അക്ഷരശ്ലോകം അച്ചുമൂളാതെ ചൊല്ലി ജയിക്കാനുള്ളതാണ്; യേശുദാസ് പാടുന്നതു പോലെ പാടി ജയിക്കാനുള്ളതല്ല.
————————————————————
ഇതു ശ്ലോകപ്പാട്ടല്ല; വെറും ശ്ലോകവുമല്ല;
അക്ഷരശ്ലോകമാണ്.
————————————————————
അഭിനവ ആസ്വാദകന്മാരുടെ സിദ്ധാന്തം: ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ.
————————————————————
അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം; അച്ചു കൂടാതെ ചൊല്ലീടില്‍ അക്കൈക്കു വള നല്‍കുവന്‍
————————————————————
അച്ചു മൂളിയവന്‍ ജയിക്കുന്ന മത്സരം അക്ഷരശ്ലോകം എന്ന പേര് അര്‍ഹിക്കുന്നില്ല.
————————————————————–
നിങ്ങള്‍ ചൊല്ലുന്നതിനെക്കാള്‍ “ഭംഗിയായി” ശ്ലോകം ചൊല്ലാന്‍ കഴിവുള്ളവര്‍ നൂറുകണക്കിന് ഉണ്ടായിരിക്കും. അവരെല്ലാം നിങ്ങളെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ ആണെന്നു വിശ്വസിക്കുന്നവന്‍ പമ്പരവിഡ്ഢിയാണ്. നിങ്ങളുടെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം അവനു നല്‍കാതിരിക്കുക.
————————————————————–
ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ചില ഉന്നതന്മാര്‍ “നിസ്വാര്‍ത്ഥസേവകന്‍”മാരായി അവതരിക്കാറുണ്ട്. അവരെ സൂക്ഷിക്കുക. അവരാണ് ഏറ്റവും വലിയ വിനാശകാരികള്‍.
————————————————————
അക്ഷരശ്ലോകമത്സരമാണെങ്കില്‍ അച്ചുമൂളിയവര്‍ തോറ്റേ മതിയാകൂ. സ്വരമാധുര്യം ഉണ്ടെന്നു വച്ച് അവരെ ജയിപ്പിക്കുന്നതു ധിക്കാരവും ധാര്‍ഷ്ട്യവും മാത്രമല്ല ശുദ്ധ വിവരക്കേടും കൂടിയാണ്.
————————————————————–
ആസ്വാദ്യത അളക്കാന്‍ തുടങ്ങിയാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി മാറും.
————————————————————
പതിനായിരം ശ്ലോകം പഠിച്ച ആളിനെ നൂറു ശ്ലോകം പഠിച്ച ആള്‍ സ്വരമാധുര്യം കൊണ്ടു തോല്‍പ്പിക്കുന്ന അവസ്ഥ പുരോഗമനമല്ല. ശുദ്ധ അസംബന്ധവും ആനമണ്ടത്തരവും ആണ്.
————————————————————
അക്ഷരശ്ലോകം ചൊല്ലിക്കേള്‍പ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാം എന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. അക്ഷരശ്ലോകം പ്രകൃത്യാ തന്നെ ശ്രോതാക്കള്‍ക്ക് അങ്ങേയറ്റം വിരസമായ ഒരു പരിപാടിയാണ്. നല്ല പാട്ടുകാര്‍ പാടിയാലല്ലാതെ അതിനെ ആസ്വാദ്യമാക്കാന്‍ കഴിയുകയില്ല.
————————————————————
പട്ടരില്‍ പൊട്ടരില്ല; അക്ഷരശ്ലോകക്കാരില്‍ മൂല്യം കുറഞ്ഞവരും ഇല്ല. പിന്നെ ആരെ എന്തിന് എലിമിനേറ്റു ചെയ്യണം?
————————————————————
അക്ഷരശ്ലോകമത്സരങ്ങളില്‍ ജയിക്കേണ്ടത് അദ്ധ്വാനിച്ചു നേടിയ അറിവുകൊണ്ടാണ്; ജന്മനാ കിട്ടിയ ശബ്ദമേന്മയോ സംഗീതവാസനയോ കൊണ്ടല്ല.
————————————————————
മാര്‍ക്കു കൂടുതല്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അച്ചുമൂളിയവരെ ജയിപ്പിച്ചുകൂടാ? എന്നു ചോദിക്കുന്നവര്‍ ഇക്കാലത്തു ധാരാളമുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കുക.
————————————————————
ബുദ്ധിയും വിവരവും കുറഞ്ഞവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചാല്‍ ജനാധിപത്യത്തിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ? ഇല്ല. അതുപോലെ “മൂല്യബോധ”വും “അവതരണഭംഗി”യും കുറഞ്ഞവരെ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിച്ചാലും ഒരു ദോഷവും ഉണ്ടാവുകയില്ല.
————————————————————
ശ്ലോകം അറിയാവുന്നവര്‍ക്ക് അക്ഷരശ്ലോകം ചൊല്ലാന്‍ ഒരു ഉന്നതന്‍റെയും ഔദാര്യം വേണ്ടിവരരുത്. എങ്കില്‍ മാത്രമേ അക്ഷരശ്ലോകം ശരിയായ ദിശയില്‍ പുരോഗമിക്കുന്നു എന്നു പറയാന്‍ കഴിയൂ.
————————————————————
അക്ഷരശ്ലോകത്തില്‍ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല. അക്ഷരശ്ലോകം സംഗീതഗന്ധി ആയിരിക്കണം എന്നു ശഠിക്കുന്നവര്‍ അക്ഷരശ്ലോകം എന്താണെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
————————————————————
സാഹിത്യമൂല്യം അളക്കല്‍ എന്ന പൊങ്ങച്ചപരിഷ്കാരം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. കാളിദാസന്‍റെ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലുന്നവര്‍ കെങ്കേമന്‍മാരായി വാഴ്ത്തപ്പെടുമ്പോള്‍ സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന അനുഗൃഹീതകവികള്‍ ബഹുദൂരം പിന്‍തള്ളപ്പെടാന്‍ അത് ഇടയാക്കും.
————————————————————
അക്ഷരശ്ലോകമത്സരത്തിലെ വിജയം അറിവുള്ളവന്‍റെ അവകാശമാണ്. അത് നിഷേധിക്കുന്ന ഒരു ഉന്നതനെയും വകവയ്ക്കേണ്ടതില്ല.
——————————————————————————————————-
കേരളീയ അക്ഷരശ്ലോകത്തിന്‍റെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും പാമരന്‍മാരുടെ സംഭാവന വിലമതിക്കാന്‍ ആകാത്തതാണ്. അവരെ പുച്ഛിക്കുകയും പരിഹസിക്കുകയും എലിമിനേറ്റു ചെയ്ത് അപമാനിക്കുകയും ചെയ്യുന്ന പണ്ഡിതന്‍മാര്‍ പുരോഗമനമല്ല അധഃപതനമാണ് വരുത്തി വയ്ക്കുന്നത്.
യുവജനോത്സവങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നത് എന്തുകൊണ്ട്? ചിന്തിക്കാന്‍ കഴിവുള്ളവര്‍ ചിന്തിക്കട്ടെ.
————————————————————–
അക്ഷരശ്ലോകവൈദഗ്ദ്ധ്യം മണ്ടയിലാണു സ്ഥിതിചെയ്യുന്നത്; തൊണ്ടയിലല്ല. അതിനാല്‍ സ്വരമാധുര്യം അളന്നു മാര്‍ക്കിട്ടു വിജയികളെ കണ്ടെത്തുന്ന പുതുമോടിക്കാരുടെ പരിഷ്കാരം ശുദ്ധ അസംബന്ധവും പമ്പരവിഡ്ഢിത്തവും ആണ്.
————————————————————
ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ശ്ലോകം ചൊല്ലുന്നവര്‍ അക്ഷരനിബന്ധന പാലിക്കേണ്ട യാതൊരാവശ്യവും ഇല്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി പാട്ടു പാടുന്നവര്‍ ആരെങ്കിലും അക്ഷരനിബന്ധന പാലിച്ചു പാടാറുണ്ടോ?
————————————————————
“ഭംഗിയായി” ചൊല്ലുന്നവരെ മാത്രമേ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിക്കൂ എന്നു ശഠിക്കുന്ന “സര്‍വ്വജ്ഞന്‍” യഥാര്‍ത്ഥത്തില്‍ വെറും അജ്ഞനാണ്.
————————————————————
ഒരു അക്ഷരശ്ലോകമത്സരത്തില്‍ എന്‍.കെ.ദേശത്തെ റിമി ടോമി തോല്‍പ്പിക്കുന്നു എങ്കില്‍ ആ മത്സരം കൊണ്ടു യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ക്കു യാതൊരു പ്രയോജനവും ഇല്ല.
————————————————————
കണക്കു പരീക്ഷയില്‍ ഉത്തരം തെറ്റിച്ച ആളിനെ കയ്യക്ഷരത്തിന്‍റെ പേരില്‍ മാര്‍ക്കു കൊടുത്തു ജയിപ്പിക്കുന്നതു പോലെ അസംബന്ധമാണ് അക്ഷരശ്ലോകമത്സരത്തില്‍ അച്ചുമൂളിയ ആളിനെ ഭംഗിയായി ചൊല്ലിയതിന്‍റെ പേരില്‍ മാര്‍ക്കു കൊടുത്തു ജയിപ്പിക്കുന്നത്.
————————————————————
അടിയറവു പറഞ്ഞവരും അച്ചു മൂളിയവരും പരാജയം അര്‍ഹിക്കുന്നവരാണ്. അവരെ ചുളുവില്‍ വിജയികളാക്കി മാറ്റാന്‍ വേണ്ടി സ്വീകരിക്കുന്ന ഏതു കുറുക്കുവഴിയും അധഃപതനത്തിലേക്കായിരിക്കും നയിക്കുക. ഇത്തരം അധഃപതനത്തെ “വമ്പിച്ച പുരോഗമനം” എന്നു കൊട്ടി ഘോഷിച്ചു കൊണ്ടു നടക്കുന്ന സര്‍വ്വജ്ഞന്മാരോടും പണ്ഡിതന്മാരോടും ഉന്നതന്മാരോടും നമുക്കു സഹതപിക്കാം.
