ആകാശം മുട്ടുന്ന വന്മരങ്ങളും മനോഹരമായ പൂക്കളുള്ള ചെടികളും ഉള്ളപ്പോള്‍ ഭൂമിയില്‍ ഈ നിസ്സാരമായ പുല്ലിന് എന്തു പ്രസക്തി? ഈ പുല്ലുകളെ എല്ലാം എലിമിനേറ്റു ചെയ്തു കളഞ്ഞാല്‍ ഭൂമിയുടെ നിലയും വിലയും ഉയരും.
ഇപ്രകാരം ഏതാനും സര്വ്വജ്ഞന്മാര് തീരുമാനിക്കുകയും ആ തീരുമാനം നടപ്പാക്കുകയും ചെയ്താല്‍ എന്തായിരിക്കും ഫലം? ഭൂമി നശിക്കും. ഭൂമി നിലനില്ക്കണമെങ്കില് മരങ്ങള്‍ക്കും ചെടികള്‍ക്കും ഒപ്പം പുല്ലുകളും വേണം.
ഇതുപോലെയാണ് അക്ഷരശ്ലോകവും. അക്ഷരശ്ലോകം നിലനില്ക്കണമെങ്കില് സാധാരണക്കാര്‍ കൂടിയേ തീരൂ. കെ.പി.സി. അനുജന് ഭട്ടതിരിപ്പാടിനെയും എന്‍.ഡി.കൃഷ്ണനുണ്ണിയെയും പോലെയുള്ള ഉന്നതന്മാര് മാത്രം പോര. “താഴേക്കിടയിലുള്ള” സാധാരണക്കാരെ മുഴുവന്‍ എലിമിനേഷനിലൂടെ പുറന്തള്ളിക്കൊണ്ടുള്ള ഒരു പുരോഗമനവും പുരോഗമനം ആവുകയില്ല. അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്. അതിനെ ഏതാനും ഗര്ഭശ്രീമാന്മാരുടെ കുത്തകയാക്കുന്നത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യതയായിരിക്കും.