ആസ്വാദ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍

അക്ഷരശ്ലോകം പ്രകൃത്യാ തന്നെ ആസ്വാദ്യത തീരെ കുറഞ്ഞ ഒരു സാഹിത്യവിനോദമാണ്‌. അതിനാല്‍ അതിനു ശ്രോതാക്കളെ കിട്ടുകയില്ല. ആസ്വാദ്യമാക്കണമെങ്കില്‍ അതിന് ഒരൊറ്റ വഴിയേ ഉള്ളൂ. യേശുദാസിനെപ്പോലെ സുശിക്ഷിതരും ഷഡ്ഗുണങ്ങള്‍ തികഞ്ഞ ശബ്ദം ഉള്ളവരും.ആയ അനുഗൃഹീതഗായകന്മാരെ വിളിച്ചുകൊണ്ടു വന്നു സംഗീതമയമായ രീതിയില്‍ ശ്ലോകങ്ങള്‍ അവതരിപ്പിക്കുക.

പക്ഷേ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ അക്ഷരനിബന്ധന, അനുഷ്ടുപ്പ് ഒഴിവാക്കല്‍ മുതലായവയെല്ലാം അധികപ്പറ്റാകും. അവ ഉപേക്ഷിച്ചാല്‍ അക്ഷരശ്ലോകം ഇല്ലാതാവുകയും ചെയ്യും. ഹിമം താമരയെ നശിപ്പിക്കുന്നതു പോലെ സംഗീതം അക്ഷരശ്ലോകത്തെ നശിപ്പിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ സംഗീതം ഇല്ലാത്തപ്പോള്‍ ആസ്വാദ്യത ഇല്ല. ആസ്വാദ്യത ഉള്ളപ്പോള്‍ അക്ഷരശ്ലോകം ഇല്ല. അതിനാല്‍ അക്ഷരശ്ലോകത്തെ ആസ്വാദ്യമാക്കാന്‍ നടത്തുന്ന ഏതു ശ്രമവും വിനാശകരമായിരിക്കും.

അക്ഷരശ്ലോകമത്സരം നടത്താന്‍ വലിയ ഹാളുകള്‍ ആവശ്യമില്ല. 50 പേര്‍ക്ക് ഇരിക്കാവുന്ന ഒരു മിനി ഹാള്‍ മതിയാകും. ചതുരംഗമത്സരം നടത്താന്‍ സ്റ്റേഡിയം ആവശ്യമില്ല. അതിനും ഒരു ചെറിയ ഹാള്‍ മതി. ആസ്വാദകര്‍ ഇല്ല എന്നതാണ് അവിടെയും കാരണം.

2 thoughts on “ആസ്വാദ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍

    • അക്ഷരശ്ലോകം ആസ്വാദ്യമാകണമെങ്കില്‍ അല്പം സംഗീതം ചേര്‍ക്കണം എന്ന് വളരെ ഉന്നതനായ ഒരു മാന്യന്‍ എന്നെ ഉപദേശിക്കുകയുണ്ടായി. അതിനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായമാണ് ഇവിടെ എഴുതിയത്. ഇതു negative ആണെന്നു
      തോന്നുന്നെങ്കില്‍ താങ്കള്‍ക്കു തന്നെ നല്ല പോസിറ്റീവ് ആയ ഒരു message ഇവിടെ പോസ്റ്റ്‌ ചെയ്യാവുന്നതാണ്. അതിനു യാതൊരു തടസ്സവും ഇല്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s