ഗുരുവായൂര്‍ 2-10-2013
തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അക്ഷരശ്ലോകമത്സരത്തില്‍ പി. വീരരാഘവന് നായര്‍ ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം പി.എം.ചന്ദ്രമതിക്കും മൂന്നാം സ്ഥാനം കെ.ബാലകൃഷ്ണന് നായര്‍ക്കും ലഭിച്ചു.
തിരുവനന്തപുരം 31-12-2013
കേരള അക്ഷരശ്ലോക ഫെഡറേഷൻ 31-12-2013 ന് തിരുവനന്തപുരം ചേങ്കോട്ടു കോണം ശ്രീ രാമദാസ ആശ്രമത്തിൽ വച്ചു നടത്തിയ ഏകാക്ഷരമത്സരത്തിൽ ശ്രീ വി.ചന്ദ്രശേഖര വാരിയർ(കോട്ടയം) ഒന്നാം സമ്മാനവും ശ്രീ നീലകണ്ഠഗുരുപാദർ സ്മാരക ട്രോഫിയും കരസ്ഥമാക്കി.രണ്ടാം സമ്മാനത്തിനു ശ്രീ കെ.കെ.ദാമോദരനും(തിരുവന്തപുരം) മൂന്നാം സമ്മാനത്തിനു ശ്രീ വി.ചന്ദ്രശേഖരൻ നായരും(തിരുവനന്തപുരം) അര്‍ഹരായി.മത്സരത്തിൽ 24 പേർ പങ്കെടുത്തു. സ എന്ന അക്ഷരത്തിൽ വലിയ ശ്ലോകങ്ങൾക്കു ആണ് നറുക്കു വീണത്.മത്സരം മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു നിന്നു.മുപ്പത്തഞ്ചു റൌണ്ട്.ആശ്രമം പ്രസിഡന്റ് ബ്രഹ്മപാദാനന്ദ സരസ്വതി മത്സരം ഉൽഘാടനം ചെയ്തു.ബ്രഹ്മചാരി ഭാർഗവരാമൻ അനുസ്മരണപ്രഭാഷണവും ശ്രീ എ.എൻ.ജനാർദനൻ പിള്ള സമ്മാനദാനവും നിർവഹിച്ചു.
കോഴിക്കോട് 2-3-2014
അക്ഷരശ്ലോക ടൂര്‍ണമെന്റില്‍ കെ.ബാലകൃഷ്ണന് നായര്‍ ഒന്നാം സമ്മാനവും ഘോരനാരായണപിള്ള സ്മാരക ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനു ഡോ.ആര്.രാജനും മൂന്നാം സ്ഥാനത്തിനു പി. വീരരാഘവന് നായര്‍, പി.എം. ചന്ദ്രമതി എന്നിവരും അര്‍ഹരായി.
കുട്ടികളുടെ ഗ്രേഡിംഗ് മത്സരത്തില്‍ എം.ആര്. മീരയും ടൂര്‍ണമെന്റില്‍ കെ.ശ്യാം പ്രകാശും വിജയിച്ചു.
ഗുരുവായൂര്‍ 5 -4 -2014
കേരള അക്ഷരശ്ലോക ഫെഡറേഷന് 2014 ഏപ്രില്‍ 5നു
ഗുരുവായൂര്‍ തിരുവെങ്കിടം N.S.S. കരയോഗം ഹാളില്‍
വച്ചു നടത്തിയ ഏകാക്ഷര മത്സരത്തില്‍ താഴെപ്പറയുന്നവര്‍
വിജയിച്ചു. 1.വി. ചന്ദ്രശേഖരവാരിയര്‍ 2. കെ.ആര്. മീര
3. പി. വീരരാഘവന് നായര്‍.
രണ്ടാം സമ്മാനം നേടിയ മീര 13 വയസ്സു മാത്രം പ്രായം
ഉള്ള കുട്ടിയാണ്. ഈ കുട്ടി മുമ്പും മുതിര്‍ന്നവരോടു
മത്സരിച്ചു സ്വര്‍ണ്ണമെഡലും മറ്റും നേടിയിട്ടുണ്ട്. പ്രസിദ്ധ
അക്ഷരശ്ലോകാചാര്യനായ രാമചന്ദ്രയ്യരുടെ ശിഷ്യയാണ്.
