“ശ്ലോകം പാടുന്നവരുടെ കല” അക്ഷരശ്ലോകം

“എന്‍റെ മകള്‍ നന്നായി ശ്ലോകം പാടും.”, “സുനന്ദയുടെ കുട്ടി ശ്ലോകം പാടുന്നതു കേള്‍ക്കാന്‍ ഒട്ടും സുഖമില്ല.”, “ടീച്ചറുടെ മകള്‍ നല്ല രാഗത്തില്‍ പാടുമോ?”. സ്കൂള്‍ യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകമത്സരവേദിക്കരികില്‍ നിന്നാല്‍ കേള്‍ക്കാന്‍ കഴിയുന്ന വാചകങ്ങളാണ് ഇവയൊക്കെ. അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി പാടി ശ്രോതാക്കളെ സന്തോഷിപ്പിക്കാനുള്ള ഒരു വേദിയാണ് അക്ഷരശ്ലോകം എന്ന  ധാരണ പൊതുജനങ്ങളുടെ മനസ്സില്‍ രൂഢമൂലം ആയിരിക്കുന്നു. ലളിതഗാനത്തിനു കിട്ടുന്നതു പോലെ ഇതിനും മാര്‍ക്കു കിട്ടും. ഒന്നോ രണ്ടോ അക്ഷരങ്ങളില്‍ ശ്ലോകം ചൊല്ലാതിരുന്നാലും കുഴപ്പമില്ല. ഭംഗിയായി പാടിയാല്‍ കൂടുതല്‍ മാര്‍ക്കു നേടി ജയിക്കാം.

ഇതാണ് അക്ഷരശ്ലോകം. ഈശ്വരോ രക്ഷതു!

6 thoughts on ““ശ്ലോകം പാടുന്നവരുടെ കല” അക്ഷരശ്ലോകം

  1. അക്ഷരശ്ലോകം നിയമാവലി എന്താണ് എന്ന് പറഞ്ഞു തരാമോ?
    അതിൽ ഏതെല്ലാം അക്ഷരങ്ങൾ കൊണ്ട് ആണ് തുടങ്ങാൻ പാടില്ലാത്തത്?

    • കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലണം. ചൊല്ലാതിരുന്നാല്‍ തോല്‍ക്കും. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കണം. അ ക ച ത ന പ മ വ സ ഇ ഉ എ ഒ ഗ ജ ദ ധ ബ ഭ യ ര ല ശ ഹ എന്നീ 24 അക്ഷരങ്ങളില്‍ മാത്രമേ ശ്ലോകം പഠിക്കണം എന്നു നിര്‍ബ്ബന്ധമുള്ളൂ. സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല. ചൊല്ലുന്നവര്‍ക്കു സ്വരമാധുര്യം ആവശ്യമില്ല. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങളും കുറഞ്ഞ ശ്ലോകങ്ങളും തുല്യപരിഗണന അര്‍ഹിക്കുന്നു.
      ഇങ്ങനെയാണു നിയമങ്ങള്‍. പക്ഷെ ഈ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടു മത്സരങ്ങള്‍ നടത്തുന്നവര്‍ ഇക്കാലത്തു ധാരാളം ഉണ്ട്. നിങ്ങളുടെ ആവശ്യം എന്താണോ അതിനനുസരിച്ചുള്ള ഒരു ഗുരുനാഥനെ കണ്ടെത്തി ശിഷ്യപ്പെട്ടു പഠിക്കുക.

    • ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്‍റെ മൂന്നാം വരിയിലെ ആദ്യ അക്ഷരം കൊണ്ടു തുടങ്ങുന്ന ഒരു ശ്ലോകം അടുത്തയാള്‍ ചൊല്ലണം അനുഷ്ടുപ്പ് ശ്ലോകങ്ങള്‍ പാടില്ല. ഭാഷാവൃത്തരചനകളെ ശ്ലോകങ്ങള്‍ ആയി കണക്കാക്കുകയില്ല.ആലോചിക്കാന്‍ അര മിനിട്ടില്‍ അധികം സമയം എടുക്കാന്‍ പാടില്ല. അ ക ച ത ന പ മ വ സ ഇ ഉ എ ഒ ഗ ജ ദ ധ ബ ഭ യ ര ല ശ ഹ എന്നീ 24 അക്ഷരങ്ങള്‍ മാത്രം സ്വീകാര്യം. ബാക്കി എല്ലാ അക്ഷരങ്ങളും വര്‍ജ്യം. കിട്ടിയ അക്ഷരത്തില്‍ നിയമാനുസൃതം ശ്ലോകം ചൊല്ലാതെ ഇരുന്നാല്‍ പരാജയപ്പെടും.

      • ഇതൊക്കെയാണു പൊതുവായ നിയമങ്ങള്‍. സദസ്സിലോ മത്സരത്തിലോ പങ്കെടുത്തു പരിശീലിച്ചാല്‍ മാത്രമേ മുഴുവന്‍ മനസ്സിലാകുകയുള്ളൂ.

  2. അച്ച് എന്നത് എന്താണെന്ന് മനസ്സിലാക്കിത്തരുമോ🙏

    • കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാൻ കഴിയാതിരിക്കുന്ന അവസ്ഥ.

Leave a comment