കേള്‍ക്കപ്പെടുന്നില്ല എന്നതു നിശ്ശബ്ദരായിരിക്കാനുള്ള ന്യായീകരണമല്ല.
– വിക്ടര്‍ ഹ്യൂഗോ
അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവരെ ജയിപ്പിക്കുന്നത് ഇക്കാലത്തു സര്‍വ്വസാധാരണമാണ്. അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കിയവര്‍ നിശ്ശബ്ദരായി തിരിച്ചു പോകുകയാണു പതിവ്. “അച്ചുമൂളിയവരെ ജയിപ്പിക്കുന്നവര് ഉന്നതന്മാരും ധനാഢ്യന്മാരും പ്രതാപശാലികളും ഒക്കെയാണ്. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാലും അവര്‍ മൈന്‍ഡ് ചെയ്യുകയില്ല”. ഇതാണ് ഈ silent majority യുടെ ന്യായീകരണം. ഈ സമീപനം ഒട്ടും ശരിയല്ല. അവര്‍ mind ചെയ്താലും ഇല്ലെങ്കിലും നിങ്ങള്‍ പറയേണ്ടതു പറയണം. ചെയ്യേണ്ടതു ചെയ്യണം. അനീതിയെ നിശ്ശബ്ദരായി സഹിച്ചാല്‍ അനീതിയുടെ കാഠിന്യം കൂടുകയേ ഉള്ളൂ.
ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം എന്നു നമ്മുടെ പൂര്വ്വികന്മാര് ബ്രിട്ടീഷുകാരോടു നൂറ്റാണ്ടുകളോളം പറഞ്ഞു. പക്ഷേ അവര്‍ mind ചെയ്തില്ല. എങ്കിലും പറയുന്നവര്‍ പറച്ചില് നിര്‍ത്തിയില്ല. പറച്ചിലിന്റെ കാഠിന്യം കൂട്ടുകയാണ് ഗാന്ധിജിയെയും നേതാജിയെയും പോലെയുള്ളവര്‍ ചെയ്തത്. നിശ്ശബ്ദരായി സഹിക്കുകയല്ല. അവസാനം Quit India എന്ന് വരെ പറഞ്ഞു. അപ്പോഴാണു സ്വാതന്ത്ര്യം കിട്ടിയത്.
അതിനാല്‍ കേള്‍ക്കേണ്ടവര്‍ കേട്ടാലും ഇല്ലെങ്കിലും പറയേണ്ടതു തെളിച്ചു തന്നെ പറയുക. അക്കാര്യത്തില്‍ ഒട്ടും അമാന്തം പാടില്ല.