————————————————————
മൂല്യം കുറഞ്ഞ വോട്ടര്‍മാര്‍ ഇല്ലാത്തതുപോലെ മൂല്യം കുറഞ്ഞ അക്ഷരശ്ലോകക്കാരും ഇല്ല. അതിനാല്‍ അക്ഷരശ്ലോകക്കാരുടെ “മൂല്യം” നിര്‍ണ്ണയിക്കാനും “മൂല്യം കുറഞ്ഞ”വരെ എലിമിനേറ്റു ചെയ്യാനും ഒരു “നിസ്വാര്‍ത്ഥസേവക”നും ബദ്ധപ്പെടേണ്ടതില്ല.
————————————————————
എല്ലാവര്‍ക്കും നീതി കിട്ടണമെങ്കില്‍ അക്ഷരശ്ലോകമത്സരം മാര്‍ക്കിടാതെ തന്നെ നടത്തണം. മാര്‍ക്കിട്ടാല്‍ കുറച്ചു പേര്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടും.
————————————————————
അക്ഷരശ്ലോകം മാര്‍ക്കിട്ടു നടത്തുമ്പോള്‍ അനുഷ്ടുപ്പ് ഒഴിവാക്കല്‍ നിരര്‍ത്ഥകവും നിഷ്പ്രയോജനവും ആയി മാറും. “അച്ചു മൂളിയവരെ ജയിപ്പിക്കാം” എന്ന “വിപ്ലവകരമായ പരിഷ്കാരം” കൂടി ആകുമ്പോള്‍ അക്ഷരനിബന്ധനയും അധികപ്പറ്റാകും.
————————————————————
“ഞങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കും. ഇഷ്ടമില്ലാത്തവരെ എലിമിനേറ്റു ചെയ്യുകയും ചെയ്യും” എന്ന സമീപനം നിയമാനുസൃതം ആണോ? സാമാന്യനീതിക്കെങ്കിലും നിരക്കുന്നതാണോ? ഇത്രയും വലിയ അധികാരങ്ങള്‍ ഇവര്‍ക്കു കൊടുത്തത് ആരാണ്?
————————————————————
നിങ്ങള്‍ക്കു ജയിക്കാന്‍ വേണ്ടതു നിങ്ങളുടെ അദ്ധ്വാനം മാത്രമാണ്. ഉന്നതന്മാരുടെ ഔദാര്യം കൂടി ഉണ്ടെങ്കിലേ നിങ്ങള്‍ക്കു ജയിക്കാന്‍ പറ്റൂ എന്ന അവസ്ഥ ഒട്ടും അഭിലഷണീയമല്ല. അക്ഷരശ്ലോകത്തെ സംബന്ധിച്ചിടത്തോളം ആ അവസ്ഥ വിനാശകരമാണ്. അതിനാല്‍ ഉന്നതന്മാരുടെ ഔദാര്യത്തിനു വേണ്ടി കാത്തുകെട്ടി കിടക്കാതിരിക്കുക.
————————————————————
ലോകസുന്ദരി മത്സരങ്ങളില്‍ ആഫ്രിക്കന്‍ മത്സരാര്‍ഥികള്‍ എന്നും തഴയപ്പെടാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ശബ്ദമേന്മയും സംഗീതപാടവവും കുറഞ്ഞ അക്ഷരശ്ലോകമത്സരാര്‍ഥികള്‍ക്കു മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ ഉണ്ടാകാറുള്ളത്.
————————————————————
അക്ഷരനിബന്ധന ഉള്ളപ്പോള്‍ മാര്‍ക്കിടല്‍ ആവശ്യമില്ല. മാര്‍ക്കിടല്‍ ഉള്ളപ്പോള്‍ അക്ഷരനിബന്ധനയും ആവശ്യമില്ല. ആവശ്യമില്ലാത്തത് ഉപേക്ഷിക്കുന്നതാണ് എല്ലാം കൊണ്ടും നല്ലത്.
————————————————————
വെളുത്ത തൊലിയുള്ളവര്‍ക്കും കറുത്ത തൊലിയുള്ളവര്‍ക്കും സമൂഹത്തില്‍ തുല്യപരിഗണന കിട്ടാന്‍ അവകാശമുണ്ട്. അതുപോലെ ഒരവകാശമാണ് അക്ഷരശ്ലോകമത്സരത്തില്‍ കുയില്‍ശബ്ദക്കാര്‍ക്കും കാക്കശബ്ദക്കാര്‍ക്കും ഉള്ളത്. മാര്‍ക്കിടുമ്പോള്‍ ഈ അവകാശം പാടേ നിഷേധിക്കപ്പെടുന്നു.
————————————————————
കിട്ടിയ അക്ഷരത്തില്‍ ഒരു ശ്ലോകവും ചൊല്ലാനാവാതെ മിഴിച്ചിരിക്കുന്ന “പ്രതിഭാശാലി”യെക്കാള്‍ കേമന്‍ അതില്‍ ഒരു നാല്‍ക്കാലി ശ്ലോകമെങ്കിലും ചൊല്ലുന്ന സാധാരണക്കാരനാണ്.
————————————————————
സംഗീതമത്സരങ്ങള്‍ നടത്തുന്ന അതേ രീതിയില്‍ അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തരുത്. സംഗീതം വേറെ അക്ഷരശ്ലോകം വേറെ. അവ തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള അകലമുണ്ട്. അക്ഷരശ്ലോകമത്സരത്തിന് അതിന്‍റേതായ ഒരു രീതിയുണ്ട്. അതറിഞ്ഞുകൂടാത്തവര്‍ മത്സരം നടത്തിയാല്‍ അച്ചുമൂളിയവര്‍ ജയിക്കും. അച്ചുമൂളാതെ ചൊല്ലാന്‍ കഴിവുള്ളവര്‍ എലിമിനേറ്റു ചെയ്യപ്പെടുകയും ചെയ്യും.
————————————————————
ഏതു പുരോഗമനം വേണമെങ്കിലും അംഗീകരിക്കാം. “അച്ചുമൂളിയാലും ഞങ്ങള്‍ക്കു ജയിക്കണം” എന്നു ശഠിക്കുന്ന “പുരോഗമനം” മാത്രം അംഗീകരിക്കാന്‍ പറ്റുകയില്ല.
————————————————————
അക്ഷരശ്ലോകമത്സരത്തില്‍ അച്ചു മൂളിയവന്‍ പരാജയം സമ്മതിക്കാന്‍ ബാദ്ധ്യസ്ഥനാണ്. അതിനു പകരം ഞാന്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലി, ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു എന്നൊക്കെ പറഞ്ഞു വിജയം അവകാശപ്പെടുന്നത് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. അത് അന്തസ്സുള്ള അക്ഷരശ്ലോകക്കാര്‍ക്കു ചേര്‍ന്ന ഏര്‍പ്പാടല്ല.
————————————————————
പതിനായിരം ശ്ലോകം അറിയാവുന്ന ആളിനെ എലിമിനേറ്റു ചെയ്തിട്ടു നൂറു ശ്ലോകം അറിയാവുന്ന ആളിനെ ജയിപ്പിക്കുന്നതില്‍ എന്തു പുരോഗമനമാണ് ഉള്ളത്?
————————————————————
ഒരു അക്ഷരശ്ലോകക്കാരനെ മോശക്കാരന്‍ എന്നു വിധിച്ചു പുറന്തള്ളണമെങ്കില്‍ അവന് അറിയാവുന്ന ശ്ലോകങ്ങള്‍ ചൊല്ലാനുള്ള അവസരം കൊടുക്കണം. അവസരം നിഷേധിച്ചിട്ടു പുറന്തള്ളുന്നത് അനീതിയും ക്രൂരതയും മാത്രമല്ല ശുദ്ധ വിവരക്കേടും കൂടിയാണ്.
————————————————————
തപ്പിത്തടഞ്ഞു ശ്ലോകം ചൊല്ലുന്നവരെ പ്രോത്സാഹിപ്പിച്ചാല്‍ അവര്‍ അക്ഷരശ്ലോകപ്രസ്ഥാനത്തിനു തന്നെ നാണക്കേടു വരുത്തിവയ്ക്കും. അതിനാല്‍ അവരെ കര്‍ശനമായി നിരുത്സാഹപ്പെടുത്തുക തന്നെ വേണം.
————————————————————
“ഞങ്ങള്‍ക്കു വേണ്ടത് അക്ഷരശ്ലോകമാണ്; ശ്ലോകപ്പാട്ടല്ല” എന്നു പറയാന്‍ തന്‍റേടം ഉള്ളവര്‍ ധാരാളം ഉണ്ടാകണം. എങ്കില്‍ മാത്രമേ അക്ഷരശ്ലോകം രക്ഷപ്പെടുകയുള്ളൂ.
————————————————————
പുരോഗമനം കൂടുന്തോറും ശ്ലോകപഠിതാക്കള്‍ക്കു കിട്ടുന്ന നീതി കുറഞ്ഞു കുറഞ്ഞു വരും. അതിനാല്‍ പുരോഗമനത്തിന് ഒരു പരിധി വയ്ക്കേണ്ടതാണ്. തൃശ്ശൂരിലെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ ഏര്‍പ്പെടുത്തിയ പുരോഗമനം പരിധിയില്‍ കവിഞ്ഞതാണ്.
അക്ഷരശ്ലോകമത്സരത്തില്‍ ജയിക്കാന്‍ ശ്ലോകങ്ങള്‍ തെറ്റു കൂടാതെ ചൊല്ലാന്‍ പഠിച്ചാല്‍ പോരേ? സ്വര്‍ണ്ണവും പണവും കയ്യിലുള്ളവരുടെ പ്രീതിക്കു പാത്രമാവേണ്ട ആവശ്യം ഉണ്ടോ?
