എന്‍.ഡി.കൃഷ്ണനുണ്ണി, വി. ശങ്കുണ്ണിക്കുട്ടന്‍, എം. കേശവന് എമ്പ്രാന്തിരി, ആദിരിയേടത്തു നീലകണ്ഠന് ഭട്ടതിരിപ്പാട് എന്നിവരോടൊപ്പം യേശുദാസും ഒരു അക്ഷരശ്ലോകമത്സരത്തില്‍ (മാര്‍ക്കിടല്‍, എലിമിനേഷന് മുതലായ വമ്പിച്ച പരിഷ്കാരങ്ങള്‍ ഉള്ളതില്‍) പങ്കെടുക്കുന്നു എന്നു വയ്ക്കുക. മാര്‍ക്കു കൂടുതല്‍ നേടി ജയിക്കുന്നത് ആരായിരിക്കും? തീര്‍ച്ചയായും യേശുദാസ് തന്നെ ആയിരിക്കും. ശങ്കുണ്ണിക്കുട്ടന്‍ എലിമിനേറ്റു ചെയ്യപ്പെടുകയും ചെയ്യും.
ഇതെന്തു പരിഷ്കാരം? ഇത്തരം പരിഷ്കാരങ്ങള്‍ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?