ഭാഷാവൃത്തങ്ങളും അനുഷ്ടുപ്പും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടും അക്ഷരനിബന്ധന കര്‍ശനമായി പാലിച്ചുകൊണ്ടും ഉള്ള ഒരു സാഹിത്യവിനോദം ആണ് അക്ഷരശ്ലോകം. ഇത്തരം നിയമങ്ങള്‍ ഉള്ള ഒരു മത്സരത്തിലും മാര്‍ക്കിടലിനു യാതൊരു പ്രസക്തിയും ഇല്ല. ഇക്കാര്യം എത്ര പറഞ്ഞാലും പൊങ്ങച്ചക്കാരുടെ തലയില്‍ കയറുകയില്ല. അവര്‍ മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമന”വുമായി മുന്നോട്ടു പോവുകയും അച്ചുമൂളിയവരെ ജയിപ്പിക്കുകയും അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടായി അധഃപതിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.