മഹദ്വചനങ്ങള്‍

  1. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലാത്ത ആര്‍ക്കും അക്ഷരശ്ലോകം ചൊല്ലാന്‍ അവകാശമില്ല. അത്തരം നിസ്സാരന്മാര്‍ ഈ രംഗത്തു നിന്നു നിഷ്കാസനം ചെയ്യപ്പെടേണ്ടവരാണ്.                                                                     —പുത്തേഴത്തു രാമന്‍ മേനോന്‍
  2. അക്ഷരശ്ലോകക്കാരന്‍റെ ഏറ്റവും വലിയ സൗഭാഗ്യം നല്ല സ്വരം ആണ്. സൌഭാഗ്യമേ സുസ്വരം.                                                                                                            — യു. പി. ആര്‍. വാരിയര്‍
  3. അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയായിട്ട് ആയിരിക്കണം.                       — അമ്പലപ്പാറ മാധവന്‍ നായര്‍
  4. ഞാന്‍ ആവിഷ്കരിച്ച മൂല്യനിര്‍ണ്ണയം ബാധകമായിട്ടുള്ള അക്ഷരശ്ലോകമത്സരങ്ങളില്‍ ഒന്നോ രണ്ടോ പ്രാവശ്യം അച്ചുമൂളിയവരെ ജയിപ്പിക്കാം.                                                                                                                                — വി. ശങ്കുണ്ണിക്കുട്ടന്‍
  5. ഓരോ പത്തു റൗണ്ടിലും ഒരു പ്രാവശ്യം അച്ചുമൂളാം.                                               — മഹാകവി കൈതക്കല്‍ ജാതവേദന്‍.
  6. ഒരാള്‍ രണ്ടു വരിയും ഒരക്ഷരവും ചൊല്ലി ഉപേക്ഷിച്ച ശ്ലോകം മറ്റാരും ചൊല്ലാന്‍ പാടില്ല. അങ്ങനെ ചൊല്ലിയാല്‍ അതു പറഞ്ഞുകൊടുത്തു ചൊല്ലിച്ചതിനു തുല്യമാകും.                                                                                                   — വി. ശങ്കുണ്ണിക്കുട്ടന്‍.
  7. അക്ഷരശ്ലോകം ചൊല്ലുന്നവര്‍ ഉദാത്തവും അനുദാത്തവും സ്വരിതവും ഒക്കെ ശരിക്കു പ്രയോഗിക്കാന്‍ പഠിച്ചിരിക്കണം.                                                                       — കെ. പി. സി. അനുജന്‍ ഭട്ടതിരിപ്പാട്.
  8.  ഭംഗിയായി ചൊല്ലാന്‍ കഴിവില്ലാത്തവര്‍ ഞങ്ങള്‍ നടത്തുന്ന വലിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വരരുത്. അവര്‍ ചെറിയ ചെറിയ ഗാര്‍ഹികസദസ്സുകളില്‍ പങ്കെടുത്തു തൃപ്തിപ്പെട്ടുകൊള്ളണം. — എന്‍. കെ. ദേശം.
  9.  മാര്‍ക്കിടല്‍ ഉണ്ടെങ്കില്‍ മാത്രമേ ജഡ്ജിമാരുടെ ആവശ്യമുള്ളൂ. മാര്‍ക്കിടല്‍ ഇല്ലാത്ത അക്ഷരശ്ലോകമത്സരങ്ങളില്‍ ജഡ്ജിമാരുടെ ആവശ്യമില്ല. — കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട്.
  10.  മത്സരത്തില്‍ പങ്കെടുക്കുന്നതു സ്വാര്‍ത്ഥതയാണ്. നിസ്വാര്‍ത്ഥന്മാര്‍ മത്സരങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കണം.  —— വി. ശങ്കുണ്ണിക്കുട്ടന്‍.

മേല്‍പ്പറഞ്ഞവരെല്ലാം വലിയ മഹാന്മാര്‍ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പക്ഷേ അവരുടെ മഹദ്വചനങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ പുരോഗമനം ആണോ അധഃപതനം ആണോ ഉണ്ടാവുക എന്ന കാര്യം സംശയാസ്പദമാണ്.