എലിമിനേഷൻ

ശ്ലോകം അറിയാവുന്നവർക്ക് അതു ചൊല്ലാൻ അവസരം ലഭിക്കണം.ചൊല്ലിയവർക്ക് അതിനുള്ള അംഗീകാരവും ലഭിക്കണം. ഇതു രണ്ടും നിഷേധിക്കുന്ന അന്യായമായ ഏർപ്പാടാണ്‌ എലിമിനേഷൻ. ബുദ്ധിശൂന്യതയുടെയും ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പരമകാഷ്ഠയായ ഈ കൊള്ളരുതായ്മ അക്ഷരശ്ലോകത്തിന്റെ ശരീരത്തെ ബാധിച്ച ക്യാന്‍സര്‍ ആണ്.
മൂല്യം കൂടിയവരും മൂല്യം കുറഞ്ഞവരും എന്നൊരു വിഭജനം അക്ഷരശ്ലോകത്തില്‍ പണ്ടേ ഇല്ല. വോട്ടര്‍മാരുടെ ഇടയിലും അങ്ങനെ തന്നെ. അങ്ങനെ ഒരു വിഭജനം പുതുതായി ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല. അക്ഷരശ്ലോകക്കാരെ അങ്ങനെ വിഭജിക്കുകയും മൂല്യം കൂടിയവരെ മാത്രമേ ചൊല്ലാന്‍ അനുവദിക്കൂ എന്നും മൂല്യം കുറഞ്ഞവരെ എലിമിനേറ്റു ചെയ്യുമെന്നും മൂല്യം കൂടിയവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കുമെന്നും മറ്റും ശാഠ്യം പിടിക്കുന്നതു തികഞ്ഞ ധിക്കാരവും ധാര്‍ഷ്ട്യവും മാത്രമല്ല സഹതാപാര്‍ഹമായ വിവരക്കേടും കൂടിയാണ്.

ജര്‍മ്മനിയുടെ പുരോഗതിക്കു തടസ്സം യഹൂദന്മാര്‍ ആണെന്നും അതുകൊണ്ട് അവരെ എലിമിനേറ്റു ചെയ്യണമെന്നും പറയുന്നതു പോലെ അസംബന്ധമാണ് അക്ഷരശ്ലോകത്തിന്‍റെ പുരോഗതിക്കു തടസ്സം ശബ്ദമേന്മ കുറഞ്ഞവര്‍ ആണെന്നും അതുകൊണ്ട് അവരെ എലിമിനേറ്റു ചെയ്യണം എന്നും പറയുന്നത്.

Elimination is against the basic and fundamental principles of aksharaslokam. It violates all the rules regulations and traditions. To eliminate a competitor who has not committed any error or missed a chance is sheer effrontery and gross impertinence.