നിങ്ങള്‍ക്കു സ്വാതന്ത്ര്യമോ സമത്വമോ നീതിയോ നല്കാന് ആര്‍ക്കും കഴിയുകയില്ല. നിങ്ങള്‍ മനുഷ്യന് ആണെങ്കില്‍ അതു സ്വയം പിടിച്ചു വാങ്ങണം.
അക്ഷരശ്ലോകമത്സരാര്ഥികള് എപ്പോഴും ഓര്‍മ്മിച്ചിരിക്കേണ്ട ഒരു കാര്യമാണ് ഇത്. നിങ്ങള്‍ എത്ര വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയാലും നിങ്ങളുടെ സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിട്ടു നിങ്ങളെ എലിമിനേറ്റു ചെയ്യാനും നിങ്ങളുടെ പത്തിലൊരംശം പോലും ശ്ലോകപരിജ്ഞാനം ഇല്ലാത്തവരെ ജയിപ്പിക്കാനും അധികാരസ്ഥര്‍ ഒട്ടും മടിക്കുകയില്ല. നിങ്ങളുടെ അവകാശം നിങ്ങള്‍ പിടിച്ചുവാങ്ങാത്തിടത്തോളം കാലം അതു നിങ്ങള്‍ക്കു നിഷേധിക്കപ്പെടുക തന്നെ ചെയ്യും.