സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാണ് എന്ന വാദമാണ് മൂല്യവാദം. പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാമെങ്കിലും ഈ വാദം അബദ്ധജടിലമാണ്. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചുകൊണ്ടു വന്നു ചൊല്ലിയതുകൊണ്ടു മാത്രം ഒരു അക്ഷരശ്ലോകക്കാരന് സ്വന്തം ശ്ലോകങ്ങള്‍ സ്വയം ചൊല്ലുന്ന മറ്റൊരാളിനെക്കാള്‍ കേമനാകുന്നില്ല.
ആസ്വാദ്യമായി ചൊല്ലുന്നവര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാകുന്നു എന്ന വാദമാണ് ആസ്വാദ്യതാവാദം. ഇതും തികഞ്ഞ അസംബന്ധമാണ്. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതപാടവവും ഉള്ള ഒരാള്‍ ശ്ലോകം ചൊല്ലിയാല്‍ ശ്രോതാക്കള്‍ക്ക് അത്യന്തം ആസ്വാദ്യമായി തോന്നും. പക്ഷേ അതുകൊണ്ടുമാത്രം അയാള്‍ മറ്റുള്ളവരെക്കാള്‍ കേമനാകുന്നില്ല.
ഇത്തരം സിദ്ധാന്തങ്ങള്‍ അക്ഷരശ്ലോകത്തെ നന്നാക്കുകയല്ല നശിപ്പിക്കുകയാണു ചെയ്യുക.