തൃശ്ശൂര്‍ 31-5-2014
കേരള അക്ഷരശ്ലോക ഫെഡറേഷന് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ വച്ചു നടത്തിയ വൃത്താനുവൃത്ത അക്ഷരശ്ലോക മത്സരത്തിലെ നാലു പ്രഖ്യാപിത സമ്മാനങ്ങള്‍ക്കു താഴെപ്പറയുന്നവര്‍ അര്‍ഹരായി. 1. കെ.ആര്. മീര 2. പി.എം. ചന്ദ്രമതി 3. കെ.എസ്. നായര്‍ 4. ഡോ. ആര്.രാജന്
ഗുരുവായൂര്‍ 2-10-2014
കേരള അക്ഷരശ്ലോക ഫെഡറേഷന്റെയും തിരുവെങ്കിടം അക്ഷരശ്ലോക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2014 ഒക്ടോബര്‍ 2 ന് ഗുരുവായൂര്‍ തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം ഹാളില്‍ വച്ചു നടത്തിയ തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അക്ഷരശ്ലോക മത്സരത്തില്‍ കെ.ആര്.മീര (ചുനങ്ങാട്) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പി.എം. ചന്ദ്രമതി(കോഴിക്കോട്), ഒ.ജയശോഭ (കോഴിക്കോട്) എന്നിവര്‍ അര്‍ഹരായി.
അവതരണത്തിനുള്ള സമ്മാനങ്ങള്‍ക്കു ഒ.ജയശോഭ ,കെ.ആര്.മീര,
കെ.എസ്.നായര്‍(തൃശ്ശൂര്‍) എന്നിവര്‍ അര്‍ഹരായി.
ഗുരുവായൂര്‍ 3 &4-12-2014
കേരള അക്ഷരശ്ലോക ഫെഡറേഷന്റെയും തിരുവെങ്കിടം അക്ഷരശ്ലോക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2014 ഡിസംബര്‍ 3,4 തിയ്യതികളില്‍ ഗുരുവായൂര്‍ വച്ചു നടത്തിയ അക്ഷരശ്ലോകമത്സരങ്ങളില്‍ താഴെപ്പറയുന്നവര്‍ വിജയിച്ചു.
ഏകാക്ഷരം : 1. പി.എം. ചന്ദ്രമതി (കോഴിക്കോട്) 2. ഡോ. ആര്.രാജന് (തിരുവനന്തപുരം) 3. പി. വീരരാഘവന് നായര്‍ (കോഴിക്കോട്)
നാരായണീയം : 1. കെ. കേശവന് നമ്പൂതിരി (വടകര) 2. എ.
രാജലക്ഷ്മി (ഗുരുവായൂര്‍) 3. കെ.ആര്. രാധാകൃഷ്ണ അയ്യര്‍ (ഗുരുവായൂര്‍)
തിരുവനന്തപുരം 21-12-2014
കേരള അക്ഷരശ്ലോക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വച്ചു നടത്തിയ ഏകാക്ഷരമത്സരത്തില് കെ.എം. നാരായണന് നമ്പൂതിരിപ്പാട് ഒന്നാം സമ്മാനവും ശ്രീനീലകണ്ഠഗുരുപാദര്‍ സ്മാരക ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് സി.ആര്. ശങ്കരന് കുട്ടി, കെ.കെ. ദാമോദരന്‍ എന്നിവര്‍ അര്‍ഹരായി. പ എന്ന അക്ഷരത്തില്‍ ചെറിയശ്ലോകങ്ങള്ക്ക് (9 – 15) ആണു നറുക്കുവീണത്. 24 പേര് പങ്കെടുത്തു. മത്സരം 2 1/2 മണിക്കൂര്‍ (31 റൌണ്ട്) നീണ്ടു നിന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മത്സരം ഉദ്ഘാടനംചെയ്തു. ശ്രീ. എന്‍.ആര്. മേനോന് സമ്മാനദാനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം 19-7-2015
