അഭിപ്രായങ്ങൾ

Kerala Aksharasloka Federation publishes here the opinions of experienced people regarding how competitions are to be conducted in a just and fair manner. You can send your opinions by post to Dr R.Rajan , Sreesailam , Kattaikkonam P.O.; Trivandrum 695584 or E mail to rajanmathira@gmail.com or post them directly in this page.

വിഡ്ഢികളെ അവര്‍ ആരാധിക്കുന്ന ചങ്ങലകളില്‍ നിന്നു മോചിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.  — വോള്‍ട്ടയര്‍.

comment : സാഹിത്യമൂല്യം, അവതരണഭംഗി എന്നൊക്കെ പ്രസംഗിച്ചു നടക്കുന്ന ഉന്നതന്മാര്‍ തീര്‍ക്കുന്ന ചങ്ങലകളില്‍ നിന്നു പൊങ്ങച്ചക്കാരായ ചില അക്ഷരശ്ലോകക്കാരെ മോചിപ്പിക്കാനും ബുദ്ധിമുട്ടാണ്.

മാർക്കിടൽ ചതുരംഗമത്സരത്തിൽ എത്രത്തോളം അനാവശ്യമാണോ അത്രത്തോളം അനാവശ്യമാണ് അക്ഷരശ്ലോകമത്സരത്തിലും.
– ഡോ.ആർ.രാജൻ
അക്ഷരശ്ലോകം ജ്ഞാനത്തിന്റെ പരീക്ഷയായിരിക്കണം; ഗാനത്തിന്റെയാകരുത്.
-ഡോ.ആർ.രാജൻ

വിഡ്ഢിത്തങ്ങള്‍ക്കെല്ലാം പണ്ഡിതന്മാരുടെ പിന്‍തുണയുണ്ടായിരിക്കും.- സിസെറോ

നിങ്ങള്‍ ചെയ്യുന്നത് ചെറിയ കാര്യമായിരിക്കാം. പക്ഷേ നിങ്ങള്‍ അതു ചെയ്യുന്നു എന്നതു വലിയ കാര്യമാണ്.
– മഹാത്മാ ഗാന്ധി

ഭൌതികമായ നഷ്ടമുണ്ടാകുമെങ്കില്‍ക്കൂടി അധര്‍മ്മത്തെ എതിര്‍ക്കണം.
– സുകുമാര്‍ അഴിക്കോട്

മനുഷ്യനെപ്പോലെ സംസാരിക്കുന്ന ഒരു കഴുതയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ കഴുതകളെപ്പോലെ സംസാരിക്കുന്ന മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്.
– ഹെയ്ന്‍റിഷ് ഹെയ്ന്‍

എസ്.എം.എസ്. വോട്ടിനു വേണ്ടിയുള്ള പിച്ചതെണ്ടല്‍ പുതിയ തലമുറയെ ജീവിതത്തിലാകെ തെണ്ടികളാക്കി മാറ്റും.
– യേശുദാസ്

കലാകാരന്മാരും കളിക്കാരും ആസ്വാദകരുടെ അടിമകളാകാന്‍ പാടില്ല.
– ഡോ.ആര്‍.രാജന്‍

ശരിയാണെന്നറിയുകയും അതു ചെയ്യാതിരിക്കുകയും ആണ് ഏറ്റവും ഹീനമായ ഭീരുത്വം.
– കണ്ഫ്യൂഷിയസ്

ഒരു ദേശസ്നേഹി തന്‍റെ രാജ്യത്തെ തന്‍റെ ഗവണ്മെന്റില്‍ നിന്നു പ്രതിരോധിക്കുന്നതിനു സദാ സന്നദ്ധനാകണം.
– എഡ്വേര്‍ഡ് ആബെ

അവകാശം എന്നതു നിങ്ങള്‍ക്ക് ആരും തരുന്നതല്ല. ആര്‍ക്കും നിങ്ങളില്‍ നിന്ന് എടുത്തു മാറ്റാന്‍ കഴിയാത്തത് എന്തോ അതാണ് അത്.
– റാംസേ ക്ലാര്‍ക്ക്.

ദശലക്ഷം പേരാണ് ഒരു വിഡ്ഢിത്തം പറയുന്നതെങ്കിലും അതു വിഡ്ഢിത്തം തന്നെ ആയിരിക്കും.
– അനറ്റോള്‍ ഫ്രാന്‍സ്

എല്ലാവരും തുല്യര്‍; ചിലര്‍ കൂടുതല്‍ തുല്യര്‍.
– ജോര്‍ജ്ജ് ഓര്‍വെല്‍

പണാധിപത്യം ജനാധിപത്യത്തിലെ തുല്യത നഷ്ടപ്പെടുത്തുന്നു.
– ബ്രൂസ് പെറ്റി

പൊതുജനാഭിപ്രായം എന്നതാണു ലോകത്തിലെ ഏറ്റവുംവലിയ കളവു്.
– തോമസ്‌ കാര്‍ലൈല്‍

നിങ്ങളെക്കൊണ്ട് അസംബന്ധങ്ങള്‍ വിശ്വസിപ്പിക്കാന്‍ പറ്റുന്ന ഒരാള്‍ക്കു നിങ്ങളെക്കൊണ്ട് അനീതികൾ ചെയ്യിക്കാനും പറ്റും.
– വോള്‍ട്ടയര്‍

നീതി മറയുമ്പോള്‍ പരമാധികാരം സംഘടിതമായ കൊള്ളയായി മാറും.                                  – സെന്റ്‌ അഗസ്റ്റിന്‍

നിങ്ങളുടെ ശത്രു തെറ്റു വരുത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍ അയാളെ ഒരിക്കലും തടസ്സപ്പെടുത്താതിരിക്കുക.
– നെപ്പോളിയന്‍

ഒരു മനുഷ്യന്‍റെ ചിന്തകളെ നിങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അയാളുടെ പ്രവൃത്തികളെക്കുറിച്ചു ഭയപ്പെടേണ്ടതില്ല.
– കാര്‍ട്ടര്‍ വുഡ്സണ്‍

നല്ലവര്‍ ഒന്നും ചെയ്യാതിരുന്നാല്‍ അതു മതി തിന്മയ്ക്കു വിജയം വരിക്കാന്‍.
– എഡ്മണ്ട് ബര്‍ക്ക്

ഉത്തരവാദിത്വബോധമുള്ള പൌരന്‍മാരുടെ ചെറുസംഘങ്ങള്‍ക്കു ലോകത്തെ മാറ്റാന്‍ കഴിയുമെന്നതില്‍ ഒരു സംശയവും ഇല്ല. ചരിത്രം എപ്പോഴും അങ്ങനെ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
– മാര്‍ഗരറ്റ് മീഡ്

There is really no such thing as the voiceless. There are only the deliberately silenced and the the preferably unheard.
– Arundhathy Roy

പൊങ്ങച്ചക്കാര്‍ എന്‍റെ കവിതയില്‍ കല ഇല്ല എന്നു പറഞ്ഞു. ഞാനാകട്ടെ അത്തരക്കാരെയൊന്നും ശ്രദ്ധിച്ചതു പോലും ഇല്ല.  ——-യെവ്ജെനി യെവ്തുഷെങ്കോ

മൂഢന്‍റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ നല്ലതു ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതാണ്.                  —     –ബൈബിള്‍

അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കിയാല്‍ ധാരാളം ആസ്വാദകരെ കിട്ടും.ഹാളുകള്‍ നിറഞ്ഞു കവിയും. മൈക്ക് സെറ്റ് കൂടിയേ തീരൂ എന്നു വരും. പക്ഷേ ആ അവസ്ഥ പുരോഗമനമാവുകയില്ല. അധഃപതനം തന്നെ ആയിരിക്കും.                                         ———–                       -ഡോ. ആര്‍. രാജന്‍

“ഞാന്‍ മൂല്യം കൂടിയ ശ്ലോകങ്ങളാണ് ചെല്ലുന്നത്. എന്റെ  ചൊല്ലലും മൂല്യം കൂടിയതാണ്. അതു കൊണ്ട് എനിക്ക് അച്ചു മൂളിയാലും ജയിക്കണം” എന്നു പ്രഖ്യാപിച്ചു കൊണ്ടു മുന്നേറുന്ന ഉന്നതന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവരുടെ കൈകളില്‍ അക്ഷരശ്ലോകത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുകയില്ല.                     —           -ഡോ. ആര്‍. രാജന്‍

ഒരു ശ്ലോകം നിങ്ങള്‍ ചോല്ലുന്നതിനെക്കാള്‍ “ഭംഗിയായി” ചൊല്ലാന്‍ കഴിവുള്ള മറ്റൊരാള്‍ തീര്‍ച്ചയായും ഉണ്ടയിയിരിക്കും. അതിന്റെ പേരില്‍ അയാള്‍ നിങ്ങളെക്കാള്‍ മികച്ച അക്ഷരശ്ലോക വിദഗ്ദ്ധനാണെന്നു വിധിക്കുന്നതു ശരിയായ രീതിയല്ല.——ഡോ.ആര്‍.രാജന്‍

ശാന്തി വേണമെങ്കില്‍ സമത വേണം.      —                         -ശങ്കരാചാര്യര്‍

ഒരാള്‍ രണ്ടു പ്രാവശ്യം  അച്ചു മൂളിയാലും അയാള്‍ക്കു മാര്‍ക്ക്‌ കൂടുതലുണ്ടെങ്കില്‍ അയാളെ ജയിപ്പിക്കാം. മൂന്നു പ്രാവശ്യം അച്ചു മൂളിയാല്‍ മാത്രമേ അയാള്‍  അയോഗ്യന്‍ ആവുകയുള്ളൂ.–                                                                        -വി. ശങ്കുണ്ണിക്കുട്ടന്‍

comment: പൊതുജനം കഴുതയായിരിക്കുന്നിടത്തോളം കാലം ആരെ വേണമെങ്കിലും ജയിപ്പിക്കാം.

മത്സരാര്‍ഥികള്‍ ഓരോ പത്തു റൌണ്ടിനിടയ്ക്കും ഒരു പ്രാവശ്യം അച്ചു മൂളിയാല്‍ അത് അവഗണിക്കാം. അതിലും കൂടുതല്‍പ്രാവശ്യം അച്ചു മൂളിയാല്‍ മാത്രമേ അയോഗ്യതയായി കണക്കാക്കേണ്ടതുള്ളൂ.——-              കൈതക്കല്‍ ജാതവേദന്‍

comment: അപ്പോള്‍ നൂറു റൌണ്ട് നീണ്ടു നില്‍ക്കുന്ന ഒരു മത്സരത്തില്‍ പത്തു പ്രാവശ്യം അച്ചു മൂളാം. അത്രത്തോളം ഔദാര്യം വേണോ?

ഒരാള്‍ മൂന്നു വരി ചൊല്ലിയിട്ടു ബാക്കി തോന്നാതെ ഉപേക്ഷിച്ച ശ്ലോകം മറ്റാരും ചൊല്ലാന്‍ പാടില്ല. ചൊല്ലിയാല്‍ ശ്ലോകം പറഞ്ഞു കൊടുത്തു ചൊല്ലിച്ചതിനു തുല്യമാകും.                                                -വി. ശങ്കുണ്ണിക്കുട്ടന്‍

comment: അപ്പോള്‍ രണ്ടു വരി വരെ പറഞ്ഞു കൊടുത്തു ചൊല്ലിച്ചാലും കുഴപ്പമില്ല.

