അച്ചുമൂളിയവരെ ജയിപ്പിക്കും എന്നു പണവും പ്രതാപവും ഉള്ള ഒരു ഉന്നതന് തീരുമാനിച്ചാല്‍ അയാളെ അതില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശക്തി ഇന്നത്തെ അക്ഷരശ്ലോകക്കാര്‍ക്ക് ഇല്ല. അതിനാല്‍ അവര്‍ അയാളുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്ക്കുകയേയുള്ളൂ. ശക്തിയില്ലാത്തവന്റെ വിധി അതാണ്.
ഇന്ത്യാക്കാരെ അടക്കി ഭരിക്കും എന്നു പണ്ടു ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോഴും ഇതുപോലെ ഒരു ദുരവസ്ഥയായിരുന്നു നമ്മുടെ പൂര്വ്വികന്മാര്ക്ക് ഉണ്ടായിരുന്നത്. ധിക്കാരികളോടു Quit India എന്നു പറയാനുള്ള ശക്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ നൂറ്റാണ്ടുകളോളം അടിമച്ചങ്ങലയില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. പിന്നീട് ആ ശക്തി നേടിയപ്പോഴാണു സ്വാതന്ത്ര്യം കിട്ടിയത്.
ശക്തിയില്ലാത്ത മൃഗത്തിന്റെ മേല്‍ കഴുതപ്പുലി പോലും ചാടി വീഴും. അതിനാല്‍ ശക്തി നേടുക. നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക.