നമ്മുടെ യോഗ്യത അളക്കാന്‍ നാം മറ്റൊരാളിനെ അനുവദിക്കണമെങ്കില്‍ അയാള്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടെന്നു നമുക്കു ബോദ്ധ്യം ഉണ്ടായിരിക്കണം. ഐന്‍സ്റ്റീന്റെ യോഗ്യത അളക്കാന്‍ വരുന്നതു തുഗ്ലക്ക് ആണെങ്കില്‍ കുറഞ്ഞപക്ഷം ഗാന്ധിജിയുടെ നിസ്സഹകരണനയമെങ്കിലും സ്വീകരിക്കണം. അതുപോലും ചെയ്യാതെ ഓച്ഛാനിച്ചു നില്ക്കുന്നതു കടുത്ത അപരാധമാണ്.
20 റൌണ്ടുള്ള അക്ഷരശ്ലോകമത്സരത്തില്‍ 18 റൌണ്ടു ചൊല്ലിയ മധുരസ്വരക്കാരി ജയിച്ചു എന്നും 20 റൌണ്ടിലും ശ്ലോകം ചൊല്ലിയ സാധാരണക്കാരെല്ലാം തോറ്റു എന്നും വിധിക്കുന്ന “സര്‍വ്വജ്ഞ”ന്മാര്‍ക്ക് അക്ഷരശ്ലോകക്കാരുടെ യോഗ്യത അളക്കാന്‍ എന്തു യോഗ്യതയാണ് ഉള്ളത്?