അക്ഷരശ്ലോകം സംഗീതഗന്ധിയായിരിക്കണം; സംഗീതമയമായിരിക്കാന്‍ പാടില്ല.—                                  -അമ്പലപ്പാറ മാധവന്‍ നായര്‍

comment: ഗന്ധിയില്‍ നിന്നു മയത്തിലേക്കുള്ള ദൂരം എത്രയാണ്? അതു ഏതു അളവുകോല്‍ കൊണ്ട് ആര് എങ്ങനെ അളക്കും?

ഈ നറും പായസത്തിന്‍ മാറ്റേറ്റം കൂട്ടുവാനിങ്ങുചിതമിളിതമായ് രാഗമാം പാലു വേണം. —–മംഗലം പ്രഭാകരന്‍ നായര്‍

comment: രാഗം വിസ്തരിക്കുമ്പോള്‍ സ്രഗ്ദ്ധര ശങ്കരാഭരണമായി മാറും.

അക്ഷരശ്ലോകം കലയാണ്.അതിനാല്‍ മാര്‍ക്കിടലും എലിമിനേഷനും മറ്റും ആവശ്യമാണ്.–                                  -ശ്രീദേവി ഉണ്ണിക്കൃഷ്ണന്‍

comment: അനുഷ്ടുപ്പ് ഒഴിവാക്കല്‍ ആവശ്യമാണോ?

അഴകു കൊണ്ട് അന്യര്‍ക്ക് ആനന്ദം കൊടുക്കാത്ത ഒരു കലയും കലയല്ല. അന്യരെ ഹരം കൊള്ളിക്കുന്നതിലാണ് കലയുടെ ചാരുത.—                      -പി.കെ. മൂസ്സത്  പെരുവനം

comment: കേരളത്തിലെ ഏറ്റവുംവലിയ അക്ഷരശ്ലോക കലാകാരന്‍ ആരാണെന്ന കാര്യത്തില്‍ ഇനി ആര്‍ക്കും സംശയം വേണ്ട. അതു യേശുദാസ് തന്നെ.

സംസ്കൃത ശ്ലോകങ്ങള്‍ കേട്ടാല്‍ സാധാരണക്കാര്‍ക്കു മനസ്സിലാകുകയില്ല. അതിനാല്‍ അക്ഷരശ്ലോകക്കാര്‍ സംസ്കൃതശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല.————-സി.അച്യുതമേനോന്‍

comment: സംസ്കൃത വൃത്തങ്ങളും പാടില്ല. ഭാഷാവൃത്തങ്ങളില്‍ ഉള്ള കവിതകള്‍ തന്നെ ചൊല്ലണം.

അക്ഷരശ്ലോകം കുറ്റമറ്റതാകണമെങ്കില്‍ ഉദാത്തം അനുദാത്തം സ്വരിതം മുതലായവയുടെ ഉച്ചാരണം കൃത്യമായിരിക്കണം.–                                          -കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്.

comment: എന്നു വച്ചാല്‍ ഓത്തുള്ള നമ്പൂതിരിമാര്‍ക്കു മാത്രമേ കുറ്റമറ്റ രീതിയില്‍ അക്ഷരശ്ലോകം ചൊല്ലാന്‍ പറ്റുകയുള്ളൂ എന്നര്‍ത്ഥം.

“എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ” , “പഞ്ചസാര കദളിപ്പഴം ഗുളം” മുതലായ ശ്ലോകങ്ങളില്‍ സാഹിത്യമൂല്യമില്ല. അവയ്ക്കു മാര്‍ക്ക്‌ കിട്ടുകയില്ല. അതിനാല്‍ കുട്ടികള്‍ അത്തരം ശ്ലോകങ്ങള്‍ പഠിക്കരുത്.-കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാട്.

comment: മാര്‍ക്കു വേണ്ടാത്തവര്‍ക്കു പഠിക്കാമല്ലോ.

“നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ” എന്ന ശ്ലോകം അശ്ലീലമാണ്. അക്ഷരശ്ലോക മത്സരങ്ങളില്‍ അത്തരം ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല.                                              —                               -പുത്തേഴത്തു രാമന്‍ മേനോന്‍

comment: ദഹനക്കേടു തന്നേ നിദാനം.

അക്ഷരശ്ലോകത്തില്‍ മുക്തകങ്ങള്‍ മാത്രമേ ചൊല്ലാന്‍ പാടുള്ളൂ. എവമൂചേ,ഇത്ഥം ബഭാഷേ എന്നൊക്കെ അവസാനിക്കുന്ന ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല.–വി.ശങ്കുണ്ണിക്കുട്ടന്‍

comment: നിലവാരം എവറെസ്റ്റ് കൊടുമുടിയോളം ഉയരും. തീര്‍ച്ച.

അക്ഷരശ്ലോകമത്സരാര്‍ഥികള്‍ സ്വന്തം ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല.–                                                          -കെ.സത്യവ്രതന്‍, ഇടയാറന്മുള

comment: കാളിദാസന്‍ വല്ലാതെ കഷണിച്ചുപോകും.

അക്ഷരശ്ലോകത്തില്‍ ശാസ്ത്രശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല.–                                                    -കെ.രാമകൃഷ്ണ മേനോന്‍

comment: ശാസ്ത്രസാഹിത്യം ആയാലോ?

അക്ഷരശ്ലോകത്തില്‍ ഭാഗവതം,ഭഗവദ്ഗീത വാല്മീകിരാമായണം മുതലായ പുരാണേതിഹാസങ്ങളിലെ ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടില്ല.                                    -അജ്ഞാതനാമാവ്

comment: ചൊല്ലിയാല്‍ ആകാശം ഇടിഞ്ഞുവീണതു തന്നെ.

യുവജനോത്സവത്തില്‍ അക്ഷരശ്ലോകം ഉള്‍പ്പെടുത്തിയതു ഗുണത്തെക്കാള്‍ ദോഷമാണു ചെയ്തിട്ടുള്ളത്. —       ആദിരിയേടത്തു നീലകണ്ഠന്‍ ഭട്ടതിരിപ്പാട്

comment: നല്ല സ്വരമാധുര്യമുള്ള പെണ്‍കുട്ടികള്‍ക്കു ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ.

ജയമാണ് പ്രധാനം. കേളീഭംഗിയല്ല.                                 -കാര്‍ലോസ് ദുംഗ

The best way to entertain is by winning. That is where I will be concentrating all my efforts.                                     -Jacques Kallis.

ഞാന്‍ ടെന്നീസ് കളിക്കുന്നത് എനിക്കു ജയിക്കാന്‍ വേണ്ടിയാണു. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല.                                                                        – ഇവാന്‍ ലെന്‍ഡല്‍

comment : താങ്കള്‍ തൃശ്ശൂരില്‍ വന്നു കളിച്ചാല്‍ താങ്കളെ എലിമിനേറ്റു ചെയ്യും.

മുഴക്കമുള്ള ശബ്ദമായിരുന്നു എന്റേത്. അക്കാലത്ത് എനിക്കു ധാരാളം സ്വര്‍ണ്ണമെഡലുകള്‍ കിട്ടി. ഇപ്പോള്‍ പഴയതുപോലെ ചൊല്ലാന്‍ പറ്റുന്നില്ല. — കെ.എസ്. മൂസ്സത്, കല്ലേക്കുളങ്ങര

comment : മുഴക്കമുള്ള ശബ്ദം, മധുരശബ്ദം, ഗംഭീര ശബ്ദം എന്നിങ്ങനെ ജന്മസിദ്ധമായ ശബ്ദമേന്മകള്‍ പലതും ഉണ്ട്. മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ ജയിക്കാന്‍ ഇവ വളരെയേറെ സഹായിക്കും. പ്രായം കൂടുംതോറും ഈ മേന്മകള്‍ കുറഞ്ഞുകുറഞ്ഞു വരും. അതനുസരിച്ചു വിജയ സാദ്ധ്യത വിദൂരമാവുകയും ചെയ്യും. മാര്‍ക്കിടല്‍ ഇല്ലാത്ത മത്സരങ്ങളില്‍ അതു നേരേ മറിച്ചാണ്. അവിടെ ജ്ഞാനം മാത്രമേ പരീക്ഷിക്കപ്പെടുന്നുള്ളൂ. പ്രായം കൂടുന്തോറും ജ്ഞാനം വര്‍ദ്ധിക്കുന്നതിനാല്‍ വിജയസാദ്ധ്യത വര്‍ദ്ധിക്കുകയാണു ചെയ്യുക.

അച്ചുമൂളിയവന്‍ ജയിക്കുന്ന മത്സരം അക്ഷരശ്ലോകം എന്ന പേര് അര്‍ഹിക്കുന്നില്ല.                                             – ഡോ.ആര്‍.രാജന്‍

തീവണ്ടി എന്‍ജിന്‍ വിലയേറിയ ഇന്ധനം ഉപയോഗിക്കുന്നതു മുന്നോട്ടു നീങ്ങാന്‍ ആകണം. അല്ലാതെ ഗംഭീരമായി വിസില്‍ അടിക്കാന്‍ ആകരുത്.  —- യെവ്ജെനി യെവ്തുഷെങ്കോ

അറിവില്ലാത്തവന്‍ നിയമം പരിഷ്കരിച്ചാല്‍ അര്‍ഹതയില്ലാത്തവന്‍ ജയിക്കും.                                      – ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം; അച്ചു കൂടാതെ ചൊല്ലീടില്‍ അക്കൈക്കു വള നല്കുവന്‍.- -ശബ്ദതാരാവലി

ഇതു വെറും ശ്ലോകമല്ല; അക്ഷരശ്ലോകമാണ്.-           -കെ.നാരായണന്‍ പോറ്റി

(കിട്ടിയ അക്ഷരങ്ങളിലെല്ലാം ശ്ലോകം ചൊല്ലിയാല്‍ മാത്രമേ ജയിക്കാന്‍ പറ്റൂ; ഭംഗിയായി ചൊല്ലിയതു കൊണ്ടു മാത്രം ജയിക്കാനാവില്ല എന്നു വ്യംഗ്യം)

നീതിനിഷേധകന്റെ സ്വര്‍ണ്ണത്തെക്കാള്‍ നീതിമാന്റെ മണ്ണാങ്കട്ടയ്ക്കു വിലയുണ്ട്‌.-                                                    -ഡോ.ആര്‍.രാജന്‍

പണവും പ്രതാപവും ഉള്ളവന്റെ തെറ്റായ അഭിപ്രായത്തിനായിരിക്കും സാധാരണക്കാരന്റെ ശരിയായ അഭിപ്രായത്തെക്കാള്‍ പൊതുജനപിന്‍തുണ കിട്ടുക.-                                                                                    – ഡോ.ആര്‍.രാജന്‍

മൂഢന്‍‌മാരിതു കണ്ടുടന്‍ പരിഹസിച്ചാലും നമുക്കെന്തഹോ  – കോവുണ്ണി നെടുങ്ങാടി

നിങ്ങള്‍ക്കു മൂല്യമില്ല എന്ന് ഒരു ഉന്നതന്‍ വിധിച്ചാല്‍ അതിന്റെ അര്‍ത്ഥം അയാള്‍ക്കു മൂല്യമില്ല എന്നു മാത്രമാണ്.-                                                                             – ഡോ.ആര്‍.രാജന്‍

മൂല്യം കൂടിയവര്‍ എന്നു സ്വയം അവകാശപ്പെടുന്നവരെ സൂക്ഷിക്കുക. അവരുടെ മനസ്സില്‍ നിങ്ങളോട് ആത്മാര്‍ത്ഥത സഹാനുഭൂതി നന്ദി മുതലായ യാതൊന്നും ഉണ്ടായിരിക്കുകയില്ല. സ്വാര്‍ത്ഥത മാത്രമാണ് അവരെ നയിക്കുന്നത്. നിങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നേടാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ വിട്ടുകളയുകയില്ല.-           -ഡോ.ആര്‍.രാജന്‍

സംഗീതത്തെയോ ഗായകനെയോ വില കുറച്ചു കാണിക്കുന്ന വിധത്തില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവന്‍ എത്ര ഉന്നതന്‍ ആയാലും അവനോടു പോടാ എന്നു പറയാന്‍ മടിക്കരുത്. –യേശുദാസ്

comment: ഇത് അക്ഷരശ്ലോകത്തിനും ബാധകമാണ്.