കേരള അക്ഷരശ്ലോക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 2015 ജൂലൈ19ന് തിരുവനന്തപുരം റീജന്‍സി ഹോട്ടലില്‍ വച്ച് ഏകാക്ഷരപ്രയോഗംഅനുവദിച്ചു കൊണ്ടു നടത്തിയ അക്ഷരശ്ലോകമത്സരത്തില്‍ ശ്രീ.പി.വീരരാഘവന് നായര്‍ (കോഴിക്കോട്) ഒന്നാം സമ്മാനവും ട്രോഫിയുംകരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനു ശ്രീമതി. പി. എം. ചന്ദ്രമതി(കോഴിക്കോട്) അര്‍ഹയായി. മൂന്നാം സ്ഥാനം ശ്രീ. വി.ചന്ദ്രശേഖര വാരിയര്‍ (കോട്ടയം), ശ്രീ.കെ. വേലപ്പന് പിള്ള (തിരുവനന്തപുരം) എന്നിവര്‍ പങ്കിട്ടു. ശ്രീവിദ്യാധിരാജാ അക്ഷരശ്ലോക സമിതിയുടെ പ്രസിഡന്റ് ശ്രീമതി റ്റി. പത്മാവതി അമ്മ സമ്മാനദാനം നിര്‍വ്വഹിച്ചു.
ഗുരുവായൂര്‍ 2-10-2015
കേരള അക്ഷരശ്ലോക ഫെഡറേഷന്റെയും തിരുവെങ്കിടം അക്ഷരശ്ലോക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2015 ഒക്ടോബര്‍ 2 ന് ഗുരുവായൂര്‍ തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം ഹാളില്‍ വച്ചു നടത്തിയ തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അക്ഷരശ്ലോക മത്സരത്തില്‍ പി. വീരരാഘവന് നായര്‍ (കോഴിക്കോട്) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് പി.എം. ചന്ദ്രമതി (കോഴിക്കോട്), കെ,കേശവന് നമ്പൂതിരി (വടകര) എന്നിവര്‍ അര്‍ഹരായി. അക്ഷരം ല. റൌണ്ട് 25. മത്സരാര്‍ഥികള്‍ 47. 4 മണിക്കൂര്‍ കഴിഞ്ഞിട്ടും 3 പേര് മത്സരരംഗത്ത് അവശേഷിച്ചു. ടൈ ബ്രേക്കര്‍ ച മന്ദാക്രാന്ത. ഏകദേശം 5 റൌണ്ട്.
ഗുരുവായൂര്‍ 23-11-2015
കേരള അക്ഷരശ്ലോക ഫെഡറേഷന്റെയും തിരുവെങ്കിടം അക്ഷരശ്ലോക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2015 നവംബര്‍ 23ന് തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം ഹാളില്‍ വച്ചു നടത്തിയ നാരായണീയം അക്ഷരശ്ലോകമത്സരത്തില്‍ ശ്രീമതി തങ്കം ഗോപാലകൃഷ്ണന് (മഞ്ഞുമ്മല്‍) ഒന്നാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ശ്രീ. കെ.കേശവന് നമ്പൂതിരി (വടകര), ശ്രീ.കെ.ആര്. രാധാകൃഷ്ണന് (ഗുരുവായൂര്‍) എന്നിവര്‍ അര്‍ഹരായി.
