ചതുരംഗമത്സരം നടത്തുമ്പോള്‍ ഓരോ കളിക്കാരനും നടത്തുന്ന ഓരോ നീക്കത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അടിയറവുപറഞ്ഞത് ആരാണ് എന്നു മാത്രം നോക്കിയാല്‍ മതി.
അതുപോലെ അക്ഷരശ്ലോകമത്സരം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ഥിയും ചൊല്ലുന്ന ഓരോ ശ്ലോകത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അച്ചുമൂളിയത് ആരാണ് എന്നു മാത്രം നോക്കിയാല്‍ മതി.