നീതിബോധമുള്ളവര്‍ അധികാരം കയ്യിലെടുക്കുകയോ അധികാരം കയ്യിലുള്ളവര്‍ക്ക് നീതിബോധം ഉണ്ടാവുകയോ ചെയ്യുന്നതു വരെ അശാന്തി അവസാനിക്കില്ല. —      —–പ്ളേറ്റോ

അക്ഷരശ്ലോകത്തില്‍ പാട്ടു വേണ്ട. തങ്ങള്‍ ഓരോ ശ്ലോകവും അതിന് അനുയോജ്യമായ രാഗത്തിലാണ് ആലപിക്കുന്നതെന്ന് അഭിമാനപൂര്‍വ്വം പറയുന്ന ചില അക്ഷരശ്ലോകക്കാരുണ്ട്. പക്കമേളം കൂടി ഉണ്ടെങ്കില്‍ അവരുടെ ശ്ലോകം ചൊല്ലല്‍ ശരിക്കും പാട്ടുകച്ചേരി ആകും.                                                                                   — കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്

നിങ്ങള്‍ ചൊല്ലുന്ന അതേ ശ്ലോകം തന്നെ നിങ്ങളെക്കാള്‍ അല്‍പംകൂടി ശബ്ദസൌകുമാര്യമോ ശബ്ദഗാംഭീര്യമോ ശബ്ദശക്തിയോ ഉള്ള മറ്റൊരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കു തീര്‍ച്ചയായും കൂടുതല്‍ മാര്‍ക്ക്‌ കിട്ടും. അങ്ങനെ കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അയാള്‍ ഫൈനല്‍ റൌണ്ടില്‍ കടക്കുകയും നിങ്ങള്‍ എലിമിനേറ്റ്‌ ചെയ്യപ്പെടുകയും ചെയ്തെന്നു വരാം. അതുകൊണ്ടാണു മാര്‍ക്കിടല്‍ പ്രസ്ഥാനം ഒരു പുരോഗമനപരമായ പരിഷ്കാരമല്ല ആലോചനാശൂന്യമായ അപരാധമാണ് എന്നു പറയുന്നത്. – ഡോ.ആര്‍.രാജന്‍

“നീ ചൊല്ലിയതിനെക്കാള്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങളാണ് അവന്‍ ചൊല്ലിയത്.അതുകൊണ്ട് അവന്‍ ജയിച്ചു; നീ തോറ്റുു.” എന്നു പറയുന്ന ജഡ്ജി അക്ഷരശ്ലോകത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയുന്നവനല്ല. അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങളും തുല്യമായി പരിഗണിക്കണം എന്നാണ് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാന തത്വം. കാളിദാസന്റെ ഉത്തമ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടുവന്നു ചൊല്ലുന്നവനെക്കാള്‍ അക്ഷരം കിട്ടിയ ശേഷം അതിനൊപ്പിച്ച്‌ ഒരു നാല്‍ക്കാലി ശ്ലോകം സ്വയം നിര്‍മ്മിച്ചു ചൊല്ലുന്നവന്‍ ഒട്ടും മോശക്കാരനല്ല. —  ഡോ.ആര്‍.രാജന്‍

സ്വരമാധുര്യവും പാട്ടും ഉള്ളവരെ ജയിപ്പിക്കുകയും അല്ലാത്തവരെ എലിമിനേറ്റു ചെയ്യുകയും ചെയ്യുന്ന ജഡ്ജി അക്ഷരശ്ലോകപ്രസ്ഥാനത്തിനു തന്നെ ശാപമാണ്.  —ഡോ.ആര്‍.രാജന്‍

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാനുള്ള കഴിവാണ് അക്ഷരശ്ലോകവൈദഗ്ധ്യം. അല്ലാതെ ഭംഗിയായി ചൊല്ലാനുള്ള കഴിവല്ല. അക്ഷരശ്ലോക വിദഗ്ദ്ധന്മാര്‍ എന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന ഗോള്‍ഡ്‌ മെഡലിസ്റ്റ്കളെക്കാള്‍ പതിന്‍മടങ്ങ്‌ ഭംഗിയായി ചൊല്ലാനും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനും യേശുദാസിനു കഴിയും. അതുകൊണ്ട് അവരെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ധനാണ് യേശുദാസ് എന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ? —ഡോ.ആര്‍.രാജന്‍

ജീവിതത്തിലൊരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ചില ആസ്വാദകവരേണ്യന്മാര്‍ വന്നിരുന്നു മാര്‍ക്കിട്ടാണ് പല വലിയ “അക്ഷരശ്ലോക” മത്സരങ്ങളിലും വിജയികളെ നിശ്ചയിക്കുന്നത്. സാഹിത്യമൂല്യം അളക്കുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. സാഹിത്യമൂല്യം മാത്രമായി അളക്കാന്‍ അവര്‍ക്കെന്നല്ല ആര്‍ക്കുംതന്നെ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ മാര്‍ക്കിന്റെ സിംഹഭാഗവും വീഴുന്നതു ശബ്ദസൌകുമാര്യം ശബ്ദഗാംഭീര്യം ശബ്ദശക്തി സംഗീതപാടവം മുതലായ ജന്മസിദ്ധമായ ചില മേന്മകള്‍ക്കാണു. ഏതു കെണി കെട്ടിയ രാമന്‍ വന്നു മാര്‍ക്കിട്ടാലും ഫലം തഥൈവ. മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള അക്ഷരശ്ലോക മത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധഃപതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.    —     —    —       -ഡോ.ആര്‍.രാജന്‍

ഒരു ജനതയും അവരുടെ സര്‍ക്കാരിനെ ഭയന്നു കഴിയേണ്ട ആവശ്യമില്ല. സര്‍ക്കാരാണ് ജനതയെ ഭയന്നു കഴിയേണ്ടത്.         —-  അലന്‍ മൂര്‍

“എനിക്ക് ഈ അക്ഷരത്തില്‍ ഇനി ഒരു ശ്ലോകവും അറിഞ്ഞുകൂടാ” എന്നുസമ്മതിക്കുമ്പോഴാണ്‌ ഒരാള്‍ അക്ഷരശ്ലോകമത്സരത്തില്‍ പരാജയപ്പെടുന്നത്. “ഇയാള്‍ ചൊല്ലിയ ശ്ലോകങ്ങള്‍ക്കു സാഹിത്യമൂല്യം കുറവായിരുന്നു; ഇയാള്‍ക്കു സ്വരമാധുര്യമില്ല; പാട്ടറിഞ്ഞുകൂടാ; ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കഴിവില്ല” എന്നൊക്കെ ഏതെങ്കിലും ഉന്നതന്‍ വിധിക്കുമ്പോഴല്ല.  — ഡോ.ആര്‍.രാജന്‍

രാഗമാധുരി താപജാലമകറ്റിടും…..; ചിന്തുപോലതിരമ്യം ……;സുഗന്ധഗാനസുധാരസം—   രാപ്പാള്‍ സുകുമാരമേനോന്‍

comment: ആരുടെ പാട്ടുകച്ചേരിയെപ്പറ്റിയാണാവോ പറയുന്നത്?

തെറ്റു പറ്റുന്നതു കുറ്റമല്ല. പക്ഷേ പറ്റിയ തെറ്റ് അംഗീകരിക്കുകയോ തിരുത്തുകയോ ചെയ്യുകയില്ല എന്നു ശഠിക്കുന്നത് കുറ്റമാണ്.      —ഡോ.ആര്‍.രാജന്‍

തന്ത്രശാലികളായ ന്യൂനപക്ഷത്തിനു തന്ത്രങ്ങള്‍ ഒന്നും അറിഞ്ഞുകൂടാത്ത ഭൂരിപക്ഷത്തെ തങ്ങളുടെ ഇഷ്ടത്തിനൊത്തു നയിക്കാനും ചൂഷണംചെയ്യാനും കഴിയും. ബ്രിട്ടീഷുകാരുടെ ഇന്ത്യാ ഭരണത്തില്‍ അതാണു നാം കണ്ടത് . അക്ഷരശ്ലോകരംഗത്തെ വിദഗ്ദ്ധന്മാരും പ്രഗല്ഭന്‍മാരും പ്രതിഭാശാലികളും എന്നു സ്വയം വിശേഷിപ്പിക്കുന്ന ഉന്നതന്‍മാരുടെ ഭരണത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും അതു തന്നെയാണ്.   –ഡോ.ആര്‍.രാജന്‍

ശക്തന്‍മാര്‍ ദുര്‍ബ്ബലന്‍മാര്‍ക്കു നീതി നിഷേധിക്കുമ്പോള്‍ ദുര്‍ബ്ബലന്‍മാരെ പിന്‍തുണക്കാന്‍ മറ്റുള്ള ദുര്‍ബ്ബലന്‍മാരോ ശക്തന്‍മാരോ ആരും തയ്യാറാവുകയില്ല. അവര്‍ ഒന്നടങ്കം ശക്തന്‍മാരുടെ പക്ഷത്തു ചേരുന്ന അത്ഭുത കാഴ്ച്ചയാണു നമുക്കു മിക്കപ്പോഴും കാണാന്‍ കഴിയുക. അങ്ങനെ നീതിനിഷേധത്തിന്റെ ഭാരം പതിന്മടങ്ങു വര്‍ദ്ധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ നീതി നിഷേധിക്കപ്പെട്ടവര്‍ സംഘടിച്ചു ശക്തരാകുക മാത്രമേ വഴിയുള്ളൂ.   —   ഡോ.ആര്‍.രാജന്‍

അതിജീവനം പുരോഗമനം മുതലായ എല്ലാറ്റിനും ബലം അത്യാവശ്യമാണ്. അതിനാല്‍ ഒട്ടും മടിച്ചിരിക്കാതെ ബലം നേടുക.     – സ്വാമി വിവേകാനന്ദന്‍

ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്ന സിദ്ധാന്തം അറബിക്കടലിലേക്കു വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. —  ഡോ.ആര്‍.രാജന്‍

നാം അര്‍ഹിക്കാത്ത പരാജയം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ എത്ര ഉന്നതന്‍മാരായിരുന്നാലും അവര്‍ നമ്മെ ഭരിക്കാന്‍ അര്‍ഹരല്ല. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ നമുക്കു നമ്മുടെ സ്വന്തം ഭരണസംവിധാനം കൂടിയേ തീരൂ. —ഡോ.ആര്‍.രാജന്‍

സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു മുമ്പു തന്നെ സ്വാശ്രയത്വം നേടിയിരിക്കണം.  —   — മഹാത്മാ ഗാന്ധി.

നല്ല സ്വരമാധുര്യമുള്ള ഏതാനും കുട്ടികളെ തെരഞ്ഞെടുത്ത് നല്ല സാഹിത്യമൂല്യമുള്ള കുറേ ശ്ലോകങ്ങള്‍ പഠിപ്പിച്ചാല്‍ കിട്ടാവുന്ന എല്ലാ സ്വര്‍ണ്ണ മെഡലുകളും അവര്‍ അതിവേഗത്തില്‍ കൈക്കലാക്കും. പക്ഷേ അതുകൊണ്ടു മാത്രം അവരാണു ലോകത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ധന്‍മാര്‍ എന്നു പറയാനാവില്ല.  — ഡോ.ആര്‍.രാജന്‍

ഏതു നാല്‍ക്കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാവുന്ന ഏകാക്ഷരമത്സരങ്ങള്‍ എന്തിനു കൊള്ളാം?–വി.എസ്.എന്‍. നമ്പൂതിരി

comment: ഏതു മരമണ്ടന്റെ വോട്ടു നേടിയാലും ജയിക്കാവുന്ന തെരഞ്ഞെടുപ്പു രീതിയെപ്പറ്റി തിരുമേനിക്കു പരാതി ഒന്നും ഇല്ലേ?

പാട്ടു പാടാനുള്ള കഴിവിനെ അക്ഷരശ്ലോകവൈദഗ്ദ്ധ്യം ആയി തെറ്റിദ്ധരിച്ചതാണ് പുരോഗമനവാദികളായ ഉന്നതന്‍മാര്‍ക്കു പറ്റിയ അബദ്ധം. അവരുടെ മത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങള്‍ എന്ന നിലയിലേക്ക് അനുദിനം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. — ഡോ.ആര്‍.രാജന്‍

ധാരാളം പെണ്‍കുട്ടികള്‍ അക്ഷരശ്ലോകം പഠിക്കാനായി മുന്നോട്ടു വരുന്നുണ്ട്. അതു കണ്ടു പുരോഗമനവാദികള്‍ അത്യധികം സന്തോഷിക്കുന്നുമുണ്ട്. പക്ഷേ ഈ പെണ്‍കുട്ടികള്‍ അവരുടെ കല്യാണം കഴിയുന്നതു വരെ മാത്രമേ ഈ രംഗത്തു നില്‍ക്കുകയുള്ളൂ. അതിനുശേഷം മഷിയിട്ടു നോക്കിയാല്‍ പോലും അവരെ കാണാന്‍ കഴിയുകയില്ല. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്‌. “കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും.” ഇതാണ് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനപരമായ തത്വം. “മൂല്യം കൂടിയ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; മൂല്യം കുറഞ്ഞ ശ്ലോകം ചൊല്ലിയാല്‍ പരാജയപ്പെടും” എന്നു നിയമങ്ങളില്‍ ഒരിടത്തും പറയുന്നില്ല. അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യ പരിഗണന കൊടുക്കാനാണു നിയമം അനുശാസിക്കുന്നത്. “ഭംഗിയായി ചൊല്ലിയാല്‍ ജയിക്കും; ഭംഗി ഇല്ലാതെ ചൊല്ലിയാല്‍ പരാജയപ്പെടും” എന്നും നിയമം ഇല്ല. തെറ്റു കൂടാതെ ചൊല്ലുന്ന പക്ഷം ഭംഗിയായി ചൊല്ലുന്നവരും ഭംഗി ഇല്ലാതെ ചൊല്ലുന്നവരും നിയമത്തിന്റെ മുമ്പില്‍ തുല്യരാണ്. — ഡോ.ആര്‍.രാജന്‍

അസ്ഥാനത്തു പ്രതിഷ്ഠിച്ചാല്‍ അത്യുത്തമമായ വസ്തുവും അഴുക്കായി മാറും. ശ്ലോകങ്ങള്‍ ഭംഗിയായിട്ടു ചൊല്ലാനുള്ള കഴിവു അത്യുത്തമമായ ഒരു യോഗ്യതയാണ്. എങ്കിലും അക്ഷരശ്ലോകത്തില്‍ അത് അസ്ഥാനത്താണ്. ഗുരുവായൂര്‍ ദേവസ്വം നാരായണീയം കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ ശ്ലോകങ്ങള്‍ ആലപിക്കാന്‍ പി. ലീലയെ ആണ് വിളിച്ചത്. എന്‍.ഡി. കൃഷ്ണനുണ്ണിയെയോ ശങ്കുണ്ണിക്കുട്ടനെയോ അല്ല. എന്നു വച്ച് അക്ഷരശ്ലോകത്തിന്റെ കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചാല്‍ അതിനു പി. ലീലയെ വിളിക്കേണ്ട ആവശ്യം ഇല്ല. അതിനു മേല്‍പ്പറഞ്ഞവര്‍ ധാരാളം മതി. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോക മത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്തിയാല്‍ ജഡ്ജിമാരുടെ പ്രാധാന്യം വാനോളം ഉയരുകയും അവര്‍ സര്‍വ്വശക്തന്‍മാരായി മാറുകയും ചെയ്യും. അവര്‍ക്ക് ആരെയും എലിമിനേറ്റു ചെയ്യാം. ആരെയും ജയിപ്പിക്കാം. ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. സംഘാടകരുടെ പ്രാധാന്യവും വര്‍ദ്ധിക്കും. അതേ സമയം മത്സരാര്‍ഥികളുടെ പ്രാധാന്യം കുറഞ്ഞു കുറഞ്ഞു അവര്‍ വെറും അടിമകളുടെ അവസ്ഥയിലേക്കു തരം താഴുകയും ചെയ്യും. അക്ഷരശ്ലോകസാമ്രാജ്യത്തിലെ സര്‍വ്വശക്തന്‍ മാരായി ഞെളിഞ്ഞു നടക്കാന്‍ ആഗ്രഹിക്കുന്ന ജഡ്ജിമാരും സംഘാടകന്‍മാരും ധാരാളമുണ്ട്. അവരുടെ പൊങ്ങച്ചമാണ് മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളെ താങ്ങി നിര്‍ത്തുന്നത്. അക്ഷരശ്ലോകം കേട്ട് ആസ്വദിക്കാനുള്ള ശ്രോതാക്കളുടെ വ്യഗ്രതയല്ല. — ഡോ.ആര്‍.രാജന്‍

ശ്ലോകങ്ങള്‍ക്ക് അവയുടേതായ ഒരു രാഗരീതിയുണ്ട്. ചിലര്‍ ആധുനികരുടെ രുചിഭേദം ചിന്തിച്ച് അല്പം സംഗീതച്ചുവ ഏച്ചുകൂട്ടുന്നു. ഇത് ആവശ്യമാണോ എന്ന കാര്യം ചിന്തനീയമാണ്. — തേമ്പാട്ട് ശങ്കരന്‍ നായര്‍

കഠിനാദ്ധ്വാനം ചെയ്തു ശ്ലോകങ്ങള്‍ നന്നായി പഠിച്ചു കൊണ്ടു വരുന്ന മത്സരാര്‍ഥികള്‍ക്കു ശ്ലോകം ചൊല്ലുകയോ ജയിക്കുകയോ ചെയ്യണമെങ്കില്‍ ജീവിതത്തിലൊരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ചില സര്‍വ്വജ്ഞന്‍മാരുടെ ഓശാരം കൂടിയേ തീരൂ എന്ന അവസ്ഥ ഒട്ടും അഭികാമ്യമല്ല. അതു മാറിയേ തീരൂ. — ഡോ.ആര്‍.രാജന്‍

മത്സരിച്ച് എതിരാളിയെ മുട്ടുകുത്തിക്കുന്ന വിനോദങ്ങളെ മത്രമേ ജനങ്ങള്‍ ഇഷ്ടപ്പെടുകയുള്ളൂ. അങ്ങനെ ആയിരുന്ന കാലത്ത് അക്ഷരശ്ലോകം ജനകീയകല ആയിരുന്നു. എന്ന് അങ്ങനെ അല്ലാതായോ അന്നു തൊട്ടാണ് ജനങ്ങളില്‍ നിന്ന് അത് ഒറ്റപ്പെട്ടുപോയത്. —  —കെ. ശങ്കരനാരായണന്‍, കോഴിക്കോട്.

ഒരക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കിട്ടിയില്ലെന്ന കാരണത്താല്‍ നല്ല ശ്ലോകങ്ങള്‍ നന്നായി ചൊല്ലുന്നവരെ മാറ്റി നിര്‍ത്തുന്ന സമ്പ്രദായം മാറേണ്ടതുണ്ട്. അതായതു കലാഭംഗിക്ക് ഒന്നാം സ്ഥാനവും സാങ്കേതികതയ്ക്കു രണ്ടാം സ്ഥാനവും നല്‍കണമെന്നു താല്‍പര്യം. — കെ.മാധവന്‍ നായര്‍, അമ്പലപ്പാറ

comment: അക്ഷരനിബന്ധന ഉപേക്ഷിച്ചാല്‍ ഈ പ്രശ്നം പൂര്‍ണ്ണമായും ഒഴിവായിക്കിട്ടും. കലാഭംഗി ഒട്ടും തന്നെ കുറയുകയില്ല. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉള്ള എളുപ്പം പതിന്‍മടങ്ങു വര്‍ദ്ധിക്കുകയും ചെയ്യും.

അക്ഷരശ്ലോകത്തെപ്പറ്റി പ്രാഥമിക ജ്ഞാനം പോലും ഇല്ലാത്തവര്‍ ആചാര്യന്‍മാരായി വാഴ്ത്തപ്പെടുന്നു. — — —ദണ്ഡപാണി

comment : ജഡ്ജിമാര്‍, സംഘാടകന്‍മാര്‍ , ഭരണാധികാരികള്‍, ആസ്വാദകവരേണ്യന്‍മാര്‍ ഇങ്ങനെ എല്ലാ തുറകളിലും ഇക്കൂട്ടര്‍ വാഴ്ത്തപ്പെടുന്നുണ്ട്.

അക്ഷരശ്ലോകാചാര്യന്‍മാരെ വിവരമുള്ളവര്‍ എന്നും  വിവരമില്ലാത്തവര്‍ എന്നും തരം തിരിക്കേണ്ടി ഇരിക്കുന്നു. — ദണ്ഡപാണി

comment : വിവരമില്ലാത്തവരാണ് സര്‍വ്വജ്ഞന്‍ മാരായി വാഴ്ത്തപ്പെടുന്നത്.

അനുഷ്ടുപ്പിന്റെ നിരോധനം പിന്‍വലിക്കേണ്ടതാണ്. —    — ഒരു കൂട്ടം ആധുനികന്‍മാര്‍.

comment : പിന്നെ ഭാഷാവൃത്തങ്ങള്‍ക്കു മാത്രമായി ഒരു നിരോധനം തുടരേണ്ടതുണ്ടോ?

അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു ജനകീയ വിനോദമാണ്‌. അതില്‍ മൂല്യം കൂടിയവര്‍ എന്നും മൂല്യം കുറഞ്ഞവര്‍ എന്നും ഉള്ള വിഭജനത്തിനു പ്രസക്തി ഇല്ല. അതിനാല്‍ മൂല്യനിര്‍ണ്ണയം , എലിമിനേഷന്‍ മുതലായവ എല്ലാം അസ്ഥാനത്താണ്. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യത്തെക്കാള്‍ പ്രാധാന്യം വൃത്തത്തിനാണ്. സാഹിത്യമൂല്യം കുറഞ്ഞാലും വൃത്തം ശരിയാണെങ്കില്‍ ശ്ലോകം സ്വീകാര്യമാകും. മഹാകവി കാളിദാസന്റെ “വാഗര്‍ത്ഥാവിവ സംപൃക്തൌ” എന്ന അത്യുത്തമമായ ശ്ലോകം അസ്വീകാര്യവും ഏതോ അജ്ഞാതനായ പൊട്ടക്കവി എഴുതിയ “വാടാ നമുക്കൊന്നു പിണങ്ങി നോക്കാം” എന്ന ശുദ്ധ നാല്‍ക്കാലി ശ്ലോകം സ്വീകാര്യവുമാണ്. ഇത്തരം ഒരു വിനോദത്തില്‍ സാഹിത്യ മൂല്യം അളന്നു മാര്‍ക്കിടണമെന്നു വിവരമുള്ള ആരെങ്കിലും പറയുമോ? സാഹിത്യമൂല്യം അളക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിവുണ്ടായിരുന്നുവെങ്കില്‍ അവര്‍ ആദ്യം അനുഷ്ടുപ്പിന്റെ നിരോധനം പിന്‍വലിക്കുകയും പിന്നീട് അക്ഷര നിബന്ധന കൂടി ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെയ്താല്‍ അക്ഷരശ്ലോകം എന്ന പേരു കൂടി മാറ്റേണ്ടിവരും. “ശ്ലോകാവതരണമത്സരം” , “ശ്ലോകാലാപനമത്സരം”, “ശ്ലോകപ്പാട്ടുമത്സരം” ഇങ്ങനെ സന്ദര്‍ഭാനുസരണം ഏതു പേരും ഉപയോഗിക്കാം. — ഡോ.ആര്‍.രാജന്‍

അസ്ഥാനത്തുള്ള ഏതും അഴുക്കാണ്. അക്ഷര ശ്ലോകത്തില്‍ മാര്‍ക്കിടല്‍ അസ്ഥാനത്താണ്. അതിനാല്‍ അത് അക്ഷരശ്ലോകത്തെ മെച്ചപ്പെടുത്തുകയല്ല മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. — ഡോ.ആര്‍.രാജന്‍

തമ്പ്രാന്‍ ഒന്‍പതു ശ്ലോകം ചൊല്ലുമ്പോള്‍ അടിയന്‍ പത്തു ശ്ലോകം ചൊല്ലിയാല്‍ വിജയം അടിയന് അവകാശപ്പെട്ടതാണ്. അടിയന് അതു നിഷേധിക്കുന്നവന്‍ അടിയന്റെ ശത്രുവാണ്. — മലയപ്പുലയന്‍

comment : മലയപ്പുലയന്‍ ഇതുവരെ പറഞ്ഞിരിക്കാന്‍ ഇടയില്ലാത്തതും പറയേണ്ട കാലം അതിക്രമിച്ചതും ആയ വാചകം.

ശ്ലോകാലാപനമത്സരത്തില്‍ അല്പം അക്ഷരനിബന്ധന ചേര്‍ത്താല്‍ അത് അക്ഷരശ്ലോകമത്സരം ആകുമോ? ശ്ലോകാലാപനം വേറെ അക്ഷരശ്ലോകം വേറെ. മട്ടന്‍ കറിയില്‍ ഒരു ചെമ്പരത്തിയില അരച്ചുചേര്‍ത്തിട്ടു “ചെമ്പരത്തിയില മട്ടന്‍ കറി” എന്ന പേരില്‍ പാചകക്കുറിപ്പു പ്രസിദ്ധീകരിച്ചു പ്രശസ്തയാകാന്‍ ശ്രമിച്ച ഒരു സ്ത്രീയെക്കുറിച്ച് എം.കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. അതു പോലെയുള്ള ഒരു കുത്സിതപ്രവൃത്തിയാണ് ശ്ലോകാലാപനമത്സരങ്ങളില്‍  അക്ഷരനിബന്ധന ചേര്‍ത്തു മൂല്യവര്‍ദ്ധിത അക്ഷരശ്ലോകം എന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. — ഡോ.ആര്‍.രാജന്‍

ഉപ്പിനു പഞ്ചസാരയുടെ ഗുണം കൈവന്നാലും ഉപ്പു കൊണ്ടുള്ള ഉപയോഗം നടക്കുകയില്ല. അതു പോലെയാണുതൃശ്ശൂര്‍ പണ്ഡിതന്‍മാര്‍ പരിഷ്കരിച്ച അക്ഷരശ്ലോകത്തിന്റെ അവസ്ഥയും.  അത്യന്തം ആസ്വാദ്യമാക്കിത്തീര്‍ത്ത കലയാണെന്ന് അവര്‍ അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകത്തിന്റെ  എല്ലാ സഹജഗുണങ്ങളും നഷ്ടപ്പെട്ട ഒരു കോപ്രായം മാത്രം. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകം പഠിച്ചാല്‍ മനുഷ്യന്‍ വളരെ സംസ്കാര സമ്പന്നനായിത്തീരും എന്നു പലരും പറയുന്നു. എങ്കിലും അതത്ര ശരിയല്ല. അക്ഷരശ്ലോകവിദഗ്ധന്‍മാര്‍ എന്നു പേരെടുക്കുകയും ധാരാളം സ്വര്‍ണ്ണമെഡലുകള്‍ നേടുകയും ചെയ്തിട്ടുള്ളവരുടെ ഇടയില്‍ പോലും അഹങ്കാരം,  സ്വാര്‍ത്ഥത, അസൂയ, നിന്ദ, പരദൂഷണം, പരദ്രോഹം മുതലായ സര്‍വ്വ ദുര്‍ഗ്ഗുണങ്ങളുടെയും വിളനിലമായ ചിലരെ കാണാം. ഒരു അക്ഷരശ്ലോകവിദഗ്ദ്ധനു ഇത്രയും സംസ്കാര ശൂന്യനാകാന്‍ പറ്റുമോ എന്ന് ആരും അദ്ഭുതപ്പെട്ടുപോകും. ദൈവം ഒരുവനെ സംസ്കാരശൂന്യനായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളതെങ്കില്‍ അവന്‍ പിന്നെ എത്ര ശ്ലോകം പഠിച്ചാലും അതില്‍ മാറ്റം വരികയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. — ഡോ.ആര്‍.രാജന്‍

അജ്ഞതയാണ് ഭരണാധികാരികളെ ധിക്കാരവും ധാര്‍ഷ്ട്യവും കാണിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ അജ്ഞന്‍മാരുടെ കൈകളില്‍ അധികാരം  ചെന്നെത്താതിരിക്കാന്‍ ഭരണീയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. — ഡോ.ആര്‍.രാജന്‍

ആണ്‍കുട്ടികള്‍ക്കു വിജയസാദ്ധ്യതയില്ലാത്ത അക്ഷരശ്ലോകം അക്ഷരശ്ലോകമല്ല. അതുപോലെ ജ്ഞാനവൃദ്ധന്‍മാരെ ചെറുപ്പക്കാര്‍ ശബ്ദമേന്മ കൊണ്ടു തോല്‍പ്പിക്കുന്ന മത്സരവും അക്ഷരശ്ലോകമല്ല. — ഡോ.ആര്‍.രാജന്‍

ആസ്വാദകന്‍മാരുടെ പ്രീതി സമ്പാദിക്കാന്‍ വേണ്ടി ചൊല്ലുകാരെ വെറുപ്പിച്ചാല്‍ ആസ്വാദകരുമില്ല  ചൊല്ലുകാരുമില്ല  എന്ന അവസ്ഥയുണ്ടാകും. — ഡോ.ആര്‍.രാജന്‍

സാഹിത്യാഭിരുചി ഉള്ളവര്‍ക്കു  ജയിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരു വിനോദമാണ്‌ അക്ഷരശ്ലോകം. പക്ഷേ സാഹിത്യാഭിരുചി തീരെ ഇല്ലാത്ത ഒരാള്‍ കുറേ ശ്ലോകങ്ങള്‍ മനഃ പാഠമാക്കി കൊണ്ടു വന്നു ചൊല്ലി ജയിക്കുന്നതു തടയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. അത്തരം ഒരു മാര്‍ഗ്ഗത്തിന്റെ ആവശ്യവും ഇല്ല. ഉണ്ടെന്നു വിശ്വസിച്ചു കോപ്രായങ്ങള്‍ കാട്ടുന്നവര്‍ക്ക് അക്ഷരശ്ലോകം എന്താണെന്ന് അറിഞ്ഞു കൂടാ എന്നു തറപ്പിച്ചുതന്നെ പറയാം. അവരുടെ പ്രവര്‍ത്തനങ്ങള്‍ അക്ഷരശ്ലോകത്തെ നശിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. — ഡോ.ആര്‍.രാജന്‍

ചൊല്ലുന്നവന്‍ അടിമയും ആസ്വാദകന്‍ യജമാനനും ആയിരിക്കുമ്പോള്‍  ചൊല്ലുന്നതിനെക്കാള്‍ നല്ലത് ആസ്വാദകനായിരിക്കുന്നതാണ്. — ഡോ.ആര്‍.രാജന്‍

“അച്ചു മൂളുന്നതു പോരായ്മയല്ല; ശ്രോതാക്കളുടെ കയ്യടി നേടാന്‍ കഴിയാതിരിക്കുന്നതാണ് പോരായ്മ” എന്ന മൂഢസിദ്ധാന്തം അക്ഷരശ്ലോകത്തെ നശിപ്പിക്കും. — -ഡോ.ആര്‍.രാജന്‍

സാഹിത്യമൂല്യം അവതരണഭംഗി ആസ്വാദ്യത മുതലായ വാക്കുകളെ അക്ഷരശ്ലോകക്കാരെ ആക്രമിക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്ന മൂല്യസംരക്ഷകന്‍മാര്‍ ഒരു കാര്യം ചിന്തിക്കണം. ഇവയെല്ലാം അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഗുണങ്ങളാണോ? — ഡോ.ആര്‍.രാജന്‍

ഒരു സ്വര്‍ണ്ണമെഡലും പത്ത് ആസ്വാദകവേഷക്കാരും ഉണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും കേരളത്തിലെ അക്ഷരശ്ലോകക്കാരെ വരുതിയില്‍ നിര്‍ത്തി  താളത്തിനൊത്തു തുള്ളിക്കാം. — ഡോ.ആര്‍.രാജന്‍

“അച്ചു മൂളാത്തവര്‍ കേമന്‍മാര്‍” എന്നതു തന്നെയാണ് അക്ഷരശ്ലോകത്തിന്റെ ആധാരശില. “ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്നവര്‍ കേമന്‍മാര്‍” എന്നതു ചില തല്‍പരകക്ഷികള്‍ ഉണ്ടാക്കിയ തട്ടിപ്പു സിദ്ധാന്തമാണ്‌. — ഡോ.ആര്‍.രാജന്‍

ഏതെങ്കിലും ഒരു പ്രത്യേകശൈലിയില്‍ അക്ഷരശ്ലോകം ചൊല്ലിയാല്‍ ബഹുവിശേഷമായിരിക്കും എന്നത് ഒരു മൂഢവിശ്വാസമാണ്. ശൈലി ഏതായാലും തെറ്റു കൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിഞ്ഞാല്‍ അതു ധാരാളം മതി. — –ഡോ.ആര്‍.രാജന്‍

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നവന്‍ ദേവേന്ദ്രനാണെങ്കിങ്കിലും അവനു ജയിക്കാന്‍ യാതൊരു അവകാശവുമില്ല. ഉണ്ടെന്ന് ഏതെങ്കിലും ഉന്നതന്‍ ശഠിച്ചാല്‍ കുറഞ്ഞ പക്ഷം അവന്റെ മുമ്പില്‍ എറാന്‍  മൂളി നില്‍ക്കാതിരിക്കാനെങ്കിലും യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ ശ്രദ്ധിക്കേണ്ടതാണ്. —   ഡോ.ആര്‍.രാജന്‍

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയവരാണ് ജയിക്കേണ്ടത്. ചൊല്ലാതിരുന്നവരല്ല. ചൊല്ലാതിരുന്നവരെ ജയിപ്പിക്കണമെങ്കില്‍ ചെറിയ തോതിലെങ്കിലും ഒരു കുടിലതന്ത്രം പ്രയോഗിക്കേണ്ടി വരും. — ഡോ.ആര്‍.രാജന്‍

ചൊല്ലപ്പെടുന്ന ശ്ലോകങ്ങളിലെ സാഹിത്യം മാത്രമായി ഒരിക്കലും അളക്കാന്‍ കഴിയുകയില്ല. അളക്കപ്പെടുന്നത് എപ്പോഴും സാഹിത്യവും സംഗീതവും കൂടിച്ചേര്‍ന്ന ഒരു സങ്കരവസ്തു ആയിരിക്കും.

മാര്‍ക്കിടല്‍ ഉള്ളപ്പോള്‍ അക്ഷരനിബന്ധന അധികപ്പറ്റാണ് . അക്ഷരനിബന്ധന  ഉള്ളപ്പോള്‍ മാര്‍ക്കിടലും അധികപ്പറ്റാണ്. — ഡോ.ആര്‍.രാജന്‍

ശ്രോതാക്കളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത്  അക്ഷരശ്ലോകത്തില്‍ ഒരു വിഷയമേ അല്ല. ആയിരുന്നുവെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ യേശുദാസ് ആകുമായിരുന്നു. — -ഡോ.ആര്‍.രാജന്‍

ശ്ലോകാലാപനമത്സരം നടത്തണമെങ്കില്‍ അത് ആ  പേരില്‍ തന്നെ നടത്തുന്നതാണ് നല്ലത്. അതിനെ അക്ഷരശ്ലോകത്തിന്റെ മൂടുപടം അണിയിച്ചു പ്രദര്‍ശിപ്പിക്കുന്നത് ആത്മവഞ്ചനയും പൊതുജനവഞ്ചനയും ആണ്. — ഡോ.ആര്‍.രാജന്‍

ഭംഗിയയിട്ടു ചൊല്ലാന്‍ കഴിവുള്ളവരെ ജയിപ്പിക്കണമെങ്കില്‍ അച്ചുമൂളാതെ ചൊല്ലാന്‍ കഴിവുള്ളവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കേണ്ടി വരും. അതിനാല്‍ തൃശ്ശൂര്‍ പണ്ഡിതന്മാരുടെ പരിഷ്കാരം നീതിക്കു നിരക്കുന്നതല്ല. — ഡോര്‍.രാജന്‍

“നല്ല ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലി കേള്‍പ്പിച്ചാല്‍ ശ്രോതാക്കളെ പുളകം കൊള്ളിക്കാം” എന്നതു തൃശ്ശൂരിലെ പണ്ഡിതന്‍മാര്‍ 1955 ല്‍ നടത്തിയ സുപ്രധാനമായ ഒരു പുതിയ കണ്ടുപിടിത്തമാണ്. — ഏതാനും പുരോഗമനവാദികള്‍

comment : കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതു പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടുന്ന മഹത്തായ ഒരു കണ്ടുപിടിത്തം തന്നെ. പക്ഷേ ഇങ്ങനെ പുളകം കൊള്ളിക്കുമ്പോള്‍ അക്ഷരനിബന്ധന പാലിക്കണം എന്നും അനുഷ്ടുപ്പ് ഒഴിവാക്കണം എന്നും മറ്റും ശഠിക്കുന്നത് എന്തിനാണെന്നു പാമരന്‍മാരായ സാധാരണക്കാര്‍ക്കു മനസ്സിലായിട്ടില്ല. പണ്ഡിതന്‍മാര്‍ അതൊന്നു വിശദീകരിച്ചു കൊടുത്താല്‍ നന്നായിരിക്കും.

അക്ഷരശ്ലോകക്കാര്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്നു തട്ടി മൂളിക്കുന്ന പണ്ഡിതന് പൊങ്ങച്ചക്കാരുടെ കയ്യടി നേടാന്‍ എളുപ്പമാണ്. പക്ഷേ അനുഷ്ടുപ്പ് ഒഴിവാക്കണം എന്നു കൂടി പറയുമ്പോള്‍ വിവരം ഉള്ളവര്‍ അയാളുടെ പൊള്ളത്തരം മനസ്സിലാക്കും. — ഡോ.ആര്‍.രാജന്‍

സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്നോ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടണം എന്നോ അക്ഷര ശ്ലോകത്തിന്റെ ഒരു നിയമവും അനുശാസിക്കുന്നില്ല. — ഡോ.ആര്‍.രാജന്‍

സംഗീതമത്സരത്തില്‍ എലിമിനേഷന്‍ ആവശ്യമാണ്. പക്ഷേ അക്ഷരശ്ലോകമത്സരത്തില്‍ അതു തികച്ചും അനാവശ്യമാണ്. മത്സരം നേരേചൊവ്വേ നടത്താന്‍ സംഘാടകര്‍ക്ക് അറിയണം എന്നു മാത്രം. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകമത്സരം നടത്തുമ്പോള്‍  സാഹിത്യമൂല്യം അളന്നു മാര്‍ക്കിട്ടില്ലെങ്കില്‍ വലിയ പോരായ്മയാകും എന്നു പല സംഘാടകരും ഭയപ്പെടുന്നു. അനുഷ്ടുപ്പ് ഒഴിവാക്കുന്നതെന്തിന് എന്നെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഈ ഭയം അസ്ഥാനത്താണെന്ന് അവര്‍ക്കു ബോദ്ധ്യപ്പെടുമായിരുന്നു. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകത്തിന്റെ ഒരു നിയമവും മാര്‍ക്കിടലുമായി ഒത്തു പോകുന്നതല്ല. — ഡോ.ആര്‍.രാജന്‍

നമ്മുടെ പ്രചീനതകളുടെ സമുദ്ധരണത്തിനു ശ്രമിക്കുമ്പോള്‍ അതിന്‍മേല്‍ കാലപ്പഴക്കം കൊണ്ടു പറ്റിപ്പിടിച്ചിരിക്കാവുന്ന പൊടി മെല്ലെ തുടച്ചു നീക്കുകയല്ലാതെ നമ്മുടെ കയ്യിലെ അഴുക്കു അതിന്‍ മേല്‍ പുരളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. — വള്ളത്തോള്‍

comment : തൃശ്ശൂര്‍ പണ്ഡിതന്‍മാര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കില്‍!

പണമുള്ളവനു ഗുണമില്ല; ഗുണമുള്ളവനു പണമില്ല. — –മുന്‍ഷി

ഒരു ശ്ലോകവും ചൊല്ലാതിരിക്കുന്നവനെക്കാള്‍ മെച്ചം ഒരു നാല്‍ക്കാലി ശ്ലോകമെങ്കിലും ചൊല്ലുന്നവനാണ്. —- ഡോ.ആര്‍.രാജന്‍

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല; നല്ല ശ്ലോകങ്ങള്‍ നന്നായി അവതരിപ്പിച്ചാല്‍ മതി. — കെ. മാധവന്‍ നായര്‍

comment : ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ; നല്ല പന്തുകളി നന്നായി അവതരിപ്പിച്ചാല്‍ മതി.

രാഗത്തില്‍ പാടാനുള്ള കഴിവല്ല അക്ഷരശ്ലോക വൈദഗ്ദ്ധ്യം. — കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്.

ഏകാധിപതിയാകുന്ന ഏതൊരുവനും ന്യായാധിപന്‍മാരെ പാവകളാക്കുകയും ന്യായാസനത്തെ ദുഷിപ്പിക്കുകയും ചെയ്തേ തീരൂ. — കെ.സി.മാമ്മന്‍ മാപ്പിള

ചൂഷകന്‍മാര്‍ എപ്പോഴും അറിവില്ലാത്തവരെയായിരിക്കും ലക്‌ഷ്യം വയ്ക്കുക. അതിനാല്‍ ചൂഷണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അറിവു നേടുക എന്നതാണ്. — ഡോ.ആര്‍.രാജന്‍

അര്‍ഹതയുള്ളവന്‍ ആരായിരുന്നാലും അവനെ ജയിക്കാന്‍ അനുവദിക്കണം. അവന്‍ പാമരനോ മറ്റേതെങ്കിലും തരത്തില്‍ അധഃകൃതനോ ആണെന്നുവച്ച് അവന്റെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഉന്നതന്‍മാര്‍ പ്രസ്ഥാനത്തെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണു ചെയ്യുന്നത്. — ഡോ.ആര്‍.രാജന്‍

ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത അക്ഷരശ്ലോക സര്‍വ്വജ്ഞന്‍ മാരും ഭംഗിയായി ചൊല്ലാനുള്ള കഴിവാണ് അക്ഷരശ്ലോക വൈദഗ്ദ്ധ്യം എന്നു ധരിച്ചുവച്ചിരിക്കുന്ന ആസ്വാദകവരേണ്യന്‍മാരും അക്ഷരശ്ലോക സാമ്രാജ്യം ഭരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല. — ഡോ.ആര്‍.രാജന്‍

അവതരണമത്സരമായാലും അച്ചുമൂളിയവരെ ജയിപ്പിക്കുന്നത് ഉചിതമല്ല. ബുദ്ധിയുള്ള സംഘാടകര്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കേണ്ടതാണ്. — ഡോ.ആര്‍.രാജന്‍

നീതിക്കു വേണ്ടി പോരാടാന്‍ മടിയുള്ളവന്‍ നീതി ആഗ്രഹിക്കരുത്. അവനു വിധിച്ചിട്ടുള്ളത് അടിമത്തമാണ്‌. അടിമയ്ക്ക് ആരു നീതി കൊടുക്കും? — ഡോ.ആര്‍.രാജന്‍

സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ തന്നെ അക്ഷരശ്ലോകം ചൊല്ലാന്‍ വന്നാലും കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നാല്‍ പരാജയപ്പെട്ടു തന്നെ തീരണം. — ഡോ.ആര്‍.രാജന്‍

നീതിനിഷേധകന്‍മാര്‍ എപ്പോഴും എല്ലായിടത്തും ഉണ്ടായിരിക്കും. നമുക്കു ന്യായമായി അവകാശപ്പെട്ടതെന്തും തട്ടിയെടുത്തു സ്വന്തമാക്കുകയോ ശിങ്കിടികള്‍ക്കു കൊടുക്കുകയോ ചെയ്യാനുള്ള അവസരത്തിനു വേണ്ടി അവര്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുകയാണ്. അതിനാല്‍ നാം സദാ ജാഗരൂകരായിരിക്കണം. കണ്ണു തെറ്റിയാല്‍ അവര്‍ ചാടി വീഴും. — ഡോ.ആര്‍.രാജന്‍

ഉപ്പിന്റെ ഉപ്പുരസം നഷ്ടപ്പെട്ടുപോയാല്‍ പിന്നെ അതുകൊണ്ടു യാതൊരു പ്രയോജനവും ഇല്ല. തുല്യതാസങ്കല്‍പം നഷ്ടപ്പെട്ടുപോയ അക്ഷര ശ്ലോകത്തിന്റെ കഥയും തഥൈവ. — ഡോ.ആര്‍.രാജന്‍

ഞാന്‍ ഉയര്‍ന്നവന്‍ , നീ താഴ്ന്നവന്‍ എന്ന ചിന്താഗതിയുള്ളവനില്‍ നിന്നു ഒരിക്കലും നീതി പ്രതീക്ഷിക്കേണ്ടതില്ല. മനുഷ്യ സമത്വത്തില്‍ വിശ്വാസം ഉള്ളവനു മാത്രമേ നീതി നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളൂ. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോക മത്സരാര്‍ഥികള്‍ക്കു തുല്യ അവസരം ഉറപ്പാക്കണമെങ്കില്‍ ശബ്ദസൌകുമാര്യം പോലെയുള്ള ജന്മസിദ്ധമായ കഴിവുകള്‍ പരിഗണിക്കാന്‍ പാടില്ല. — ഡോ.ആര്‍.രാജന്‍

നിങ്ങള്‍ ചൊല്ലുന്നതു നാല്‍ക്കാലി ശ്ലോകമായിരിക്കാം. പക്ഷേ നിങ്ങള്‍ അതു ചൊല്ലുന്നു എന്നതു വലിയ കാര്യമാണ്. പതിനായിരക്കണക്കിനു മലയാളികള്‍ക്ക് അതുപോലും കഴിയുകയില്ല. — ഡോ.ആര്‍.രാജന്‍

ശ്ലോകം അറിയാവുന്ന ആര്‍ക്കും അക്ഷരശ്ലോകം ചൊല്ലാം. അതിനു പണ്ഡിതന്‍മാരുടെ ഔദാര്യം ആവശ്യമില്ല. — ഡോ.ആര്‍.രാജന്‍

മേലാളര്‍ കീഴാളരെ എപ്പോഴും അടക്കി ഭരിക്കാന്‍ ശ്രമിക്കും. മനുഷ്യസമത്വം എന്ന സങ്കല്പത്തിനു മാത്രമേ അതു തടയാന്‍ കഴിയൂ. — ഡോ.ആര്‍.രാജന്‍

കുരങ്ങന്റെ കയ്യില്‍ വാള് കൊടുത്താലുള്ള ഫലമാണു ചിലര്‍ക്കു ജഡ്ജിസ്ഥാനം കൊടുത്താല്‍. ഈച്ചയ്ക്കു  നേരെ ആഞ്ഞു വെട്ടുന്നത് രാജാവിനെ മുറിവേല്‍പ്പിക്കും. — ഡോ.ആര്‍.രാജന്‍

മാര്‍ക്കിടല്‍ ആവശ്യമില്ലാത്തിടത്തു മാര്‍ക്ക് ഇടാതിരിക്കുന്നതാണ് ബുദ്ധി. ഫുട്ബാള്‍ മത്സരത്തില്‍ മാര്‍ക്കിട്ടാല്‍ ഗോളടിക്കാത്തവരെ ജയിപ്പിക്കേണ്ടി വരും. — ഡോ.ആര്‍.രാജന്‍

ഭരിക്കാന്‍ അര്‍ഹതയുള്ളവര്‍ ഭരിക്കേണ്ടതുപോലെ ഭരിച്ചില്ലെങ്കില്‍ വഴിയേ പോകുന്നവര്‍ കയറി വന്നു തോന്നിയതു പോലെ ഭരിക്കും. — ഡോ.ആര്‍.രാജന്‍

comment : ബ്രിട്ടീഷുകാര്‍ 350 കൊല്ലം ഇന്‍ഡ്യ ഭരിച്ചു. അക്ഷരശ്ലോകക്കാരെ ആസ്വാദകന്‍മാര്‍ ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നു.

അക്ഷരശ്ലോകക്കാരെ ആസ്വാദകന്‍മാര്‍ ഭരിക്കുന്നതു  പരിതാപകരമായ ഒരു ദുരവസ്ഥയാണ്. നമ്മുടെ യജമാനന്‍മാര്‍ നാം തന്നെ ആയിരിക്കണം. നമുക്കു പുറമേ നിന്നുള്ള യജമാനന്‍മാര്‍ ആവശ്യമില്ല. — ഡോ.ആര്‍.രാജന്‍

നല്ല നിയമങ്ങള്‍ ഉണ്ടായിരുന്നാലും അതുകൊണ്ടു മാത്രം നമുക്കു സന്തോഷിക്കാന്‍ വകയില്ല. ചിന്താശൂന്യന്‍മാരായ പ്രതാപശാലികള്‍ കയറി വന്നു തന്നിഷ്ടപ്രകാരം അവ തിരുത്തുകയോ ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്നതു തടയാനുള്ള സംവിധാനം കൂടി അത്യന്താപേക്ഷിതമാണ്. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകമത്സരത്തില്‍ മാര്‍ക്കിടാന്‍ തുടങ്ങിയാല്‍ അതു ക്രമേണ ശ്ലോകാലാപന മത്സരവും ശ്ലോകപ്പാട്ടു മത്സരവും ആയി അധഃപതിക്കും. — ഡോ.ആര്‍.രാജന്‍

ശരിയായ അക്ഷരശ്ലോക വൈദഗ്ദ്ധ്യം ഉള്ളവര്‍ കേരളത്തില്‍ ധാരാളം ഉണ്ട്. പക്ഷേ അവര്‍ അവരുടെ അവകാശങ്ങളെപ്പറ്റി ഒട്ടും ബോധവാന്‍മാരല്ല. അതിനാല്‍ അവര്‍ക്കു ന്യായമായി അര്‍ഹതപ്പെട്ട വിജയം വ്യാജപ്രതാപികളും വ്യാജവിജ്ഞാനികളും ആയ ചില ഉന്നതന്‍മാര്‍ തട്ടിപ്പറിച്ചെടുത്തു സ്വന്തമാക്കുന്നതും തങ്ങളുടെ ശിങ്കിടികള്‍ക്ക് ഔദാര്യപൂര്‍വ്വം ദാനംചെയ്യുന്നതും നിത്യസംഭവമായിരിക്കുന്നു. — ഡോ.ആര്‍.രാജന്‍

ദൈവം മനുഷ്യരെ ഓരോരുത്തരെയും വ്യത്യസ്ത രീതിയിലാണു സൃഷ്ടിക്കുന്നത്. ഒരാളിന്റെ ശബ്ദമോ സംഭാഷണശൈലിയോ ഒരിക്കലും മറ്റൊരാള്‍ക്കു കിട്ടുകയില്ല. അതിനാല്‍ അക്ഷരശ്ലോകം ചൊല്ലുന്നവരോട് തെറ്റു കൂടാതെ ശ്ലോകം ചൊല്ലണം എന്നു മാത്രമേ ആവശ്യപ്പെടാവൂ. കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട് ചൊല്ലുന്നതു പോലെ ചൊല്ലണം, ആലക്കാട്ടൂര്‍ നാരായണന്‍ നമ്പൂതിരി ചൊല്ലുന്നതു പോലെ ചൊല്ലണം, കമലാകര മേനോന്‍ ചൊല്ലുന്നതു പോലെ ചൊല്ലണം എന്നൊന്നും ആവശ്യപ്പെടാന്‍ പാടില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് ജഡ്ജിമാരായി വരുന്നവര്‍ ഇക്കാര്യത്തെപ്പറ്റി തീരെ അറിവില്ലാത്തവരാണ്. മേല്‍പ്പറഞ്ഞവരുടെ ശൈലിയില്‍ ചൊല്ലിയില്ലെങ്കില്‍ അവര്‍ മാര്‍ക്കു തരികയില്ല എന്നു മാത്രമല്ല എലിമിനേറ്റു ചെയ്ത് അപമാനിക്കുകയും ചെയ്യും. — ഡോ.ആര്‍.രാജന്‍

comment : കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്ന എല്ലാവരും സോളമനെപ്പോലെയുള്ള മഹാരാജാക്കന്‍മാര്‍ ആയിരിക്കണമെന്നില്ല.

ജില്ലാ കളക്ടറും അദ്ദേഹത്തിന്‍റെ ശിപായിയും സാധാരണ ഗതിയില്‍ ഒരിടത്തും തുല്യരായി പരിഗണിക്കപ്പെടുകയില്ല. പക്ഷേ പോളിംഗ് ബൂത്തില്‍ അവര്‍ തുല്യരാണ്. രണ്ടു പേരുടെയും വോട്ടിന് ഒരേ വിലയും ആണ്. അതു പോലെ യേശുദാസിനെയും ഫാദര്‍ ജോര്‍ജ്ജിനെയും മറ്റൊരിടത്തും തുല്യരായി പരിഗണിച്ചില്ലെങ്കിലും അക്ഷരശ്ലോക വേദിയില്‍ പരിഗണിച്ചേ മതിയാവൂ. ഫാദര്‍ ജോര്‍ജ്ജിനെ എലിമിനേറ്റു ചെയ്തിട്ടു യേശുദാസിനെ ഗോള്‍ഡ്‌ മെഡലിസ്റ്റ് ആക്കുന്ന അക്ഷരശ്ലോക സര്‍വ്വജ്ഞനെ വിശേഷിപ്പിക്കാന്‍ ശബ്ദതാരാവലിയില്‍ വാക്കുകള്‍ ഇല്ല. — ഡോ.ആര്‍.രാജന്‍

സാഹിത്യമൂല്യം അളന്നു മാര്‍ക്കിട്ടു വിജയികളെ കണ്ടെത്തണം എന്ന പൊങ്ങച്ചസിദ്ധാന്തം അംഗീകരിച്ചാല്‍ ഉടന്‍ തന്നെ അക്ഷരനിബന്ധന ഉപേക്ഷിക്കാവുന്നതാണ്. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോക രംഗത്ത് എന്തെങ്കിലും “മെച്ചപ്പെടുത്തല്‍” ആവശ്യമുണ്ടെങ്കില്‍ അതു തപ്പിത്തടഞ്ഞു ശ്ലോകം ചൊല്ലുന്നവരെ കര്‍ശനമായി നിയന്ത്രിക്കല്‍ മാത്രമാണ്. — ഡോ.ആര്‍.രാജന്‍

അറിവു നേടാന്‍ വേണ്ടി അദ്ധ്വാനിക്കുന്നവന്റെ അവകാശമാണ് അക്ഷരശ്ലോക മത്സരത്തിലെ വിജയം. അതു മധുരസ്വരക്കാര്‍ക്കും പാട്ടുകാര്‍ക്കും മറ്റുമായി പതിച്ചു കൊടുക്കുന്ന ഉന്നതന്‍മാര്‍ അക്ഷരശ്ലോകം എന്താണെന്ന് അറിയുന്നില്ല. — ഡോ.ആര്‍.രാജന്‍

ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ എത്ര ഉന്നതന്‍മാരായിരുന്നാലും ഈ രംഗത്തെ ഭരണാധികാരികളോ ജഡ്ജിമാരോ ആകാന്‍ യോഗ്യരല്ല. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോക സാമ്രാജ്യം ഭരിക്കാന്‍ ആസ്വാദകരെ അനുവദിച്ചാല്‍ യഥാര്‍ത്ഥ അക്ഷരശ്ലോക വിദഗ്ദ്ധന്‍ മാര്‍ക്കു നീതി ലഭിക്കുകയില്ല. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകം ഒരു ജനകീയ വിനോദമാണ്‌ അതില്‍ പണവും പ്രതാപവും പാണ്ഡിത്യവും മറ്റും ഉള്ള ഉന്നതന്‍ മാരുടെ ആധിപത്യം അഭിലഷണീയമല്ല. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോക മത്സരാര്‍ഥികള്‍ക്കു ലഭിക്കുന്ന പ്രതിഫലം അദ്ധ്വാനത്തിന്റെതായിരിക്കണം. സ്വരമാധുര്യത്തിന്റെതോ സംഗീതപാടവത്തിന്റെതോ സംസ്കൃത പാണ്ഡിത്യത്തിന്റെതോ ശൈലീഭംഗിയുടെതോ ആകരുത്. — ഡോ.ആര്‍.രാജന്‍