തിരുവനന്തപുരം 8-1-2016
കേരള അക്ഷരശ്ലോക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 2016 ജനുവരി 8ന് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരമാദാസ ആശ്രമത്തില്‍ വച്ചു നടത്തിയ ഏകാക്ഷരമത്സരത്തില് ശ്രീ. വി.ചന്ദ്രശേഖര വാരിയര്‍ (വാകത്താനം) ഒന്നാം സമ്മാനവും ശ്രീനീലകണ്ഠഗുരുപാദര്‍ സ്മാരക ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു ശ്രീമതി എസ്. അദിതി അന്തര്‍ജ്ജനം (തിരുവനന്തപുരം), ശ്രീ.കെ.എം.നാരായണന് നമ്പൂതിരിപ്പാട് (തിരുവനന്തപുരം) എന്നിവര്‍ അര്‍ഹരായി.മത്സരാര്‍ഥികള്‍ 32. നറുക്കുവീണ അക്ഷരം പ. വൃത്തനിബന്ധന പഞ്ചചാമരം മുതല്‍ മേലോട്ടുള്ളവ മാത്രം. നിശ്ചിതസമയമായ 4 മണിക്കൂര്‍ കഴിഞ്ഞിട്ടും 14 പേര് വേദിയില്‍ അവശേഷിച്ചു.അതിനാല്‍ ടൈ ബ്രേക്കര്‍ പ്രയോഗിച്ചു (വ യില്‍ കുസുമമഞ്ജരി മാത്രം). അതില്‍ 7 ശ്ലോകം ചൊല്ലി വാരിയര്‍ വിജയിച്ചു. ആശ്രമം പ്രസഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സമ്മാനദാനം നിര്‍വഹിച്ചു.
തിരുവനന്തപുരം 20-3-2016
ഗൌരീശപട്ടം ശിവക്ഷേത്രത്തിനു സമീപമുള്ള ശ്രീ. എ.സി. ഗോദവര്‍മ്മയുടെ വസതിയില്‍ വച്ചു നടത്തിയ സ്വാശ്രയ അക്ഷരശ്ലോകമത്സരത്തില്‍ ശ്രീ.വി.ചന്ദ്രശേഖരവാരിയര്‍(വാകത്താനം) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് ശ്രീ. കെ കെ.ദാമോദരന്‍, ശ്രീ.എന്‍.നാഗപ്പന് നായര്‍ എന്നിവര്‍ അര്‍ഹരായി. 250 രൂപ വീതം പ്രവേശനഫീസ് വാങ്ങിയാണു സമ്മാനത്തിനുള്ള തുക കണ്ടെത്തിയത്. 11 പേര് പങ്കെടുത്തു. 19 അക്ഷരം മുതല്‍ മേലോട്ടുള്ള ശ്ലോകങ്ങള്‍ മാത്രം ചൊല്ലാവുന്ന(ഹൈ ഗ്രേഡ്) ഏകാക്ഷരമത്സരമായിരുന്നു.9 അക്ഷരങ്ങള്‍. നറുക്കു വീണത് ച. 29 റൌണ്ട് ചൊല്ലി.വേണ്ടി വന്ന സമയം രണ്ടര മണിക്കൂര്‍.
കോഴിക്കോട് 7-5-2016
കോഴിക്കോട് ചിന്താവളപ്പിലുള്ള ശിക്ഷക് സദനില്‍ വച്ചു നടത്തിയ ഹൈ ഗ്രേഡ് അക്ഷരശ്ലോകമത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയിച്ചു.
- പി.വീരരാഘവന് നായര്‍ 2. കെ.ബാലകൃഷ്ണന് നായര്‍ 3. കെ.ശങ്കരനാരായണന്. 12 പേര് പങ്കെടുത്തു. സ്വാശ്രയരീതിയിലാണു മത്സരം നടത്തിയത്. 250 രൂപ പ്രവേശന ഫീസ്. നറുക്ക് വീണ അക്ഷരം ക. 19 അക്ഷരം മുതല്‍ മേലോട്ടുള്ള ശ്ലോകങ്ങള്‍ മാത്രം. വേണ്ടി വന്ന സമയം 4 മണിക്കൂര്‍.
ചെസ്സ് മോഡല്‍ അക്ഷരശ്ലോക ടൂര്‍ണമെന്റില്‍ താഴെ പറയുന്നവര്‍ വിജയിച്ചു.
1. കെ.ബാലകൃഷ്ണന് നായര്‍ 2. പി.വീരരാഘവന് നായര്‍ 3. ഒ. ജയശോഭ
9 പേര് പങ്കെടുത്തു. ഫൈനല്‍ മത്സരം ഏകാക്ഷരപ്രയോഗം മാത്രമായി 34 റൌണ്ട്.