————————————————————
അച്ചുമൂളിയവര്‍ തോല്‍ക്കണം എന്നത് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനപരവും അലംഘനീയവും ആയ ഒരു നിയമമാണ്. അതിനെപ്പോലും ചിലര്‍ ചോദ്യം ചെയ്യുകയും ലംഘിക്കുകയും ചെയ്യുന്നു. കാരണം അത് അവരുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് എതിരാണ്.
————————————————————
സ്വരമാധുര്യം അളന്നു മാര്‍ക്കിട്ടാല്‍ ശ്ലോകപ്പാട്ടുവിദഗ്ദ്ധന്മാരെ കണ്ടെത്താം. പക്ഷേ അക്ഷരശ്ലോകവിദഗ്ദ്ധന്മാരെ കണ്ടെത്താനാവില്ല.
————————————————————
ശ്ലോകം ശരിക്ക് അറിയാവുന്ന എല്ലാവര്‍ക്കും അക്ഷരശ്ലോകം ചൊല്ലാന്‍ അവകാശമുണ്ട്. ഉന്നതന്മാരുടെ പ്രീതിക്കു പാത്രമാകുന്നവര്‍ക്കു മാത്രമല്ല അത്. ജയിക്കാനുള്ള അവകാശവും അങ്ങനെ തന്നെ.
————————————————————
അക്ഷരശ്ലോകം ചൊല്ലിക്കേള്‍പ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാം എന്ന ചിന്താഗതി വെറും ഒരു വ്യാമോഹമാണ്. അക്ഷരശ്ലോകത്തിന്‍റെ ഓരോ നിയമവും ആഹ്ലാദിപ്പിക്കലിനു വിലങ്ങുതടിയാണ്.
————————————————————
അക്ഷരശ്ലോകമത്സരം അദ്ധ്വാനശീലരെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. സ്വരമാധുര്യവും സംഗീതപാടവവും ഉള്ള ഗര്‍ഭശ്രീമാന്മാരായ അലസന്മാരെക്കാള്‍ പ്രോത്സാഹനം കിട്ടേണ്ടവരാണു സാധാരണക്കാരായ അദ്ധ്വാനശീലര്‍.
ലക്ഷക്കണക്കിന് ആസ്വാദകരുള്ള ഫുട്ബാള്‍ മത്സരത്തില്‍ പോലും ആസ്വാദ്യത അളന്നു മാര്‍ക്കിടുന്നില്ല. പിന്നെ എന്തിനാണു വിരലില്‍ എണ്ണാവുന്ന ആസ്വാദകര്‍ മാത്രമുള്ള അക്ഷരശ്ലോകത്തില്‍ അത്തരം ഒരു മാര്‍ക്കിടല്‍?
————————————————————
അക്ഷരശ്ലോകമത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ സ്വരമാധുര്യം ശക്തമായ സ്വാധീനം ചെലുത്തും. സംശയമുണ്ടെങ്കില്‍ സ്കൂള്‍ യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകമത്സരങ്ങള്‍ ശ്രദ്ധിക്കുക. അവിടെ പെണ്‍കുട്ടികളുടെ ഏഴയലത്തു വരാന്‍ പോലും ആണ്‍കുട്ടികള്‍ക്കു കഴിയുകയില്ല.
————————————————————
അക്ഷരശ്ലോകമത്സരം അച്ചുമൂളലിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയാല്‍ മാത്രമേ അറിവു പരീക്ഷിക്കാന്‍ കഴിയൂ. മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയാല്‍ അറിവിനു പകരം ശബ്ദമേന്മയായിരിക്കും പരീക്ഷിക്കപ്പെടുക.
അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന മുരട്ടുവാദം അങ്ങേയറ്റം അപകടകരവും ആത്മഹത്യാപരവും ആണ്. അത് അംഗീകരിച്ചാല്‍ പാട്ടുകാര്‍ ഇടിച്ചുകയറി വന്ന് അക്ഷരശ്ലോകക്കാരെ പുറന്തള്ളും.
————————————————————
ചതുരംഗമത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ അടിയറവു പറഞ്ഞവര്‍ ജയിക്കും. ഫുട്ബാള്‍ മത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ ഗോളടിക്കാത്തവര്‍ ജയിക്കും. അക്ഷരശ്ലോകമത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ അച്ചുമൂളിയവര്‍ ജയിക്കും. ഇതിലൊക്കെ “വമ്പിച്ച പുരോഗമനം” ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ നമുക്ക് അവരോടു സഹതപിക്കാം.
————————————————————
സ്വര്‍ണ്ണവും പണവും തരാന്‍ കഴിവുള്ളവരെ പ്രീതിപ്പെടുത്തുക. അവരുടെ സഹായത്തോടെ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കുക. ഇതായിരിക്കുന്നു ഇക്കാലത്ത് അക്ഷരശ്ലോകത്തിന്‍റെ ലക്‌ഷ്യം.
————————————————————
യേശുദാസിനെ വിളിച്ചുകൊണ്ടു വന്ന് അക്ഷരശ്ലോകം ചൊല്ലിച്ചാല്‍ കേള്‍ക്കാന്‍ പതിനായിരം ശ്രോതാക്കള്‍ വരും. നിങ്ങളാണു ചോല്ലുന്നതെങ്കില്‍ ഒരാള്‍ പോലും വന്നില്ലെന്നു വരാം. എന്നുവച്ചു യേശുദാസ് നിങ്ങളെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകുമോ? ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കഴിവും അക്ഷരശ്ലോകവൈദഗ്ദ്ധ്യവും തമ്മില്‍ പുലബന്ധം പോലും ഇല്ല.
വര്‍ജ്ജ്യമല്ലാത്ത ഏതക്ഷരം എത്ര പ്രാവശ്യം കിട്ടിയാലും അതിലെല്ലാം ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ഉടനുടന്‍ ശ്ലോകങ്ങള്‍ ചൊല്ലാനുള്ള കഴിവാണ് അക്ഷരശ്ലോകവൈദഗ്ദ്ധ്യം. ഓരോ അക്ഷരത്തിനും അഞ്ചു കാളിദാസശ്ലോകം വീതം കാണാപ്പാഠം പഠിച്ചു കൊണ്ടുവന്നു കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും തട്ടിമൂളിച്ചു ശ്രോതാക്കളുടെ കയ്യടി നേടാനുള്ള കഴിവല്ല അത്.
————————————————————
സാഹിത്യത്തെ ഇത്രയധികം സ്നേഹിക്കുന്നവര്‍ എന്തിനാണ് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും വേണ്ടെന്നു പറയുന്നത്? അവയില്‍ ഒരു സാഹിത്യവും ഉണ്ടാവുകയില്ലേ?
————————————————————
അക്ഷരശ്ലോകമത്സരങ്ങളില്‍ മാര്‍ക്കിടല്‍ ആവശ്യമില്ല. ആവശ്യമില്ലെന്നു മാത്രമല്ല അങ്ങേയറ്റം ദോഷകരവും ആണ്. മാര്‍ക്കു നേടിത്തരുന്ന സുപ്രധാനഘടകങ്ങള്‍ സ്വരമാധുര്യവും സംഗീതഗന്ധവും ആണ്. വൈലോപ്പിള്ളിയും റിമി ടോമിയും തമ്മില്‍ മത്സരിച്ചാല്‍ റിമി ടോമി ജയിക്കും. മേല്പത്തൂരും പി.ലീലയും തമ്മില്‍ മത്സരിച്ചാല്‍ പി.ലീല ജയിക്കും. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും പെരുവനം ബിന്ദുവും തമ്മില്‍ മത്സരിച്ചാല്‍ പെരുവനം ബിന്ദു ജയിക്കും. കാളിദാസനും യേശുദാസനും തമ്മില്‍ മത്സരിച്ചാല്‍ യേശുദാസന്‍ ജയിക്കും. ഇത്തരത്തിലുള്ള “വമ്പിച്ച പുരോഗമനം” നിങ്ങള്‍ക്കു വേണമോ? തീരുമാനിക്കേണ്ടതു നിങ്ങള്‍ തന്നെയാണ്.
പൊങ്ങച്ചക്കാരുടെ പ്രശംസ നേടണമെങ്കില്‍ നീതിയെ ബലി കഴിച്ചേ മതിയാകൂ.
————————————————————
അക്ഷരശ്ലോകമത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ സാധാരണക്കാര്‍ക്കു നീതി നിഷേധിക്കപ്പെടും.
———————————————————–
കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും. ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും. ഇതാണ് അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്വം. ഇങ്ങനെയുള്ള ഒരു മത്സരത്തില്‍ എന്തിനാണു മാര്‍ക്കിടുന്നത്?
———————————————————-
മാര്‍ക്കു നേടിത്തരുന്നത് അറിവല്ല. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധവും ആണ്. അതുകൊണ്ടുതന്നെ മാര്‍ക്കിന് ഒരിക്കലും അക്ഷരശ്ലോകവൈദഗ്ദ്ധ്യത്തിന്‍റെ അളവുകോല്‍ ആകാന്‍ കഴിയുകയില്ല.
————————————————————
തമ്പ്രാന്മാര്‍ വരുത്തിയ പുരോഗമനം ബഹുകേമം തന്നെ; പക്ഷേ അടിയങ്ങള്‍ക്ക് അതു വേണ്ട.
———————————————————-
മാര്‍ക്കിടല്‍ ഇല്ലാത്ത അക്ഷരശ്ലോകമത്സരങ്ങള്‍ അക്ഷരശ്ലോകക്കാരുടെ അനിഷേദ്ധ്യമായ അവകാശമാണ്. അതു നിഷേധിക്കുന്ന ഉന്നതന്മാരുടെ മുന്‍പില്‍ അക്ഷരശ്ലോകക്കാര്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട യാതൊരാവശ്യവും ഇല്ല.
————————————————————
കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും. ഇതാണ് അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനപരമായ നിയമവും തത്വശാസ്ത്രവും. മൂല്യം കൂടിയ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും, സ്വരമാധുര്യം ഉണ്ടെങ്കില്‍ ജയിക്കും, പാട്ടറിയാമെങ്കില്‍ ജയിക്കും ഇത്തരത്തിലുള്ള ഒരു നിയമവും അക്ഷരശ്ലോകത്തില്‍ ഇല്ല.
————————————————————
അദ്ധ്വാനിച്ച് അറിവു നേടി വരുന്നവരെ എലിമിനേറ്റു ചെയ്തിട്ട് അദ്ധ്വാനിക്കാതെ വരുന്ന മധുരസ്വരക്കാരെ ജയിപ്പിക്കുന്ന വമ്പിച്ച പുരോഗമനം നിങ്ങള്‍ക്കു വേണമോ? തീരുമാനിക്കേണ്ടതു നിങ്ങളാണ്.
———————————————————-
അക്ഷരശ്ലോകം മാര്‍ക്കിടതെയാണ് നടത്തേണ്ടത്. അതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് അതിന്‍റെ എല്ലാ നിയമങ്ങളും.
————————————————————
അച്ചുമൂളിയവര്‍ക്കു ജയിക്കാന്‍ അവസരം ഒരുക്കി കൊടുക്കുന്ന ഏതു പരിഷ്കാരവും അക്ഷരശ്ലോകത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ആനമണ്ടത്തരം ആയിരിക്കും.
————————————————————
കിട്ടിയ അക്ഷരത്തില്‍ ശ്ലോകം തോന്നാതെ മിഴിച്ചിരുന്നവന്‍ എത്ര മാര്‍ക്കു നേടിയാലും വിജയം അര്‍ഹിക്കുന്നില്ല. അവനെ വിജയിയായി പ്രഖ്യാപിക്കുകയും വിദഗ്ദ്ധന്‍, പ്രഗല്ഭന്‍, പ്രതിഭാശാലി എന്നൊക്കെ വാഴ്ത്തുകയും ചെയ്യുന്ന സംഘാടകര്‍ അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ മുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.
————————————————————
സ്വരമാധുര്യവും പാട്ടും ഉള്ളതുകൊണ്ടു മാത്രം ഒരാള്‍ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആവുകയില്ല. അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകണമെങ്കില്‍ അച്ചുമൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവു കൂടിയേ തീരൂ.
അക്ഷരശ്ലോകം ഒരു ഉന്നതന്റെയും തറവാട്ടുസ്വത്തല്ല. ശ്ലോകം അറിയാവുന്നവര്‍ക്ക് അതു ചൊല്ലാനും ജയിക്കാനും ഒരു ഉന്നതന്‍റെയും ഔദാര്യം വേണ്ട.
————————————————————
മെഡിക്കല്‍ കോളേജില്‍ പഠിക്കാനുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ തെറ്റായ മാനദണ്ഡം ഉപയോഗിച്ചാല്‍ അവിടെ നിന്നു ജയിച്ചു പുറത്തു വരുന്നവര്‍ വ്യാജഡോക്ടര്‍മാര്‍ ആയിരിക്കും. അവര്‍ സമൂഹത്തിന് ഒരു കടുത്ത ഭീഷണിയായി മാറും. ഇതുപോലെയാണ് അക്ഷരശ്ലോകത്തില്‍ വിജയികളെ കണ്ടെത്താന്‍ തെറ്റായ മാനദണ്ഡം ഉപയോഗിച്ചാലും സംഭവിക്കുന്നത്. തുരുതുരെ അച്ചുമൂളിയ മൂന്നാം കിടക്കാര്‍ ശബ്ദമേന്മയും പാട്ടും കൊണ്ടു കിട്ടിയ മാര്‍ക്കിന്‍റെ പേരില്‍ ജയിച്ചിറങ്ങി ചക്രവര്‍ത്തി ചമഞ്ഞു മറ്റുള്ളവരെ അടക്കി ഭരിക്കുമ്പോള്‍ അക്ഷരശ്ലോകത്തിന്‍റെ ഭാവി തന്നെ അപകടത്തിലാവുകയാണ്.
———————————————————–
ശ്ലോകം അറിയാവുന്നവന് ശ്ലോകം അറിഞ്ഞുകൂടാത്തവന്‍റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട യാതൊരാവശ്യവും ഇല്ല. അല്പജ്ഞാനി അഹങ്കാരം കാണിച്ചാല്‍ അവനോടു പോടാ എന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല.
————————————————————
അറിവില്ലാത്തവന്‍ നിയമം പരിഷ്കരിച്ചാല്‍ അര്‍ഹതയില്ലാത്തവന്‍ ജയിക്കും.
————————————————————
അച്ചുമൂളാതെ ശ്ലോകം ചൊല്ലാന്‍ കൂടുതല്‍ പേരെ പ്രാപ്തരാക്കുന്നതാണ് പുരോഗമനം. അല്ലാതെ അച്ചുമൂളിയാലും ജയിക്കാന്‍ ഉതകുന്ന കുടിലതന്ത്രങ്ങളും ചപ്പടാച്ചിവാദങ്ങളും കണ്ടുപിടിക്കലല്ല.
————————————————————
അക്ഷരശ്ലോകമത്സരത്തില്‍ അച്ചുമൂളിയ ഒരു ഉന്നതനോ ഉന്നതന്മാരുടെ കണ്ണിലുണ്ണിയോ “ഞാന്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങളാണ് ചൊല്ലിയത്. മാത്രമല്ല ഞാന്‍ ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ ജയിച്ചു” എന്ന് അവകാശപ്പെട്ടാല്‍ നിങ്ങള്‍ അത് അംഗീകരിച്ച് ഓച്ഛാനിച്ചു നില്‍ക്കുമോ? എങ്കില്‍ നിങ്ങളെക്കൊണ്ട് ഈ പ്രസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ല.
————————————————————
അക്ഷരശ്ലോകക്കാര്‍ അടിമകളെപ്പോലെ ആകരുത്. യജമാനന്മാരെപ്പോലെ ആകണം. അക്ഷരശ്ലോകത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാത്ത ഉന്നതന്മാരുടെ മുമ്പില്‍ അവര്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ പാടില്ല. അവരുടെ കയ്യില്‍ എത്ര സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നാലും.
————————————————————
കഥകളിസംഗീതക്കാര്‍ പാടുന്നതു പോലെയും കഥാപ്രസംഗക്കാര്‍ അവതരിപ്പിക്കുന്നതു പോലെയും ആയിരിക്കണം അക്ഷരശ്ലോകക്കാര്‍ ശ്ലോകം ചൊല്ലുന്നത് എന്നു ശഠിക്കുന്നവര്‍ അറിവില്ലാത്തവരാണ്. അവര്‍ ഇടുന്ന മാര്‍ക്കിനു യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ല.
————————————————————
നിങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടു നിങ്ങളെ ഭരിക്കാന്‍ വരുന്നവന്‍ നിങ്ങളുടെ ശത്രുവാണ്. അവനെ യജമാനനായി സ്വീകരിച്ചു താണു വണങ്ങാതിരിക്കുക.
—————————————————————
അക്ഷരശ്ലോകക്കാര്‍ നിസ്സാരന്മാരാണെന്നും അവര്‍ക്കെതിരെ എന്തും ആകാമെന്നും ഉള്ള ധാര്‍ഷ്ട്യമാണ് ചില ഉന്നതന്മാര്‍ക്ക്. ആ ധാര്‍ഷ്ട്യം വകവച്ചുകൊടുക്കരുത്.
—————————————————————-
പണം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ സത്യം നിശ്ശബ്ദമാകുന്നു. അതിനാല്‍ പണത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക.
—————————————————————–
പണവും പ്രതാപവും ഉള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാധീനിച്ചു പാട്ടിലാക്കിയാല്‍ അച്ചുമൂളിയവരെ ജയിപ്പിക്കാം എന്ന “പുരോഗമന”സിദ്ധാന്തവുമായി “മുന്നോട്ടു” പോകുന്ന “നിസ്വാര്‍ത്ഥ” സേവകന്മാരെ സൂക്ഷിക്കുക. അവര്‍ അക്ഷരശ്ലോകത്തെ നശിപ്പിക്കും.
————————————————————
ശ്ലോകം പഠിക്കുന്നവര്‍ക്കു നീതി കിട്ടിയില്ലെങ്കില്‍ അവര്‍ ശ്ലോകപഠനം നിര്‍ത്തും. അത് അക്ഷരശ്ലോകപ്രസ്ഥാനത്തിന് ഒട്ടും ഗുണകരമായിരിക്കുകയില്ല. അതുകൊണ്ടു പഠിതാക്കള്‍ക്കു നീതി കിട്ടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അക്ഷരശ്ലോകസംഘടനകളുടെ ബാദ്ധ്യതയാണ്.
അക്ഷരശ്ലോകം എന്ന സമത്വസുന്ദരമായ സാഹിത്യവിനോദത്തെ ചില ഭാഗ്യവന്മാരുടെ കുത്തകയാക്കി അസമത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഉല്‍കൃഷ്ടതാമനോഭാവക്കാരായ പരിഷ്കാരികളെ സൂക്ഷിക്കുക. അവരെ ഭരിക്കാന്‍ അനുവദിച്ചാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതു പോലെ ഭരിച്ചു കുട്ടിച്ചോറാക്കും.
————————————————————
സ്വന്തമായി മൂല്യം ഇല്ലാത്ത ചില പൊങ്ങച്ചക്കാര്‍ക്കു മറ്റുള്ളവരുടെ മൂല്യം അളന്നു തിട്ടപ്പെടുത്താന്‍ വലിയ വ്യഗ്രതയാണ്. അവരാണ് അക്ഷരശ്ലോകരംഗത്തു തികച്ചും അനാവശ്യമായ മാര്‍ക്കിടല്‍ പ്രസ്ഥാനം സൃഷ്ടിച്ചതും അതിനെ താങ്ങി നിര്‍ത്തുന്നതും.
————————————————————
ഒരാള്‍ക്കു പണമോ പ്രതാപമോ പാണ്ഡിത്യമോ ഉണ്ടെന്നു വച്ച് അക്ഷരശ്ലോകത്തിന്‍റെ നിയമങ്ങള്‍ മാറ്റാനുള്ള അവകാശം അയാള്‍ക്ക് ഉണ്ടാകുന്നില്ല.
————————————————————
സാധാരണക്കാരനായ ഒരു അക്ഷരശ്ലോകപ്രേമി ഒരു ശ്ലോകം ചൊല്ലിയാല്‍ അതിനു മൂല്യം കുറവായിരിക്കും എന്നും അതേ ശ്ലോകം യേശുദാസ് ചൊല്ലിയാല്‍ അതിനു മൂല്യം കൂടുതലായിരിക്കും എന്നും വരുന്നതു ശുദ്ധ അസംബന്ധം അല്ലേ? ഈ അസംബന്ധത്തില്‍ അധിഷ്ഠിതമായ “വമ്പിച്ച പുരോഗമനം” നമുക്ക് ആവശ്യമുണ്ടോ?
————————————————————
നിങ്ങള്‍ ശ്ലോകം ചൊല്ലുന്ന ശൈലി മൂന്ന് ഉന്നതന്മാര്‍ക്ക് ഇഷ്ടപ്പെട്ടു എന്നതുകൊണ്ടു മാത്രം നിങ്ങള്‍ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകുന്നില്ല. അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകണമെങ്കില്‍ കിട്ടിയ അക്ഷരത്തില്‍ മുട്ടാതെ ശ്ലോകം ചൊല്ലാന്‍ വേണ്ടത്ര അറിവു കൂടിയേ തീരൂ. ആ അറിവാണ് അക്ഷരശ്ലോക വൈദഗ്ദ്ധ്യത്തിന്‍റെ കാതലായ അംശം.
————————————————————
ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന സിദ്ധാന്തം അറബിക്കടലിലേക്കു വലിച്ചെറിയുക.
————————————————————
നമ്മുടെ ഗവണ്മെന്റിനെപ്പറ്റി പറയുമ്പോള്‍ വെറും ഗവണ്മെന്‍റ് അല്ല, ജനാധിപത്യ ഗവണ്മെന്‍റ് ആണ് എന്നു ചിലപ്പോള്‍ ചിലരെ ഓര്‍മ്മപ്പെടുത്തേണ്ടി വരാറുണ്ട്. അതുപോലെ നമ്മുടെ ശ്ലോകവിനോദത്തെപ്പറ്റി പറയുമ്പോള്‍ വെറും ശ്ലോകമല്ല; അക്ഷരശ്ലോകമാണ് എന്നു ചിലരെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തേണ്ടി വരും.
————————————————————
മാര്‍ക്കിടല്‍ എവിടെയുണ്ടോ അവിടെ സ്വരമാധുര്യവും സംഗീതഗന്ധവും സ്വാധീനം ചെലുത്തും. അങ്ങനെ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി മാറുകയും ചെയ്യും.
————————————————————
പാട്ടുമത്സരം നടത്തുന്നതു പോലെയല്ല അക്ഷരശ്ലോകമത്സരം നടത്തേണ്ടത്. പാട്ടുമത്സരത്തില്‍ മാര്‍ക്കിടലും എലിമിനേഷനും നിയമവിധേയവും അത്യന്താപേക്ഷിതവും ആണെങ്കിലും അക്ഷരശ്ലോകത്തില്‍ അതു നിയമവിരുദ്ധവും അനാവശ്യവും ആണ്. അച്ചുമൂളിയവരെ ജയിപ്പിക്കാന്‍ ഈ മാര്‍ക്ക് ഉപയോഗിക്കുന്നതു തികഞ്ഞ വിവരക്കേടും ആണ്.
————————————————————
“കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നാലും കുഴപ്പമില്ല; ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചാല്‍ മതി. ഞങ്ങള്‍ മാര്‍ക്കു തന്നു ജയിപ്പിക്കാം” എന്നു പറയുന്നവരുടെ പിന്നാലെ പാഞ്ഞു പോകാതിരിക്കുക. അവര്‍ അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാത്തവരാണ്.
————————————————————
നമ്മുടെ യജമാനന്മാര്‍ നമ്മള്‍ തന്നെ ആയിരിക്കണം. പുറമേ നിന്നുള്ള യജമാനന്മാര്‍ വന്നു നമ്മളെ ഭരിക്കരുത്.
————————————————————
നിസ്വാര്‍ത്ഥസേവകന്മാര്‍ അത്യാവശ്യമാണ്. സമൂഹത്തിന്‍റെ നിലനില്‍പ്പു തന്നെ അവരുടെ സേവനത്തില്‍ അധിഷ്ടിതമാണ്. പക്ഷേ നിസ്വാര്‍ത്ഥയ്ക്കു പുറമേ ബുദ്ധിശൂന്യത കൂടി അവര്‍ക്ക് ഉണ്ടായിപ്പോയാല്‍ നേരേ വിപരീതമായ ഫലം ഉണ്ടാകും.
————————————————————
അക്ഷരശ്ലോകം സാധാരണക്കാരന്‍റെ സാഹിത്യവിനോദമാണ്. അതിനെ ജന്മസിദ്ധമായ സ്വരമാധുര്യവും പാട്ടും ഉള്ള ഏതാനും ഗര്‍ഭശ്രീമാന്മാര്‍ക്കു കരമൊഴിവായി പതിച്ചു കൊടുക്കുന്നതു കടുത്ത അനീതിയാണ്.
————————————————————
ഉന്നതന്മാര്‍ നടത്തുന്ന “പുരോഗമനപരമായ അക്ഷരശ്ലോക”മത്സരങ്ങളില്‍ പുരോഗമനവും ഇല്ല അക്ഷരശ്ലോകവും ഇല്ല.
————————————————————
നല്ലതുപോലെ അദ്ധ്വാനിച്ചു ധാരാളം ശ്ലോകങ്ങള്‍ പഠിച്ചുകൊണ്ടു വരുന്നവരെയാണു ജയിപ്പിക്കേണ്ടത്. അധികമൊന്നും അദ്ധ്വാനിക്കാതെ അല്പം വല്ലതും പഠിച്ചുകൊണ്ട് വരുന്ന മധുരസ്വരക്കാരെയും പാട്ടുകാരെയും അല്ല.
————————————————————
അക്ഷരശ്ലോകം സ്വരമാധുര്യവും പാട്ടും ഉള്ളവരുടെ കുത്തകയല്ല. സാധാരണക്കാര്‍ക്കു കൂടി അവകാശപ്പെട്ടതാണ്.
————————————————————
അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ക്കു യാതൊരു സ്ഥാനവും ഇല്ല. സ്വരമാധുര്യത്തിന്‍റെയോ ഭംഗിയുള്ള ആലാപനശൈലിയുടെയോ സാഹിത്യമൂല്യത്തിന്‍റെയോ പേരില്‍ ഒരു കൂട്ടരെ ഉന്നതന്മാരായി പരിഗണിക്കുന്നതു നീതിക്കും നിയമത്തിനും എതിരാണ്.
————————————————————
വിജയം അറിവുള്ളവരുടെ അവകാശമാണ്. അത് അവരില്‍ നിന്നു പിടിച്ചുപറിച്ചെടുത്തു സ്വരമാധുര്യം ഉള്ളവര്‍ക്കു കൊടുക്കുന്നതു ക്രൂരമായ അനീതിയാണ്.
————————————————————
സ്വരമാധുര്യം കൊണ്ടോ പാട്ടു കൊണ്ടോ
ആരും അനര്‍ഹമായ വിജയം നേടരുത്. എങ്കില്‍ മാത്രമേ അക്ഷരശ്ലോകരംഗത്തു നീതി നടപ്പാവുകയുള്ളൂ.
————————————————————
നീതിയില്ലാത്ത അക്ഷരശ്ലോകം മാത്രമേ പണവും പ്രതാപവും കൊണ്ടു പിടിച്ചടക്കി സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. നീതിയുള്ള അക്ഷരശ്ലോകം നമ്മുടെ അധീനതയില്‍ തന്നെ നില്‍ക്കും. അതിനാല്‍ നീതിയുള്ള അക്ഷരശ്ലോകത്തെ പരിപോഷിപ്പിക്കുവിന്‍.
————————————————————–
തോല്‍ക്കുന്നെങ്കില്‍ അറിവുള്ളവരോടു മത്സരിച്ചു തോല്‍ക്കണം. സ്വരമാധുര്യം ഉള്ളവരോടു മത്സരിച്ചു തോല്‍ക്കരുത്. അത് അന്തസ്സുള്ള ഒരു അക്ഷരശ്ലോകക്കാരനു ഭൂഷണമല്ല.
————————————————————
അറിവുള്ളവരില്‍ നിന്നു വിജയം പിടിച്ചുപറിച്ചെടുത്തു സ്വരമാധുര്യം ഉള്ളവര്‍ക്കു കൊടുത്താല്‍ “വമ്പിച്ച പുരോഗമനം” ആകും എന്നു ശഠിക്കുന്ന അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരോടു നമുക്കു സഹതപിക്കാം.
——————————————————————————————————-
അച്ചുമൂളിയവര്‍ പരാജയം അല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല. മൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലി, ഭംഗിയായി ചൊല്ലി എന്നൊക്കെ പറഞ്ഞ് അവരെ ജയിപ്പിക്കുന്നതു തികഞ്ഞ വിവരക്കേടാണ്. ഉന്നതന്മാരുടെയും ധനാഢ്യന്മാരുടെയും പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ് ഈ വിവരക്കേടു തഴച്ചുവളരുന്നത്.
——————————————————————————————————-
അക്ഷരശ്ലോകമത്സരം മാര്‍ക്കിട്ടു നടത്തിയാല്‍ മാര്‍ക്കിടുന്നവരുടെ പ്രീതിക്കു പാത്രമാകുന്നവര്‍ മാത്രമേ ജയിക്കുകയുള്ളൂ. പ്രീതിക്കു പാത്രമാകണമെങ്കില്‍ സ്വരമാധുര്യവും ഭംഗിയുള്ള ആലാപനശൈലിയും കൂടിയേ തീരൂ. ഇതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ പുറന്തള്ളപ്പെടും.
