ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ചില അക്ഷരശ്ലോകസര്വ്വജ്ഞന്മാര് നിങ്ങളുടെ സ്വരമാധുര്യവും സംഗീതപാടവവും (സാഹിത്യമൂല്യവും അവതരണഭംഗിയും എന്ന് ഔദ്യോഗികഭാഷ്യം) അളന്നു മാര്‍ക്കിട്ടു വിധി കല്‍പ്പിക്കും. മാര്‍ക്കു കൂടുതല്‍ ഉള്ളവര്‍ അച്ചുമൂളിയാലും സര്വ്വജ്ഞന്മാര്ക്ക് അതൊരു പ്രശ്നമേയല്ല. എല്ലാ തടസ്സങ്ങളെയും തട്ടിനീക്കി അവരെത്തന്നെ ജയിപ്പിക്കും.
ഇതാണ് അക്ഷരശ്ലോകരംഗത്ത് അടുത്ത കാലത്ത് ഉണ്ടായ പുരോഗമനം. വെറും പുരോഗമനം അല്ല. “വമ്പിച്ച പുരോഗമനം”.