കോഴിക്കോട് 8-5 -2016
കുട്ടികളുടെ ത്ര്യക്ഷരമത്സര വിജയികള്‍
- എ.എം. സുപ്ത 2. പ്രിയാ കാവേരി 3. അഭിനവ് കൃഷ്ണ. ഫൈനല്‍ റൌണ്ടിലെ അക്ഷരം പ . 11 റൌണ്ട് ചൊല്ലി.
കുട്ടികളുടെ ടൂര്‍ണമെന്റിലെ (ചെസ്സ് മോഡല്‍) വിജയികള്‍
1. എ.എം. സുപ്ത 2. അഭിനവ് കൃഷ്ണ. 3. പ്രിയാ കാവേരി. കുട്ടികളുടെ എല്ലാ മത്സരങ്ങള്‍ക്കും ടൈ ബ്രേക്കര്‍ വേണ്ടി വന്നു.
ഗുരുവായൂര്‍ 16 – 10- 2016
തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി സ്മാരകട്രോഫിക്കു വേണ്ടിയുള്ള അക്ഷരശ്ലോകമത്സരത്തില്‍ പി.എം.ചന്ദ്രമതി (കോഴിക്കോട്) ഒന്നാംസ്ഥാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് എ.എം.സുപ്ത (ഒറ്റപ്പാലം) , ഭാഗീരഥി നമ്പീശന് (പയ്യന്നൂര്‍) എന്നിവര്‍ അര്‍ഹരായി. 43 പേര് പങ്കെടുത്തു. നറുക്ക് വീണ അക്ഷരം ക. 4 മണിക്കൂര്‍ (10 റൌണ്ട്) കഴിഞ്ഞിട്ടും 41 പേര് വേദിയില്‍ അവശേഷിച്ചു. അതിനാല്‍ ടൈ ബ്രേക്കര്‍ പ്രയോഗിച്ചു (വ കുസുമമഞ്ജരി). അത് 7 റൌണ്ടില്‍ അവസാനിച്ചു.(ഏകദേശം 40 മിനിട്ട്). ശ്രീ .അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന് സമ്മാനദാനം നിര്‍വ്വഹിച്ചു. 9.30 നു തുടങ്ങിയ മത്സരം 4 മണിക്കു മുമ്പ് അവസാനിച്ചു.
ഗുരുവായൂര്‍ 11-12-2016
സ്വാമി കേശവാനന്ദസരസ്വതി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള നാരായണീയം അക്ഷരശ്ലോക മത്സരത്തില്‍ എ.രാജലക്ഷ്മി (ഗുരുവായൂര്‍) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് തങ്കം ഗോപാലകൃഷ്ണന്, കെ. ആര്. കുഞ്ഞപ്പക്കുറുപ്പ് എന്നിവര്‍ അര്‍ഹരായി.14 പേര് പങ്കെടുത്തു.
തിരുവനന്തപുരം 24-12-2016
ശ്രീ നീലകണ്ഠഗുരുപാദര് സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ഏകാക്ഷരമല്സരത്തില് പി.കെ.ഗോപിനാഥന് (കണ്ണൂര്‍) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് എസ്. അദിതി അന്തര്‍ജ്ജനം (തിരുവനന്തപുരം), പി,എ.രമാപതി (കണ്ണൂര്‍) എന്നിവര്‍ അര്‍ഹരായി. 29 പേര് പങ്കെടുത്തു. നറുക്ക് വീണ അക്ഷരം അ. വൃത്തനിബന്ധന 19 അക്ഷരം മുതല്‍ മേലോട്ട്. നിശ്ചിതസമയം (4മണിക്കൂര്‍) കഴിഞ്ഞിട്ടും 10 പേര് അവശേഷിച്ചു. പിന്നീട് ടൈ ബ്രേക്കര്‍ പ്രയോഗിച്ചു. കുസുമമഞ്ജരി മ. ഒന്നാം സ്ഥാനം തീരുമാനിക്കാന്‍ മറ്റൊരു ടൈ ബ്രേക്കര്‍ വേണ്ടി വന്നു.കുസുമമഞ്ജരി ല.
തിരുവനന്തപുരം 19-2-2017
ഗൌരീശപട്ടം എ.സി. വര്‍മ്മയുടെ വീട്ടില്‍ വച്ചു നടത്തിയ കുട്ടികളുടെ ത്ര്യക്ഷരമത്സരത്തില് എം..എല്‍.ഹാര്ദ്ദ ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനു എം.എ. ഐശ്വര്യ അര്‍ഹയായി.
കോഴിക്കോട് 29-4- 2017
ചിന്താവളപ്പിലുള്ള ഡോക്ടര്‍ മാധവന് കുട്ടിയുടെ വസതിയില്‍(പൂന്താനം) വച്ച് നടത്തിയ കുട്ടികളുടെ മത്സരങ്ങളിലെ വിജയികള്‍:-
ത്ര്യക്ഷരം
- എ. എം.സുപ്ത 2.കെ.കെ.വിഷ്ണുപ്രിയ 3. കെ.വി.അഭിനവ് കൃഷ്ണ.
ചെസ്സ് മോഡല്‍
- എ.എം. സുപ്ത 2. കെ.വി.അഭിനവ് കൃഷ്ണ 3. കെ.കെ.വിഷ്ണുപ്രിയ.
കോഴിക്കോട് 30-4-2017
ചിന്താവളപ്പിലുള്ള ഡോക്ടര്‍ മാധവന് കുട്ടിയുടെ വസതിയില്‍ വച്ചു നടത്തിയ മുതിര്‍ന്നവരുടെ മത്സരങ്ങളിലെ വിജയികള്‍:-
സ്വാശ്രയ റാപിഡ് ഏകാക്ഷരം
1.പി. വീരരാഘവന് നായര്‍ 2.എ.എം. സുപ്ത 3. ഒ.ജയശോഭ
ചെസ്സ് മോഡല്‍
1.പി. വീരരാഘവന് നായര്‍ 2. ഡോ. ആര്. രാജന് 3. ഒ.ജയശോഭ & ഒ.ജയപ്ര ഭ
തിരുവനന്തപുരം 7-7-2017
വെങ്കിടേശ്വരാ ഹാളില്‍ വച്ചു നടത്തിയ ചെസ്സ് മോഡല്‍ മത്സരത്തില്‍ വിജയിച്ചവര്‍:-
- എം.ആര്. മാടപ്പള്ളി (ചങ്ങനാശ്ശേരി) 2. ബേബി സുബ്രമണ്യന്‍ (വ. പറവൂര്‍) 3. ടി.പദ്മാവതി അമ്മ (തിരുവനന്തപുരം) & ലീലാ ബാബു (ആലുവ)(bracketted).
ഗുരുവായൂര്‍ 2-10-2017
തിരുവെങ്കിടം NSS കരയോഗം ഹാളില്‍ വച്ചു നടത്തിയ തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അക്ഷരശ്ലോകമത്സരത്തില്‍ ശ്രീമതി. പി.എം. ചന്ദ്രമതി (കോഴിക്കോട്) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു പി. വീരരാഘവന് നായര്‍ (കോഴിക്കോട്), കെ.എന്‍ പ്രഭാകരന് നായര്‍ (കോട്ടയം) എന്നിവര്‍ അര്‍ഹരായി. 46 പേര് പങ്കെടുത്തു. അക്ഷരം ശ. വലിയ ശ്ലോകങ്ങള്‍ മാത്രം (19- 26). 43 പേര് സമ്മാനാര്‍ഹര്‍ ആയി. 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 18 പേര് അവശേഷിച്ചു. ടൈ ബ്രേക്കര്‍ മ കുസുമമഞ്ജരി 13 റൌണ്ട് (ഏകദേശം 1 മണിക്കൂര്‍). ശ്രീ.അരിയന്നൂര്‍ ഉണ്ണികൃഷ്ണന് സമ്മാനദാനം നിര്‍വ്വഹിച്ചു.
ഗുരുവായൂര്‍ 1-12-2017
നാരായണീയം.
1. എ. രാജലക്ഷ്മി, ഗുരുവായൂര്‍. 2. നളിനി വിജയന്, വ. പറവൂര്‍. തങ്കം ഗോപാലകൃഷ്ണന്, മഞ്ഞുമ്മല്‍.
കുട്ടികള്‍ ഏകാക്ഷരം.
1. പി.ഗോകുല്‍, ഒറ്റപ്പാലം. 2. കെ.കെ. വിഷ്ണുപ്രിയ,കോഴിക്കോട്.
കുട്ടികള്‍ ചെസ്സ് മോഡല്‍.
1. കെ.കെ.വിഷ്ണുപ്രിയ,കോഴിക്കോട്. 2. പി. ഗോകുല്‍, ഒറ്റപ്പാലം.
മുതിര്‍ന്നവര്‍ ചെസ്സ് മോഡല്‍.
1. ഡോ. ആര്. രാജന്, തിരുവനന്തപുരം. 2. പി.എം. ചന്ദ്രമതി,കോഴിക്കോട്. 3. ഒ. ജയപ്രഭ, കോഴിക്കോട് & എം. പീതാംബരന്, കാറളം.
തിരുവനന്തപുരം 14 – 1 – 2018
ശ്രീ നീലകണ്ഠ ഗുരുപാദരുടെ 118 ആം ജയന്തി പ്രമാണിച്ചു നടത്തിയ ഏകാക്ഷരമത്സരത്തില് താഴെ പറയുന്നവര്‍ വിജയിച്ചു:-
- കെ.എന്‍. പ്രഭാകരന് നായര്‍ (കോട്ടയം).
- പി.എം. ചന്ദ്രമതി (കോഴിക്കോട്)
- വി. ചന്ദ്രശേഖരന് നായര്‍ (തിരുവനന്തപുരം).
മൊത്തം 28 പേര് പങ്കെടുത്തു. സ എന്ന അക്ഷരത്തില്‍ 9 അക്ഷരം മുതല്‍ 18 അക്ഷരം വരെയുള്ള ശ്ലോകങ്ങള്‍ മാത്രം ചൊല്ലുക എന്നതായിരുന്നു നിബന്ധന. ഒന്നാം സ്ഥാനക്കാരന് അത്തരത്തിലുള്ള 27 ശ്ലോകങ്ങള്‍ ചൊല്ലി. 9.30 നു തുടങ്ങിയ മത്സരം 12.15 ന് അവസാനിച്ചു. ജഡ്ജി ശ്രീമതി ടി.പദ്മാവതി അമ്മ. സമ്മാനദാനം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി.
തിരുവനന്തപുരം 14 – 8 – 2018
വെങ്കിടേശ്വര ഹാളില്‍ വച്ചു നടത്തിയ മത്സരങ്ങളിലെ വിജയികള്‍ :-
മുതിര്‍ന്നവര്‍ ചെസ്സ് മോഡല്‍ :-
- എം. ആര്. മാടപ്പള്ളി (കോട്ടയം)
- പി.എം. ചന്ദ്രമതി (കോഴിക്കോട്)
- എസ്സ്. അദിതി അന്തര്‍ജ്ജനം (തിരുവനന്തപുരം)
കുട്ടികള്‍ ചെസ്സ് മോഡല്‍:-
- പി. ഗോകുല്‍ (ഒറ്റപ്പാലം)
- ശ്രീജിത്ത് എസ്സ്. നായര്‍ (കോട്ടയം)
- കെ.ജെ. സിദ്ധാര്‍ത്ഥ് (കോട്ടയം)
കുട്ടികള്‍ ഏകാക്ഷരം :-
- പി.ഗോകുല്‍
- ശ്രീജിത്ത് എസ്സ്.നായര്‍
ഗുരുവായൂര്‍ 2-10-2018
തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ഏകാക്ഷരമത്സരത്തില് കെ.വി. കുഞ്ഞുകൃഷ്ണമാരാര് (പയ്യന്നൂര്‍) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് എം. പീതാംബരന് നായര്‍ (കൊടുങ്ങല്ലൂര്‍) , എന്‍.രവീന്ദ്രന് നായര്‍ (എറണാകുളം) എന്നിവര്‍ അര്‍ഹരായി. മൊത്തം 39 പേര് പങ്കെടുത്തു. ത എന്ന അക്ഷരത്തിലെ വലിയ ശ്ലോകങ്ങള്ക്കാണു നറുക്കു വീണത്. നിശ്ചിതസമയമായ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 13 പേര് അവശേഷിച്ചു. ഉച്ചയ്ക്കുശേഷം രണ്ടു റൗണ്ട് എക്സ്ട്രാ സമയം അനുവദിച്ചെങ്കിലും ആരും പുറത്തായില്ല. പിന്നീടു ടൈ ബ്രേക്കര്‍ പ്രയോഗിച്ചു. കുസുമമഞ്ജരി വ 5 റൗണ്ടില്‍ മത്സരം തീര്‍ന്നു.
