ആദ്യം അവര്‍ ജൂതന്മാരെ തേടി വന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാന്‍ ഒരു ജൂതനല്ലല്ലോ. പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു. അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും അല്ലല്ലോ.
———————————————————————————————————————————————————————————————————————————————————————————
ആങ്ങനെ പലരെയും തേടി വന്ന് അവസാനം അവര്‍ എന്നെ തേടി വന്നു.
പക്ഷേ അപ്പോള്‍ എനിക്കു വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല.
സ്വരമാധുര്യവും പാട്ടും ഇല്ലാത്ത അല്ലയോ സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികളേ! നിങ്ങളെപ്പോലെയുള്ളവരെ എലിമിനേറ്റു ചെയ്യുമ്പോള്‍ നിങ്ങള്‍ “എന്നെയല്ലല്ലോ എലിമിനേറ്റു ചെയ്തത്. എനിക്കു കമ്മിറ്റി മെംബര്‍ സ്ഥാനവും മറ്റും തരുന്നുണ്ടല്ലോ” എന്നു കരുതി മിണ്ടാതിരിക്കരുത്. നിങ്ങളുടെ മൗനം ഈ രംഗത്തേക്കു മധുരസ്വരക്കാരും പാട്ടുകാരും ഇടിച്ചുകയറി വന്ന് ആധിപത്യം സ്ഥാപിക്കാന്‍ ഇടയാക്കും. അവര്‍ അങ്ങനെ ആധിപത്യം സ്ഥാപിച്ചാല്‍ അപ്പോള്‍ അതു നിങ്ങളെയും ബാധിക്കും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള പദവികള്‍ എല്ലാം പെട്ടെന്നു തെറിച്ചുപോകും. നിങ്ങളും കറിവേപ്പില പോലെ വലിച്ചെറിയപ്പെടും. അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടാവുകയില്ല.