ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമാണ് ഒരു വോട്ടര്‍ക്ക് ഒരു മൂല്യം എന്നത്. അര മൂല്യവും കാല് മൂല്യവും അരയ്ക്കാല് മൂല്യവും ഒക്കെയുള്ള വോട്ടര്‍മാര്‍ ഇല്ല. ജവഹര്‍ലാല്‍ നെഹ്രുവിന്റെ വോട്ടിനു കൂടുതല്‍ മൂല്യവും അട്ടപ്പാടിയിലെ ആദിവാസിയുടെ വോട്ടിനു കുറച്ചു മൂല്യവും കല്പ്പിച്ചു വോട്ടെണ്ണാന്‍ തുടങ്ങിയാല്‍ ജനാധിപത്യം തകര്‍ന്നടിയും.
ഇതുപോലെ ഒരു തുല്യതാസങ്കല്പം അക്ഷരശ്ലോകത്തിലും നിലവിലുണ്ട്. അതു വിസ്മരിച്ചതാണു “വമ്പിച്ച പുരോഗമനം” ഉണ്ടാക്കിയ അക്ഷരശ്ലോകസര്വ്വജ്ഞന്മാര്ക്കു പറ്റിയ തെറ്റ്.
യേശുദാസിന്റെ ചൊല്ലലിനു കൂടുതല്‍ മൂല്യവും ജനാര്‍ദ്ദനന്റെ ചൊല്ലലിനു കുറച്ചു മൂല്യവും കല്പ്പിച്ചു മാര്‍ക്കിടാന്‍ തുടങ്ങിയാല്‍ അക്ഷരശ്ലോകം തകര്‍ന്നടിയും.