സീറ്റിംഗ് ന് ഒന്നേകാല്‍ മണിക്കൂര്‍ വേണ്ടി വന്നു (8.30 മുതല്‍ 9.45 വരെ). മത്സരം 9.45 മുതല്‍ 12.45 വരെ. ലഞ്ച് 12.45 മുതല്‍ 1.30 വരെ. എക്സ്ട്രാ സമയം 1.30 മുതല്‍ 2 വരെ. ടൈ ബ്രേക്ക് 2 മുതല്‍ 2.30 വരെ. അരിയന്നൂര്‍ ഉണ്ണികൃഷ്ണന് സമ്മാനദാനം നിര്‍വ്വഹിച്ചു. 38 പേര്‍ക്കു സമ്മാനം ലഭിച്ചു.
ഗുരുവായൂര്‍ 20-11-2018
നാരായണീയം
- എ. രാജലക്ഷ്മി 2. എ. എം. സപ്ത 3. കെ. വി. കുഞ്ഞികൃഷ്ണ മാരാര്‍.
കുട്ടികള്‍ ഏകാക്ഷരം
- എ. എം. സപ്ത 2. എ. ആര്. അരുണിമ 3. പി. ഗോകുല്‍.
കുട്ടികള്‍ ചെസ്സ് മോഡല്‍
- പി. ഗോകുല്‍ 2. കെ.കെ. വിഷ്ണുപ്രിയ
മുതിര്‍ന്നവര്‍ ചെസ്സ് മോഡല്‍
- ഒ. ജയപ്രഭ 2. ഒ. ജയശോഭ 3. ലീലാ ബാബു & വി.എം.കെ. നമ്പൂതിരി
തിരുവനന്തപുരം 4 – 1 – 2019
ശ്രീ നീലകണ്ഠഗുരുപാദര് സ്മാരക ട്രോഫിക്കുവേണ്ടിയുള്ള ഏകാക്ഷരമത്സരത്തില് ശ്രീ കെ. എന്‍. പ്രഭാകരന് നായര്‍ (കോട്ടയം) ഒന്നാം സമ്മാനവും ട്രോഫിയും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു ശ്രീ.വി.കെ. ബാലന് വൈദ്യര് (എറണാകുളം), കെ.എം. നാരായണന് നമ്പൂതിരിപ്പാട് (തിരുവനന്തപുരം) എന്നിവര്‍ അര്‍ഹരായി. 28 പേര് പങ്കെടുത്തു. ഉ എന്ന അക്ഷരത്തിലെ വലിയ ശ്ലോകങ്ങള്‍ക്ക് (19 — 26) ആണ് നറുക്കു വീണത്. മത്സരം 14 റൗണ്ട് (2 മണിക്കൂര്‍ 10 മിനിട്ട്) ദീര്‍ഘിച്ചു. കൃത്യം 9.30നു തുടങ്ങി. തലേ ദിവസം ഹര്‍ത്താല്‍ ആയിരുന്നിട്ടും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒരു കുറവും വന്നില്ല. ശ്രീ. എന്‍. ആര്. മേനോന് സമ്മാനദാനം നിര്‍വ്വഹിച്ചു.