അക്ഷരശ്ലോകത്തിന്റെ നിയമം അനുസരിച്ച് അച്ചു മൂളിയവന്‍ പരാജിതനാണ്. പക്ഷേ ഇപ്പോള്‍ ചില അഭിനവ അക്ഷരശ്ലോകസര്വ്വജ്ഞന്മാര് അച്ചുമൂളിയവരെയും ജയിപ്പിക്കാറുണ്ട്. അതിന് അവര്‍ എഴുന്നള്ളിക്കാറുള്ള ഒരു മുടന്തന്‍ ന്യായമുണ്ട്.
“ഒരക്ഷരത്തില്‍ ശ്ലോകം കിട്ടിയില്ലെങ്കിലും മറ്റെല്ലാ അക്ഷരങ്ങളിലും നല്ല സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു.”
ഇതു ധിക്കാരവും ധാര്‍ഷ്ട്യവും വിവരക്കേടും സ്വജനപക്ഷപാതവും ആണ്. ചെസ്സു കളിയില്‍ അടിയറവു പറഞ്ഞവന് പരാജിതന് ആകുന്നതു പോലെ ഇവിടെ അച്ചു മൂളിയവന്‍ പരാജിതന് ആകും. അതു മാറ്റാന്‍ ഒരു ഉന്നതനും സര്‍വ്വജ്ഞനും അധികാരമില്ല. തലയ്ക്കകത്തു സാമാന്യം ഭേദപ്പെട്ട കളിമണ്ണെങ്കിലും ഉള്ള ആരും ഇത്തരം തരം താണ പ്രവൃത്തി ചെയ്യുകയില്ല.