——————————————————————————————————-
അറിവുള്ളവനു വിജയത്തിലേക്കുള്ള വഴി തുറന്നും തെളിഞ്ഞും തന്നെ കിടക്കണം. അതില്‍ ഒരു ഉന്നതനും ചാടി വീണു തടസ്സം സൃഷ്ടിക്കരുത്. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, ശൈലി മുതലായ ചപ്പടാച്ചി വാദങ്ങള്‍ യാതൊന്നും അവന്‍റെ മുന്നില്‍ വിലങ്ങുതടി ആകരുത്.
——————————————————————————————————-
അക്ഷരശ്ലോകമത്സരത്തില്‍ ജയിക്കേണ്ടത് അദ്ധ്വാനിച്ചു നേടിയ അറിവു കൊണ്ടാണ്. ജന്മനാ ലഭിച്ച സ്വരമാധുര്യം കൊണ്ടല്ല.
——————————————————————————————————-
പണവും പ്രതാപവും ഉള്ളവരുടെ പ്രീതിക്കു പാത്രമായാല്‍ ജയിക്കും; അല്ലെങ്കില്‍ തോല്‍ക്കും എന്നു വരുന്നതു “വമ്പിച്ച പുരോഗമനം” അല്ല. പരിതാപകരവും സഹതാപാര്‍ഹവും ആയ അധ:പതനമാണ്.
——————————————————————————————————-
കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല്‍ തോല്‍ക്കും. ഇതാണ് അക്ഷരശ്ലോകത്തിന്‍റെ നിയമം. ശ്ലോകങ്ങള്‍ യേശുദാസ് പാടുന്നത് പോലെ പാടിയാല്‍ ജയിക്കും; അല്ലെങ്കില്‍ തോല്‍ക്കും എന്നത് അക്ഷരശ്ലോകത്തിന്‍റെ നിയമമല്ല. അതു സംഗീതമത്സരത്തിന്‍റെ നിയമമാണ്.
——————————————————————————————————-
ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന സിദ്ധാന്തം അംഗീകരിച്ചാല്‍ പിന്നെ അക്ഷരശ്ലോകം എന്ന പേര് എന്തിനു തുടരണം? അതു മാറ്റി ശ്ലോകപ്പാട്ട് എന്നാക്കിക്കൂടേ?
——————————————————————————————————–
അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന മൂഢസിദ്ധാന്തം അംഗീകരിച്ചാല്‍ ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികളെയും പുറന്തള്ളേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കാര്‍ക്കും യേശുദാസ് പാടുന്നതു പോലെ പാടാന്‍ കഴിയുകയില്ല.
——————————————————————————————————-
സംഗീതം അത്യുത്തമമായ ഒരു കലയാണ്. പക്ഷെ അത് അക്ഷരശ്ലോകത്തെ നശിപ്പിക്കും. ചൂടു വെള്ളം ചെടിക്കും മഞ്ഞു താമരയ്ക്കും പെട്രോള്‍ തെര്‍മ്മോക്കോളിനും എങ്ങനെ വിനാശകരമായിരിക്കുന്നുവോ അങ്ങനെ സംഗീതം അക്ഷരശ്ലോകത്തിനു വിനാശകരമാണ്. അതിനാല്‍ അക്ഷരശ്ലോകം പൂര്‍ണ്ണമായും സംഗീതവിമുക്തം ആയേ മതിയാവൂ.
——————————————————————————————————-
ആസ്വാദകന്മാര്‍ ചൂണ്ടിക്കാണിക്കുന്നവരെ ജയിപ്പിക്കുക എന്നത് അക്ഷരശ്ലോകത്തിന്‍റെ രീതിയല്ല. ജഡ്ജിവേഷം കെട്ടിയ മൂന്ന് ആസ്വാദകന്മാര്‍ ഒരു പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചിട്ട് ഇതാ അക്ഷരശ്ലോകപ്രതിഭ എന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടാലും അവള്‍ വിജയിയാകുന്നില്ല. അങ്ങനെ ജയിപ്പിച്ചാല്‍ അതു “വമ്പിച്ച പുരോഗമനം” ആവുകയും ഇല്ല.
——————————————————————————————————-
അക്ഷരശ്ലോകം ആരുടെയും തറവാട്ടുസ്വത്തല്ല. അതിനാല്‍ ഒരു കൂട്ടര്‍ക്കു മറ്റൊരു കൂട്ടരെ എലിമിനേറ്റു ചെയ്യാന്‍ യാതൊരവകാശവും ഇല്ല.
—————————————————————————————————–
പണവും പ്രതാപവും ഉള്ള ആസ്വാദകവേഷക്കാരുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന അക്ഷരശ്ലോകക്കാര്‍ പ്രസ്ഥാനത്തിനു ശാപമാണ്. അവരെക്കൊണ്ടു യാതൊരു പ്രയോജനവും ഇല്ല.
——————————————————————————————————-
കഥാപ്രസംഗത്തില്‍ ചപ്ലക്കട്ടയ്ക്ക് ഉള്ള സ്ഥാനം മാത്രമേ മാര്‍ക്കിടല്‍ ഉള്ള “അക്ഷരശ്ലോക” മത്സരങ്ങളില്‍ അക്ഷരനിബന്ധനയ്ക്ക് ഉള്ളൂ. അതു വലിച്ചെറിഞ്ഞാലും യാതൊരു ദോഷവും വരാനില്ല. ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഉണ്ടു താനും. അനുഷ്ടുപ്പു നിരോധനത്തിന്‍റെ കാര്യവും അങ്ങനെ തന്നെ.
——————————————————————————————————-
ഉന്നതന്മാരുടെ പ്രശംസ നേടിയും പ്രീതിക്കു പാത്രമായും ജയിക്കാനുള്ളതല്ല അക്ഷരശ്ലോകമത്സരം. അച്ചുമൂളാതെ ശ്ലോകം ചൊല്ലി ജയിക്കാനുള്ളതാണ്.
——————————————————————————————————-
അക്ഷരശ്ലോകം ആരുടെയും തറവാട്ടുസ്വത്തല്ല. ഇവിടെ എത്ര വലിയ ഉന്നതനും മറ്റുള്ളവരെ എലിമിനേറ്റു ചെയ്യാനുള്ള അവകാശമില്ല.
——————————————————————————————————–
അച്ചു മൂളിയവരെ ജയിപ്പിക്കുന്ന നാണം കെട്ട ഏര്‍പ്പാടിലേക്കും ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന പരിഹാസ്യമായ സിദ്ധാന്തത്തിലേക്കും വഴി തെളിക്കുന്ന “വമ്പിച്ച പുരോഗമനം” എനിക്കു വേണ്ട എന്നു പറയാന്‍ വേണ്ടത്ര ബുദ്ധിയും ധൈര്യവും ഉള്ള പത്തു പേര്‍ ഉണ്ടായാല്‍ അക്ഷരശ്ലോകം രക്ഷപ്പെടും.
——————————————————————————————————-
ചൊല്ലുന്നവരുടെ ശബ്ദമേന്മ മാര്‍ക്കിടുന്നവരെ വളരെയേറെ സ്വാധീനിക്കും. അതിനാല്‍ മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ സാധാരണക്കാര്‍ക്കു നീതി ലഭിക്കുകയില്ല.
——————————————————————————————————-
വൃത്തനിബന്ധനയും മാര്‍ക്കിടലും ഒത്തുപോവുകയില്ല. ഇവ രണ്ടും ഒരുമിച്ച് ഉള്ളിടത്ത് അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടാകും. വൃത്തനിബദ്ധമായ മത്സരങ്ങള്‍ മാര്‍ക്കിടാതെ നടത്തുന്നതാണു ബുദ്ധി.
——————————————————————————————————-
ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ശ്ലോകം ചൊല്ലുന്നവര്‍ ശ്രോതാക്കള്‍ക്ക് ഇഷ്ടപ്പെടാന്‍ സാദ്ധ്യത ഉള്ളതോ ശ്രോതാക്കള്‍ ആവശ്യപ്പെട്ടതോ ആയ ശ്ലോകങ്ങള്‍ അല്ലേ ചൊല്ലേണ്ടത്? അതിനു പകരം മൂന്നാം വരിയിലെ അക്ഷരം നോക്കി ചൊല്ലുന്നത് എന്തിനാണ്? പാട്ടുകാരെ അനുകരിച്ചു മാര്‍ക്കിടലും എലിമിനേഷനും ഏര്‍പ്പെടുത്തിയവര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പാട്ടുകാരെ മാതൃകയാക്കുന്നില്ല?
അക്ഷരശ്ലോകം മാര്‍ക്കിടാതെ നടത്തിയാല്‍ അറിവു കൂടുതല്‍ ഉള്ളവര്‍ ജയിക്കും. മാര്‍ക്കിട്ടു നടത്തിയാല്‍ അറിവു കുറഞ്ഞവര്‍ സ്വരമേന്മയും പാട്ടും കൊണ്ടു ജയിക്കും. ഇത് എങ്ങനെ “വമ്പിച്ച പുരോഗമനം” ആകും?
——————————————————————————————————–
ഏതു ശ്ലോകവും നിങ്ങള്‍ ചൊല്ലുന്നതിനെക്കാള്‍ പതിന്മടങ്ങു ഭംഗിയായി യേശുദാസ് ചൊല്ലും. ശ്രോതാക്കളുടെ പ്രശംസ നിങ്ങള്‍ നേടുന്നതിനെക്കാള്‍ നൂറിരട്ടി യേശുദാസ് നേടും. അതുകൊണ്ട് യേശുദാസ് നിങ്ങളെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആണെന്ന് ഏതെങ്കിലും ഉന്നതന്‍ വിധിച്ചാല്‍ ആ വിധി അംഗീകരിച്ചു പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കാനുള്ള ബാദ്ധ്യത നിങ്ങള്‍ക്കുണ്ടോ?
——————————————————————————————————-
മൂല്യം കൂടിയ ശ്ലോകം ചൊല്ലിയതു കൊണ്ടോ ഭംഗിയായി അവതരിപ്പിച്ചതുകൊണ്ടോ അച്ചുമൂളിയവന്‍ ജയിക്കുമോ? എങ്കില്‍പ്പിന്നെ എന്ത് “അക്ഷര”ശ്ലോകം?
