Slogans

********************************

 അറിവുള്ളവര്‍ക്ക് ഔദാര്യം വേണ്ട.

********************************

വെറും ശ്ലോകമല്ല; അക്ഷരശ്ലോകമാണ്.

*******************************

അച്ചുമൂളിയവരെ ജയിപ്പിക്കുന്നവന്‍ അക്ഷരശ്ലോകത്തിന്റെ ശത്രു.

******************************

ചൊല്ലി ജയിക്കണം; പാടി ജയിക്കരുത്.

******************************

മാര്‍ക്കിടല്‍ അനാവശ്യം; എലിമിനേഷന്‍ നിയമവിരുദ്ധം.

******************************

സ്വര്‍ണ്ണമുള്ളിടത്തു നീതിയില്ല; നീതിയുള്ളിടത്തു സ്വര്‍ണ്ണവുമില്ല.

********************************

ലക്‌ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെങ്കില്‍ അക്ഷരനിബന്ധന എന്തിന്?

******************************

ജ്ഞാനമാണ് അളക്കേണ്ടത്‌; ഗാനമല്ല.

*********************************

മാര്‍ക്കിട്ടാല്‍ ശ്ലോകപ്പാട്ട്.

*******************************

നീതിയാണു വേണ്ടത്; സ്വര്‍ണ്ണമല്ല.

*******************************

അക്ഷരശ്ലോകവൈദഗ്ദ്ധ്യം സ്ഥിതിചെയ്യുന്നതു മണ്ടയിലാണ്; തൊണ്ടയിലല്ല.

********************************

പണം തന്നില്ലെങ്കിലും കുഴപ്പമില്ല; ഉപദേശം തരാതിരുന്നാല്‍ മതി.

********************************

ഉന്നതന്മാരുടെ പ്രശംസ വേണ്ടേ വേണ്ട.

*********************************

അക്ഷരശ്ലോകം വേറെ; പാട്ടു വേറെ.

*********************************

ആസ്വാദകര്‍ ആസ്വദിച്ചാല്‍ മതി; ഭരിക്കണ്ട.

*********************************

ശ്രോതാക്കളുടെ കയ്യടി വേണ്ടേ വേണ്ട.

*********************************

അറിവുള്ളവരെ ആദരിക്കുകയാണു വേണ്ടത്; അപമാനിക്കുകയല്ല.

*********************************

നീതി ദാനമായി കിട്ടുകയില്ല. അതു നേടിയെടുക്കുക തന്നെ വേണം.

************************************

നീതി എന്താണെന്ന് അറിഞ്ഞുകൂടാത്തവര്‍ ഭരിക്കരുത്.

***********************************

മാര്‍ക്കിടല്‍ ഇല്ലാത്ത മത്സരം അക്ഷരശ്ലോകക്കാരന്‍റെ അവകാശം.

**********************************

തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ തൂത്തെറിയുക.

*********************************

അറിവാണു വേണ്ടത്; അഴകല്ല.

**********************************

വൃത്തനിബന്ധന പൊങ്ങച്ചം കാണിക്കാനുള്ള ഉപാധിയാകരുത്.

**********************************

 എറാന്‍ മൂളികളെ എഴുതിത്തള്ളുക.

***********************************

പണക്കാര്‍ മത്സരം നടത്തിയാല്‍ പാട്ടുകാര്‍ ജയിക്കും.

**********************************

ആസ്വദിക്കാന്‍ വരുന്നവര്‍ അനുഗ്രഹം; ഭരിക്കാന്‍ വരുന്നവര്‍ ഭാരം.

**********************************

ആസ്വാദകഭരണം വേണ്ടേവേണ്ട.

*********************************

ഇല്ലാത്ത ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ ഇത്രത്തോളം കഷ്ടപ്പെടണമോ?

*********************************

ആസ്വാദകവേഷക്കാര്‍ വേണ്ടേവേണ്ട.

*********************************

നാല്‍ക്കാലി ചൊല്ലിയാലും അച്ചുമൂളരുത്.

*********************************

കെ.സി. അബ്രഹാമിനെ റിമി ടോമി തോല്‍പ്പിക്കുന്ന “പുരോഗമനം” ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?

*********************************

അടക്കി ഭരിക്കാന്‍ വരുന്നവരെ ആശ്രയിച്ചു ജീവിക്കരുത്. അവരുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും അരുത്.

******************************

അക്ഷരശ്ലോകക്കാരില്‍ തുച്ഛന്മാരില്ല.

******************************

പാട്ടു പാടാനുള്ള കഴിവല്ല അക്ഷരശ്ലോകവൈദഗ്ദ്ധ്യം.

******************************

എലിമിനേറ്റു ചെയ്യുന്നവരുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കരുത്.

***************************

അടക്കി ഭരിക്കാന്‍ വരുന്ന ആസ്വാദകരെ ആട്ടി അകറ്റുക.

***************************

തമ്പ്രാന്മാര്‍ ഇടുന്ന മാര്‍ക്ക് അടിയങ്ങള്‍ക്കു വേണ്ട.

***************************

അദ്ധ്വാനിച്ചു നേടിയ അറിവിന്‌ ആനുപാതികമായി അംഗീകാരം ലഭിക്കണം.

***************************

ആക്രമിച്ച് അടിമപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്.

***************************

വോട്ടര്‍മാരിലും അക്ഷരശ്ലോകക്കാരിലും മൂല്യം കുറഞ്ഞവര്‍ ഇല്ല.

****************************

പട്ടരില്‍ പൊട്ടരില്ല. അക്ഷരശ്ലോകക്കാരില്‍ തുച്ഛന്മാരും ഇല്ല.

*****************************

ആയിരം പാട്ടുകാര്‍ ജയിച്ചാലും ഒരു അക്ഷരശ്ലോകവിദഗ്ദ്ധന്‍ എലിമിനേറ്റു ചെയ്യപ്പെടരുത്.

*******************************

അറിവു കൊണ്ടു നേടിയ അമ്പഴങ്ങ സ്വരമാധുര്യം കൊണ്ടു നേടിയ സ്വര്‍ണ്ണമെഡലിനെക്കാള്‍ വിലയുള്ളത്.

****************************

അക്ഷരശ്ലോകം പാട്ടല്ല.

**************************

അളക്കുന്നതെന്തെടോ കേമാ? സാഹിത്യമൂല്യമോ നമ്മുടെ ശബ്ദമേന്മയോ?

*************************

സ്വരമാധുര്യം ഉള്ളവരെ ആകര്‍ഷിക്കുന്നതിനു പകരം ബുദ്ധിയുള്ളവരെ ആകര്‍ഷിക്കുക.

***************************

മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കുന്ന “വമ്പിച്ച പുരോഗമനം” തുലയട്ടെ.

***************************

സാഹിത്യമൂല്യം വിളമ്പാന്‍ അക്ഷരനിബന്ധന എന്തിന്?

****************************

വവ്വാല്‍ പക്ഷിയല്ല; അക്ഷരശ്ലോകം കലയുമല്ല.

***************************

സാഹിത്യവിനോദമാണ്‌; സാഹിത്യ”കല”യല്ല.

**************************

സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ സ്ഥാനമില്ല.

**************************

സാഹിത്യവിനോദമൊക്കെ തന്നെ. പക്ഷേ സാഹിത്യക്കോടാലികള്‍ ഭരിക്കാന്‍ വരണ്ട.

*************************

അച്ചു മൂളിയവന്‍ ജയിച്ചാല്‍ അക്ഷരശ്ലോകം നശിച്ചു.

*************************

മാര്‍ക്കിടല്‍ മണ്ടത്തരം.

**************************