അക്ഷരശ്ലോകമത്സരങ്ങളില്‍ ജയിക്കാന്‍ താഴെപ്പറയുന്ന യോഗ്യതകള്‍ യാതൊന്നും ഒട്ടും ആവശ്യമില്ല.
- സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാനുള്ള കഴിവ് (അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യമൂല്യം കല്പ്പിക്കാനാണു നിയമം അനുശാസിക്കുന്നത്).
- ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കഴിവ് (അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ല).
- സദസ്യരുടെ കയ്യടി നേടാനുള്ള കഴിവ് (അക്ഷരശ്ലോകം യേശുദാസിന്റെ പാട്ടുകച്ചേരി പോലെ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കലാപരിപാടി അല്ല).
- ഉന്നതന്മാരുടെ പ്രശംസ നേടാനുള്ള കഴിവ് (ഉന്നതന്മാര് എന്തു വിചാരിച്ചാലും അക്ഷരശ്ലോകക്കാര്‍ക്കു കുമ്പളങ്ങയുടെ മൂടാണ്).
- മാര്‍ക്കിടുന്നവരുടെ പ്രീതിക്കു പാത്രമാകാന്‍ ഉള്ള കഴിവ് (മാര്‍ക്കിടല്‍ തന്നെ നിയമവിരുദ്ധമാണ്. പിന്നെ മാര്‍ക്കിടുന്നവരുടെ പ്രീതിക്ക് എന്തു പ്രസക്തി?).
മേല്‍പ്പറഞ്ഞ യോഗ്യതകള്‍ യാതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ക്കും സര്‍വ്വാത്മനാ സ്വാഗതമുള്ള സമത്വസുന്ദരവും ജനകീയവും ആയ ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. അതില്‍ മുന്‍പറഞ്ഞ വിധത്തിലുള്ള അനാവശ്യയോഗ്യതകള് നിര്‍ബ്ബന്ധം ആക്കിയാല്‍ അക്ഷരശ്ലോകം ഏതാനും ഗര്ഭശ്രീമാന്മാരുടെ കുത്തകയായി മാറും. സാധാരണക്കാര്‍ പുറന്തള്ളപ്പെടുകയും ചെയ്യും.