——————————————————————————————————–
കിട്ടിയ അക്ഷരത്തിലെല്ലാം മുട്ടാതെ ശ്ലോകം ചൊല്ലുന്നവനാണ് അക്ഷരശ്ലോകവിദഗ്ദ്ധന്‍. ഭംഗിയായിട്ടു ചൊല്ലുന്നവന്‍ അല്ല. ആയിരുന്നെങ്കില്‍ യേശുദാസ് ആകുമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍. മൂല്യം കൂടിയ ശ്ലോകം ചൊല്ലുന്നവനും അല്ല. ആയിരുന്നെങ്കില്‍ കുട്ടികൃഷ്ണമാരാരെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ഉണ്ടാകുമായിരുന്നില്ല.
——————————————————————————————————–
ഇന്‍ഡ്യക്കാര്‍ അല്ലെങ്കിലും ഇന്‍ഡ്യയില്‍ കടന്നുകയറി വന്നു ഭരണം ആരംഭിച്ച ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ എല്ലാം അവര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും വേണ്ടി ആയിരുന്നു. അതുപോലെ അക്ഷരശ്ലോകക്കാര്‍ അല്ലെങ്കിലും അക്ഷരശ്ലോകരംഗത്തേക്കു കടന്നുകയറി വന്നു ഭരിക്കുന്ന ഉന്നതന്മാരും സര്‍വ്വജ്ഞമാനികളും ഉണ്ടാക്കുന്ന നിയമങ്ങള്‍ അവര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും വേണ്ടി മാത്രമാണ്.
———————————————————————————————————–
അക്ഷരശ്ലോകരംഗത്തു ബുദ്ധിമാന്മാര്‍ ധാരാളം ഉണ്ട്. പക്ഷേ അച്ചുമൂളിയവരെ ജയിപ്പിക്കുന്ന ധിക്കാരികളുടെ മുമ്പില്‍ അവര്‍ നിശ്ശബ്ദരായി നില്‍ക്കുകയേ ഉള്ളൂ.
————————————————————————————————————-
അച്ചുമൂളിയവര്‍ വിജയം അവകാശപ്പെടുമ്പോള്‍ മനസ്സിലാക്കണം അക്ഷരശ്ലോകത്തിന്‍റെ ശനിദശ തുടങ്ങി എന്ന്.
———————————————————————————————————
ശബ്ദമേന്മയുള്ളവരെല്ലാം വലിയ പ്രതിഭാശാലികള്‍ ആയിരിക്കും എന്ന സിദ്ധാന്തം പമ്പരവിഢ്ഡിത്തമാണ്.
———————————————————————————————————
അച്ചു മൂളിയാലും കുഴപ്പമില്ല; ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചാല്‍ മതി എന്ന “പുരോഗമന” സിദ്ധാന്തം അറബിക്കടലിലേക്കു വലിച്ചെറിയുക.
———————————————————————————————————
ശ്ലോകങ്ങള്‍ യേശുദാസ് ഹരിവരാസനം പാടുന്നതുപോലെയും എം.എസ്. സുബ്ബലക്ഷ്മി വെങ്കിടേശ്വരസുപ്രഭാതം പാടുന്നതുപോലെയും പി.ലീല നാരായണീയം പാടുന്നതു പോലെയും ഭംഗിയായി പാടി ശ്രോതാക്കളെ പുളകം കൊള്ളിക്കാനുള്ള കഴിവാണ് അക്ഷരശ്ലോകവൈദഗ്ദ്ധ്യം എന്നു ചില ഉന്നതന്മാര്‍ക്ക് ഒരു ധാരണയുണ്ട്. അതാണ് ഈ പ്രസ്ഥാനത്തിന്‍റെ ശാപം.
——————————————————————————————————–
ആസ്വാദ്യത അളന്നു മാര്‍ക്കിടുന്നവരുടെ ദൃഷ്ടിയില്‍ യേശുദാസിനെക്കാള്‍ വലിയ ഒരു അക്ഷരശ്ലോക വിദഗ്ദ്ധന്‍ ഈ ഭൂമുഖത്ത് ഉണ്ടാകാനിടയില്ല.
———————————————————————————————————
അച്ചു മൂളിയവന്‍ പരാജയപ്പെടും എന്നതിനു പകരം സ്വരമാധുര്യം ഇല്ലാത്തവന്‍ പരാജയപ്പെടും എന്നാക്കിയാല്‍ അത് എങ്ങനെ “വമ്പിച്ച പുരോഗമനം” ആകും?
———————————————————————————————————-
സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിട്ടല്ല അക്ഷരശ്ലോകമത്സരത്തില്‍ വിജയികളെ കണ്ടെത്തേണ്ടത്. സാഹിത്യമൂല്യം അളക്കുന്നതു പോലും അനാവശ്യമാണ്. അച്ചു മൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവു മാത്രമാണു പരിഗണനാര്‍ഹം.
———————————————————————————————————–
ഓരോ അക്ഷരത്തിനും നാലു “നല്ല” ശ്ലോകങ്ങള്‍ വീതം പഠിച്ചുകൊണ്ടു വന്നാല്‍ യേശുദാസിനു കേരളത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകാന്‍ വല്ല തടസ്സവും ഉണ്ടോ?
————————————————————————————————————
അദ്ധ്വാനിച്ച് അറിവു നേടുന്നവരെയാണു പ്രോത്സാഹിപ്പിക്കേണ്ടത്. സ്വരമാധുര്യം കൊണ്ടു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്നവരെയല്ല.
————————————————————————————————————–
അസംബന്ധത്തില്‍ അധിഷ്ഠിതമായ പുരോഗമനം അസംബന്ധം മാത്രമല്ല അധഃപതനവും ആകും.
—————————————————————————————————————-
നിസ്വാര്‍ത്ഥത അഭിനയിക്കുന്നവന്‍റെ സ്വാര്‍ത്ഥതയാണ് ഏറ്റവും അപകടകാരിയായ സ്വാര്‍ത്ഥത. അതു ചുറ്റുമുള്ള സകല നന്മകളെയും നശിപ്പിച്ചു നാമാവശേഷമാക്കിക്കളയും. തല്‍ഫലമായി ധാരാളം സജ്ജനങ്ങള്‍ക്കു ഭീമമായ നഷ്ടം ഉണ്ടാവുകയും ചെയ്യും.
————————————————————————————————————-
സാഹിത്യത്തിന് ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുകയോ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും വര്‍ജ്ജിക്കുന്നതു നിരര്‍ത്ഥകമായി മാറും.
————————————————————————————————————
സംഗീതമത്സരക്കാരെ അനുകരിച്ചു മാര്‍ക്കിടലും എലിമിനേഷനും ഒക്കെ ഏര്‍പ്പെടുത്തിയാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധഃപതിക്കും.
————————————————————————————————————-
അക്ഷരശ്ലോകമത്സരത്തിലെ വിജയം അറിവുള്ളവരുടെ അവകാശമാണ്. അത് അവരില്‍ നിന്നു പിടിച്ചുപറിച്ചെടുത്തു മധുരസ്വരക്കാര്‍ക്കും പാട്ടുകാര്‍ക്കും കൊടുത്തിട്ടു സാഹിത്യമൂല്യം, കല എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്നതു ക്രൂരമായ വഞ്ചനയാണ്.
————————————————————————————————————-
സാഹിത്യമൂല്യം അളക്കുന്നതു പോലും തെറ്റാണ്. അപ്പോള്‍ പിന്നെ സ്വരമാധുര്യവും പാട്ടും അളക്കുന്നത് എങ്ങനെ ശരിയാകും?
————————————————————————————————————–
സംഗീതമത്സരത്തില്‍ ഭംഗിയായി പാടുന്നവര്‍ ജയിക്കണം എന്നു പറഞ്ഞാല്‍ അതില്‍ യാതൊരു തെറ്റും ഇല്ല. പക്ഷേ അക്ഷരശ്ലോകമത്സരത്തില്‍ ഭംഗിയായി ചൊല്ലുന്നവര്‍ ജയിക്കണം എന്നു പറഞ്ഞാല്‍ അതു വിവരക്കേടാണ്.
—————————————————————————————————————-
അദ്ധ്വാനിച്ച് അറിവു നേടി വരുന്ന അക്ഷരശ്ലോകമത്സരാര്‍ത്ഥികളെ ചുളുവില്‍ തോല്‍പ്പിക്കാന്‍ ജന്മസിദ്ധമായ സ്വരമാധുര്യം മാത്രം കൈമുതലായുള്ള അലസന്മാര്‍ക്കും അല്പജ്ഞാനികള്‍ക്കും സുവര്‍ണ്ണാവസരം ഒരുക്കിക്കൊടുക്കുന്ന “വമ്പിച്ച പുരോഗമനം” തുലയട്ടെ.
————————————————————————————————————-
മാര്‍ക്കിടുന്ന മഹാന്മാര്‍ അറിയുന്നില്ല, തങ്ങള്‍ എത്ര വലിയ ദ്രോഹമാണ് ഈ പ്രസ്ഥാനത്തോടു ചെയ്യുന്നതെന്ന്.
—————————————————————————————————————
സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്നതു പോരായ്മയല്ല. സ്വരമാധുര്യം ഉള്ളതു മേന്മയും അല്ല. അളക്കേണ്ട ആവശ്യമില്ലാത്ത ഇത്തരം കാര്യങ്ങള്‍ അളന്നു മാര്‍ക്കിടുമ്പോള്‍ അക്ഷരശ്ലോകം ചില ഗര്‍ഭശ്രീമാന്മാര്‍ക്കു മാത്രം ജയിക്കാന്‍ പറ്റുന്ന ഒരു കോപ്രായമായി അധ:പതിക്കുന്നു.
—————————————————————————————————————
You must have real eyes to realize the real lies.
