ഒരാള്‍ എത്ര വളരെ സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിയാലും, അയാള്‍ക്കു ഷഡ്ഗുണങ്ങളും തികഞ്ഞ മുഴങ്ങുന്ന ശബ്ദം ഉണ്ടായിരുന്നാലും, എത്ര സംഗീതമധുരമായി ആലപിച്ചാലും അച്ചുമൂളിയാല്‍ അയാള്‍ പരാജയപ്പെട്ടുതന്നെ തീരണം. ഇത്രയൊക്കെ മേന്മകള് ഉള്ള പ്രതിഭാശാലി ആയതുകൊണ്ട് അച്ചുമൂളിയാലും അയാളെ ജയിപ്പിക്കാം എന്ന് ഏതു മഹാപണ്ഡിതന് പറഞ്ഞാലും അതു വിവരക്കേടാണ്. വിവരം കെട്ടവന്റെ കയ്യില്‍ ടണ്‍ കണക്കിനു സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നാലും അവന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കരുത്. അങ്ങനെ നില്ക്കുന്ന അക്ഷരശ്ലോകക്കാരന് ഈ പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്.