കഥാപ്രസംഗക്കാര്‍ ആകാന്‍ എല്ലാവര്‍ക്കും കഴിയുമോ?

ഒരു കഥാപ്രസംഗക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിനു കഴിയുമോ? ഇല്ല. അതിനു ജന്മസിദ്ധമായ ചില കഴിവുകള്‍ കൂടിയേ തീരൂ. ശബ്ദമേന്മ, സംഗീതവാസന, ആശയവിനിമയസാമര്‍ത്ഥ്യം, ഭാഷാസ്വാധീനം മുതലായ ധാരാളം യോഗ്യതകള്‍ ഒത്തിണങ്ങി വന്നാലേ ഒരു നല്ല കഥാപ്രസംഗക്കാരന്‍ ആകാന്‍ കഴിയുകയുള്ളൂ. പക്ഷേ ഇതൊന്നും ഇല്ലാത്തവര്‍ക്കും അക്ഷരശ്ലോകക്കാര്‍ ആകാം. 1955 വരെ അക്ഷരശ്ലോകം അങ്ങനെ ആയിരുന്നു.
പക്ഷേ 1955 ല്‍ തൃശ്ശൂരിലെ ചില അക്ഷരശ്ലോകസര്‍വ്വജ്ഞന്‍മാര്‍ അക്ഷരശ്ലോകം പരിഷ്കരിച്ചതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. കഥാപ്രസംഗത്തിനു വേണ്ട എല്ലാ യോഗ്യതകളും ഉള്ളവര്‍ക്കേ അക്ഷരശ്ലോകം ചൊല്ലാനും പറ്റൂ എന്ന അവസ്ഥ സംജാതമായി. ശബ്ദമേന്മ സംഗീതഗന്ധം മുതലായവ ഇല്ലാത്തവരെ അവര്‍ നിഷ്കരുണം എലിമിനേറ്റു ചെയ്യാന്‍ തുടങ്ങി. അക്ഷരശ്ലോകം ചില ഗര്‍ഭശ്രീമാന്‍മാരുടെ കുത്തകയായി മാറി.
യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകമത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കഥാപ്രസംഗം ലളിതഗാനം ഇതിലൊക്കെ സമ്മാനം വാങ്ങുന്ന കുട്ടികള്‍ തന്നെ ആയിരിക്കും അക്ഷരശ്ലോകത്തിലും സമ്മാനം വാങ്ങുന്നത്.
തങ്ങള്‍ അക്ഷരശ്ലോകത്തെ ആസ്വാദ്യമാക്കി എന്നു സര്‍വ്വജ്ഞന്‍മാര്‍ വീമ്പിളക്കുന്നു. നമുക്ക് അവരോടു സഹതപിക്കാം. അല്ലാതെ എന്തു ചെയ്യാന്‍? അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നത്‌ അസാദ്ധ്യമാണ്. അജ്ഞഃ സുഖമാരാദ്ധ്യഃ സുഖതരമാരാദ്ധ്യതേ വിശേഷജ്ഞഃ ജ്ഞാനലവദുര്‍വിദഗ്ദ്ധം ബ്രഹ്മാപി നരം ന രഞ്ജയതി എന്നാണല്ലോ പ്രമാണം.
യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകം ജന്മസിദ്ധമായ യാതൊരു കഴിവുകളും വേണ്ടാത്ത സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്‌. പാറയില്‍ ചിരട്ട ഇട്ട് ഉരച്ചതു പോലെ ശബ്ദം ഉള്ളവര്‍ക്കും സംഗീതത്തിന്റെ ഏബീസീ പോലും അറിഞ്ഞുകൂടാത്തവര്‍ക്കും അക്ഷരശ്ലോകം ചൊല്ലാം. അതിന് ആരുടെയും ഔദാര്യം വേണ്ട. ശ്ലോകങ്ങള്‍ പഠിക്കാനും ചൊല്ലാനും താല്‍പര്യം ഉള്ളവരുടെ ജന്മാവകാശമാണ് അക്ഷരശ്ലോകം. അതു നിഷേധിക്കുന്നതു ധിക്കാരവും ധാര്‍ഷ്ട്യവും മാത്രമല്ല തികഞ്ഞ വിവരക്കേടും ആണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s