ആണ്ടി വലിയ അടിക്കാരനാണ്.
ഓഹോ. അങ്ങനെയാണോ? ആരാണ് അങ്ങനെ പറഞ്ഞത്?
അത് ആണ്ടി തന്നെ.
*******************************************
ആണ്ടിയുടെ അടി പോലെ ബഹുവിശേഷവും കെങ്കേമവും ആയ ഒരു സംഗതി അക്ഷരശ്ലോകരംഗത്തും ഉണ്ട്. അതാണു ശങ്കുണ്ണിക്കുട്ടന്റെ മൂല്യനിര്‍ണ്ണയം. അക്ഷരശ്ലോകവിദഗ്ദ്ധന്മാരെ കണ്ടെത്താന്‍ ഇതിലും മെച്ചമായ ഒരു മാനദണ്ഡം ഈരേഴുപതിന്നാലു ലോകത്തിലും ഇല്ല. സാഹിത്യമൂല്യം, അവതരണഭംഗി, ആവിഷ്കാരഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം, പ്രകരണശുദ്ധി, സെലക്ഷന്, പ്രസന്റേഷന് ഇങ്ങനെ സകലമാന മേന്മകളും കിറുകൃത്യമായി അളന്നു മാര്‍ക്കിടും. മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യും. മാര്‍ക്കു കൂടിയവരെ ജയിപ്പിച്ചു ഗോള്‍ഡ് മെഡലിസ്റ്റുകള്‍ ആക്കും. ശങ്കുണ്ണിക്കുട്ടന്റെ മൂല്യനിര്‍ണ്ണയം എന്ന് അറിയപ്പെടുന്ന ഈ മാനദണ്ഡം ഇത്രയും മഹത്വപൂര്‍ണ്ണം ആയതുകൊണ്ട് ഇതു ബാധകമാക്കി നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവരെയും ജയിപ്പിക്കാം.
ഓഹോ. അങ്ങനെയാണോ? ആരാണ് അങ്ങനെ പറഞ്ഞത്?
അതു ശങ്കുണ്ണിക്കുട്ടന്‍ തന്നെ.