—————————————————————————————————————-
തങ്ങള്‍ പക്ഷികള്‍ ആണെന്നു വവ്വാലുകള്‍ വാദിക്കുന്നതു പോലെയാണു തങ്ങള്‍ കലാകാരന്മാര്‍ ആണെന്ന് അക്ഷരശ്ലോകക്കാര്‍ വാദിക്കുന്നത്. ചിന്താശൂന്യന്മാരെ പറ്റിച്ചു ചില ചില്ലറ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാലും അഭിജ്ഞന്മാരുടെ മുമ്പില്‍ പരിഹാസ്യരാകുക തന്നെ ചെയ്യും.
മാര്‍ക്കിടലും എലിമിനേഷനും സംഗീതമത്സരത്തിന്‍റെ അവിഭാജ്യഘടകങ്ങളാണ്. അക്ഷരശ്ലോകമത്സരങ്ങളില്‍ അവ ഒട്ടും തന്നെ ആവശ്യമില്ല. അക്ഷരശ്ലോകമത്സരങ്ങളിലേക്ക് അവയെ പറിച്ചുനട്ടാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധഃപതിക്കും. അക്ഷരശ്ലോകം വേറെ; പാട്ടു വേറെ.
——————————————————————————————————–
ആസ്വാദകര്‍ ഭരിച്ചാല്‍ മധുരസ്വരക്കാരും പാട്ടുകാരും വാനോളം ഉയര്‍ത്തപ്പെടും. സാധാരണക്കാര്‍ ചവിട്ടി താഴ്ത്തപ്പെടുകയും ചെയ്യും.
———————————————————————————————————
ഒരു ഉന്നതന്‍റെ കയ്യില്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ അയാള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാം എന്നു വരുന്നതു പുരോഗമനമല്ല; അധഃപതനമാണ്.
——————————————————————————————————–
ഒരേ അക്ഷരത്തില്‍ തുടര്‍ച്ചയായി ശ്ലോകം ചോല്ലേണ്ടി വരുമ്പോള്‍ മാത്രമാണ് അറിവു പരീക്ഷിക്കാന്‍ കഴിയുക. അല്ലാത്തപ്പോള്‍ സ്വരമാധുര്യവും പാട്ടും മാത്രമേ പരീക്ഷിക്കാന്‍ കഴിയൂ.
————————————————————————————————
അച്ചു മൂളിയാലും കുഴപ്പമില്ല; സ്വരമാധുര്യം ഉണ്ടെങ്കില്‍ ജയിക്കാം എന്നു വരുന്നതു പുരോഗമനമല്ല; അധ:പതനമാണ്.
————————————————————————————————
അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന തട്ടിപ്പു സിദ്ധാന്തം അംഗീകരിച്ചാല്‍ പിന്നെ സാധാരണക്കാര്‍ക്ക് ഇവിടെ യാതൊരു ഗതിയും ഉണ്ടാവുകയില്ല. ജന്മസിദ്ധമായ സ്വരമാധുര്യവും പാട്ടും ഉള്ള ഭാഗ്യവാന്മാരായ ഒരു ന്യൂനപക്ഷത്തിന് അക്ഷരശ്ലോകസാമ്രാജ്യം തീറെഴുതി കൊടുക്കേണ്ടി വരും.
—————————————————————————————————–
യേശുദാസ് ഹരിവരാസനം പാടുന്നതു പോലെ പാടി ജയിക്കാനുള്ളതല്ല അക്ഷരശ്ലോകം.
———————————————————————————————–
ജ്ഞാനവൃദ്ധന്മാര്‍ക്കു മധുരസ്വരക്കാരികളുടെ മുമ്പില്‍ പരാജയം സമ്മതിക്കേണ്ടി വരുന്നത് അങ്ങേയറ്റത്തെ അധ:പതനം.
—————————————————————————————————–
യുവജനോത്സവത്തില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നതെന്ത്? അദ്ധ്വാനിച്ചാല്‍ ആണ്‍കുട്ടികള്‍ക്കും ജയിക്കാം. പക്ഷേ മത്സരം നേരേചൊവ്വേ നടത്തണം.
—————————————————————————————————–
സ്വരമാധുര്യം ഉള്ളവരെല്ലാം പ്രതിഭാശാലികള്‍ എന്നും അല്ലാത്തവരെല്ലാം ഏഴാംകൂലികള്‍ എന്നും വിധിക്കുന്ന അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ക്കു നിങ്ങളുടെ മൂല്യം അളക്കാനുള്ള അര്‍ഹതയുണ്ടോ? തീരുമാനിക്കേണ്ടതു നിങ്ങള്‍ തന്നെയാണ്.
———————————————————————————————————
അക്ഷരശ്ലോകം മാര്‍ക്കിട്ടു നടത്തിയാല്‍ മധുരസ്വരക്കാരും പാട്ടുകാരും ഇടിച്ചുകയറി വന്നു സാധാരണക്കാരെ മുഴുവന്‍ പുറന്തള്ളിക്കളയും. ഈ കൊള്ളരുതായ്മയ്ക്കു ചൂട്ടു പിടിച്ചു കൊടുക്കാന്‍ വേണ്ടത്ര “സര്‍വജ്ഞ”ന്മാരെ എല്ലായിടത്തും കിട്ടുകയും ചെയ്യും.
——————————————————————————————————-
അക്ഷരനിബന്ധനയും മാര്‍ക്കിടലും ഒത്തു പോകാത്തവ (mutually exclusive) ആണ്. അക്ഷരനിബന്ധന ഉള്ളിടത്തു മാര്‍ക്കിടല്‍ അധികപ്പറ്റാണ്. മാര്‍ക്കിടല്‍ ഉള്ളിടത്ത് അക്ഷരനിബന്ധനയും അധികപ്പറ്റു തന്നെ. ഈ പ്രാഥമിക തത്ത്വം പോലും അറിഞ്ഞുകൂടാത്തവര്‍ “അക്ഷരശ്ലോക”മത്സരം നടത്തുമ്പോഴാണ് അച്ചു മൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.
——————————————————————————————————-
അച്ചു മൂളിയവരെ ജയിപ്പിക്കാം എന്ന് ഏതെങ്കിലും പുരോഗമനവാദിയായ മഹാന്‍ പറഞ്ഞാല്‍ ആ മഹാന് അക്ഷരശ്ലോകത്തെപ്പറ്റി ഒരു ചുക്കും അറിയില്ല എന്ന് ഉറപ്പാക്കാം.
———————————————————————————————————–
യഹൂദന്മാരെ എലിമിനേറ്റു ചെയ്താല്‍ ജര്‍മ്മനിക്കു പുരോഗതിയുണ്ടാകും എന്നു പറയുന്നതു പോലെ അസംബന്ധമാണു സ്വരമാധുര്യം ഇല്ലാത്തവരെ എലിമിനേറ്റു ചെയ്താല്‍ അക്ഷരശ്ലോകത്തിനു പുരോഗതിയുണ്ടാകും എന്നു പറയുന്നത്.
———————————————————————————————————-
അധികാരപ്രമത്തന്മാര്‍ ആലോചന കൂടാതെ വരുത്തുന്ന “പുരോഗമനം” താമസിയാതെ അധഃപതനമായി മാറും.
———————————————————————————————————
അക്ഷരശ്ലോകത്തിലെ മാര്‍ക്കിടല്‍ അസ്ഥാനത്തുള്ളതും അനാവശ്യവും ആയ ഒരു ആനമണ്ടത്തരം ആണ്. അതു കൊണ്ടു പുരോഗമനം ഉണ്ടാകും എന്നു കരുതുന്നതു വെറും ഒരു വ്യാമോഹമാണ്. അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധഃപതിക്കും എന്നതു മാത്രമാണ് അതിന്‍റെ ഫലം.
ജയാപജയങ്ങള്‍ ജഡ്ജിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് എന്നു വരുമ്പോള്‍ സ്വരമാധുര്യവും പാട്ടും ആയിരിക്കും അവിടെ നിര്‍ണ്ണായകഘടകങ്ങള്‍ ആവുക. മാര്‍ക്കിടുന്നവരുടെ ശിങ്കിടികളും കണ്ണിലുണ്ണികളും മാത്രമായിരിക്കും ജയിക്കുക.
—————————————————————-
അച്ചുമൂളാതെ ശ്ലോകം ചൊല്ലുന്നവരാണു യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍. അവര്‍ക്കു ന്യായമായി അവകാശപ്പെട്ട വിജയം അവരില്‍ നിന്നു തട്ടിപ്പറിച്ചെടുത്തു തുരുതുരെ അച്ചുമൂളുന്ന മധുരസ്വരക്കാര്‍ക്കും പാട്ടുകാര്‍ക്കും കൊടുത്താല്‍ “വമ്പിച്ച പുരോഗമനം” ആകുമോ? ആകുമെന്നു ചില ഉന്നതന്മാര്‍ വിശ്വസിക്കുന്നു. അവരോടു നമുക്കു സഹതപിക്കാം.
—————————————————————–
മാര്‍ക്കിടലും എലിമിനേഷനും സംഗീതമത്സരങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്. അക്ഷരശ്ലോകത്തില്‍ അവ തികച്ചും അനാവശ്യമാണ്. അവയെ ഈ രംഗത്തേക്കു പറിച്ചു നട്ടാല്‍ അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധ:പതിക്കും.
————————————————————————-
സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുമ്പോള്‍ സ്വരമാധുര്യമുള്ള പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നത്എങ്ങനെയാണ്? അവര്‍ ചൊല്ലുന്ന ശ്ലോകങ്ങളില്‍ മാത്രമേ സാഹിത്യമൂല്യം ഉള്ളൂ എന്നാണോ?
———————————————————————–
ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ എന്ന ലക്ഷ്യം സ്വീകരിച്ചാല്‍ “ചിന്തു പോലെ രമ്യം ആകണം”, “രാഗതാളമേളനം വേണം” എന്നൊക്കെ ഓരോരുത്തര്‍ ശാഠ്യം പിടിക്കാന്‍ തുടങ്ങും. അതോടെ അക്ഷരശ്ലോകം ശ്ലോകപ്പാട്ട് ആയി മാറുകയും ചെയ്യും.