നെല്ലു കുത്തുന്നതിന്റെ ലക്ഷ്യം അരി ഉത്പാദിപ്പിക്കലാണ്. ഒപ്പം ഉമിയും തവിടും കൂടി കിട്ടുമെങ്കിലും അവ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ്. അരിയെക്കാള്‍ പ്രാധാന്യം അവയ്ക്കില്ല. അതുപോലെ അക്ഷരശ്ലോകമത്സരത്തിന്റെ പ്രധാന ലക്ഷ്യം അച്ചു മൂളാതെ ചൊല്ലി ജയിക്കുമ്പോള്‍ മത്സരാര്‍ഥിക്കു ലഭിക്കുന്ന സന്തോഷമാണ്. ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്കും അല്പം സന്തോഷം ലഭിക്കും. പക്ഷേ അതല്ല അക്ഷരശ്ലോകത്തിന്റെ പ്രാഥമിക ലക്ഷ്യം. അച്ചുമൂളാതെ ചൊല്ലിയവരെ ജയിപ്പിക്കുന്നതിനു പകരം ശ്രോതാക്കളെ സന്തോഷിപ്പിച്ചവരെ ജയിപ്പിക്കുന്നത് അരിയെക്കാള്‍ പ്രാധാന്യം ഉമിക്കു നല്കുന്നതു പോലെ ഒരു ആലോചനാശൂന്യതയാണ്.
അക്ഷരശ്ലോകം കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ഉണ്ടാകുന്നതിന്റെ പതിന്മടങ്ങു സന്തോഷം ഫുട്ബാള്‍ കളി കാണുമ്പൊള്‍ കാണികള്‍ക്ക് ഉണ്ടാകുന്നുണ്ട്. എന്നുവച്ച് ആരെങ്കിലും ആ സന്തോഷം മാര്‍ക്കിട്ട് അളന്ന് അതിന്റെ അടിസ്ഥാനത്തില്‍ മത്സരവിജയികളെ കണ്ടെത്താറുണ്ടോ?