മത്സരത്തിനു മുമ്പുള്ള ഒരാഴ്ചയോ ഒരു മാസമോ നിങ്ങള്‍ എത്ര അദ്ധ്വാനിച്ചു എന്നതായിരിക്കരുത് വിജയത്തിന് ആധാരം. ജീവിതകാലം മുഴുവനും എത്ര അദ്ധ്വാനിച്ചു എന്നതായിരിക്കണം. അല്ലാത്തപക്ഷം മത്സരം വെറും ഒരു ഓര്‍മ്മശക്തിപരീക്ഷ ആയിപ്പോകും. — ഡോ.ആര്‍.രാജന്‍

കൂടുതല്‍ അദ്ധ്വാനിക്കുന്നവര്‍ക്കു കൂടുതല്‍ വിജയസാദ്ധ്യത: അതായിരിക്കണം പരിഷ്കരണത്തിന്റെ ലക്‌ഷ്യം. — ഡോ.ആര്‍.രാജന്‍

അദ്ധ്വാനത്തിനു വിലയില്ല; സ്വരമാധുര്യത്തിനേ വിലയുള്ളൂ എന്ന അവസ്ഥ മാറണം. അതു നേരേ മറിച്ചായാല്‍ മാത്രമേ നീതി നടപ്പാവുകയുള്ളൂ. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകമത്സരത്തില്‍ ജയിക്കാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് അദ്ധ്വാനമാണ്. അദ്ധ്വാനത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിലുള്ള ഏതു പരിഷ്കാരവും അക്ഷര ശ്ലോകത്തെ നശിപ്പിക്കും. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകമല്‍സരത്തില്‍ ജയിക്കേണ്ടതു മണ്ടയുടെ മേന്മ കൊണ്ടാണ്; തൊണ്ടയുടെ മേന്മ കൊണ്ടല്ല. — ഡോ.ആര്‍.രാജന്‍

സ്വരമാധുര്യമുള്ള കുറേ പെണ്‍കുട്ടികളെ കുറേ നല്ല ശ്ലോകങ്ങള്‍ പഠിപ്പിച്ചിട്ടു നാടു നീളെ കൊണ്ടു നടന്നു പ്രദര്‍ശിപ്പിക്കുന്നതല്ല കലാപോഷണം. ആ പെണ്‍കുട്ടികളുടെ അച്ഛനമ്മമാരും ബന്ധുമിത്രാദികളും ഒക്കെ പുകഴ്ത്തും എന്നതില്‍ കവിഞ്ഞ നേട്ടം ഒന്നും അതു കൊണ്ട് ഉണ്ടാവുകയില്ല. — ഡോ.ആര്‍.രാജന്‍

“ഞാന്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ളവനാണ്‌. അതുകൊണ്ടു ഞാന്‍ വലിയ അക്ഷരശ്ലോക വിദഗ്ദ്ധനാണ്.” ഇങ്ങനെ ആരെങ്കിലും അവകാശപ്പെട്ടാല്‍ ആ അവകാശവാദം സമ്മതിച്ചു കൊടുക്കരുത്. കൊടുത്താല്‍ യേശുദാസ് ആണ് കേരളത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോക വിദഗ്ദ്ധന്‍ എന്നു കൂടി സമ്മതിച്ചു കൊടുക്കേണ്ടിവരും. — ഡോ.ആര്‍.രാജന്‍

യഥാര്‍ത്ഥ അക്ഷരശ്ലോക വിദഗ്ദ്ധന്മാരെ എലിമിനേറ്റു ചെയ്തിട്ടു സ്വരമാധുര്യമുള്ള പാട്ടുകാരെ ഗോള്‍ഡ്‌ മെഡലിസ്റ്റുകളാക്കിയാല്‍ അക്ഷരശ്ലോകം വളരും എന്നു പ്രതീക്ഷിക്കുന്നതു വെറും ഒരു വ്യാമോഹം മാത്രമാണ്. — ഡോ.ആര്‍.രാജന്‍

സര്‍വ്വജ്ഞന്‍മാരായ ജഡ്ജിമാര്‍ നിങ്ങളെ എലിമിനേറ്റു ചെയ്താല്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഒന്നിനും കൊള്ളരുതാത്തവനാണു എന്നല്ല; നിങ്ങളെ എലിമിനേറ്റു ചെയ്തവര്‍ ഒന്നും അറിഞ്ഞുകൂടാത്തവര്‍ ആണെന്നു മാത്രമാണ്. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകമത്സരത്തില്‍ തോറ്റ ആളിനെ ജയിപ്പിക്കാന്‍ ഇക്കാലത്തു വളരെ എളുപ്പമാണ്. അയാള്‍ ചൊല്ലിയ ശ്ലോകങ്ങള്‍ക്കു മൂല്യം കൂടുതല്‍ ഉണ്ടെന്നു മൂന്ന് ഉന്നതന്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രദര്‍ശിപ്പിച്ചാല്‍ മതി. — ഡോ.ആര്‍.രാജന്‍

അക്ഷരശ്ലോകത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു ശ്ലോകപ്പാട്ടായി അധഃപതിക്കും. അതിനാല്‍ ഉള്ള ആസ്വാദ്യത കൊണ്ടു തൃപ്തിപ്പെടുന്നതാണു നല്ലത്. —ഡോ.ആര്‍.രാജന്‍

നേഴ്സ് ആകാന്‍ സൌന്ദര്യം കൂടിയേ തീരൂ എന്നു പറയും പോലെ അസംബന്ധം ആണ് അക്ഷരശ്ലോകം ചൊല്ലാന്‍ സ്വരമാധുര്യം കൂടിയേ തീരൂ എന്നു പറയുന്നത്.   — ഡോ.ആര്‍.രാജന്‍

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയവര്‍ വിജയം അര്‍ഹിക്കുന്നു. ചൊല്ലാതിരുന്നവര്‍ തോല്‍വിയും അര്‍ഹിക്കുന്നു. അതു നേരെ മറിച്ചാക്കാന്‍ വേണ്ടി മുടന്തന്‍ ന്യായങ്ങള്‍ എഴുന്നള്ളിക്കുന്നവരെ സൂക്ഷിക്കുക. അവര്‍ നിങ്ങളെ ചതിക്കുണ്ടില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവരാണ്. — ഡോ.ആര്‍.രാജന്‍

ജയം അര്‍ഹിക്കുന്നവര്‍ക്കു തോല്‍വിയും തോല്‍വി അര്‍ഹിക്കുന്നവര്‍ക്കു ജയവും നല്‍കുന്ന പരിഷ്കാരം ആയാലും കുറേ പേര്‍ക്ക് അതു ഗുണം ചെയ്യും. അതിനാല്‍ അതിനും പിന്‍തുണ കിട്ടാതിരിക്കില്ല. — ഡോ.ആര്‍.രാജന്‍

സ്വരമാധുര്യവും സംഗീതബോധവും ഉള്ളവര്‍ പാടാതെ വെറുതേ ശ്ലോകം ചൊല്ലിയാലും അതില്‍ പാട്ടിന്റെ മിക്ക ഗുണങ്ങളും ഉണ്ടായിരിക്കും. അതു ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്യും. അതിനാല്‍ മാര്‍ക്കിടുന്ന മത്സരങ്ങളെ സംഗീതവിമുക്തമാക്കി നിലനിര്‍ത്തുന്നത് അസാദ്ധ്യമാണ്. യേശുദാസിനോടു പാടണ്ട ചൊല്ലിയാല്‍ മതി എന്നു പറഞ്ഞാലും പ്രത്യേകിച്ചു വിശേഷം ഒന്നും ഉണ്ടാവുകയില്ല. അദ്ദേഹം എല്ലാവരെയും കാള്‍ മാര്‍ക്കു നേടുക തന്നെ ചെയ്യും. — ഡോ.ആര്‍.രാജന്‍

സ്വരമാധുര്യമില്ലാത്ത ഒരു വൃദ്ധന്‍ പതിനായിരം ശ്ലോകം പഠിച്ചുകൊണ്ടു വന്നാലും അയാള്‍ എലിമിനേറ്റുചെയ്യപ്പെടുമെന്നും സ്വരമാധുര്യമുള്ള ഒരു പെണ്‍കുട്ടി നൂറു ശ്ലോകം പഠിച്ചുകൊണ്ട് വന്നാല്‍ അവള്‍ക്കു സ്വര്‍ണ്ണമെഡല്‍ കിട്ടുമെന്നും ഉള്ള അവസ്ഥ പുരോഗമനമല്ല; അധഃപതനമാണ്. — ഡോ.ആര്‍.രാജന്‍

ആരുടെ ചൊല്ലലാണോ യേശുദാസിന്റെ പാട്ടിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് അയാളാണ് ഏറ്റവും വലിയ അക്ഷരശ്ലോക വിദഗ്ദ്ധന്‍ എന്ന മട്ടില്‍ നിയമം പരിഷ്കരിച്ചാല്‍ ധാരാളം ആസ്വാദകരെ കിട്ടുമായിരിക്കും. പക്ഷേ ആ പരിഷ്കാരം അക്ഷരശ്ലോകത്തെ നശിപ്പിക്കും. — ഡോ.ആര്‍.രാജന്‍

തൃശ്ശൂരില്‍ ജയിക്കാന്‍ പാട്ടു മാത്രം മതി; പക്ഷേ ഗുരുവായൂരില്‍ ജയിക്കാന്‍ അല്പം വൃത്തക്കസര്‍ത്തു കൂടി വേണം. — ഒരു മത്സരാര്‍ത്ഥി

ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോക വിദഗ്ദ്ധ എന്ന സിദ്ധാന്തം അനുസരിച്ചു നടത്തുന്ന മത്സരം അക്ഷരശ്ലോകം എന്ന പേര് അര്‍ഹിക്കുന്നില്ല. അതിന് ഒരു പേരു കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ ശ്ലോകപ്പാട്ടു മത്സരം എന്നു വിളിക്കാം. — ഡോ.ആര്‍.രാജന്‍

ശ്ലോകം അറിയാവുന്നവന്റെ അവകാശമാണു വിജയം. അതു പിടിച്ചുപറിച്ചു ശബ്ദമേന്മയുള്ളവനു കൊടുക്കുന്നതില്‍ പുരോഗമനം ഒന്നുമില്ല. നീതിനിഷേധം മാത്രമാണുള്ളത്. — ഡോ.ആര്‍.രാജന്‍

അക്ഷശ്ലോകമത്സരം ഒരു സാഹിത്യവിനോദമാണ്‌. അതു നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ മത്സരം തെറ്റായ രണ്ടു ദിശകളിലേക്കു വഴുതിപ്പോകാന്‍ ഇടയുണ്ട്. ഒരു വശത്തേക്കു വഴുതിയാല്‍ അത് ഒരു ഓര്‍മ്മശക്തി പരീക്ഷ ആകും. മറുവശത്തേക്കു വഴുതിയാല്‍ ശ്ലോകപ്പാട്ടു മത്സരവും ആകും. — ഡോ.ആര്‍.രാജന്‍

ലക്ഷക്കണക്കിനു ശ്ലോകങ്ങള്‍ പുസ്തകങ്ങളില്‍ ലഭ്യമാണ്. അവയില്‍ എത്ര എണ്ണം നാം ഹൃദിസ്ഥം ആക്കിയിട്ടുണ്ട് എന്നതിന്റെ പരീക്ഷയാണ്‌ അക്ഷരശ്ലോകം. അല്ലാതെ ഹൃദിസ്ഥമാക്കിയ ശ്ലോകങ്ങള്‍ എത്രത്തോളം ഭംഗിയായി ചൊല്ലാന്‍ കഴിയും എന്നതിന്റെ പരീക്ഷയല്ല. അത്തരം ഒരു പരീക്ഷയ്ക്ക് അക്ഷരനിബന്ധന അവശ്യമില്ല. — ഡോ.ആര്‍.രാജന്‍

മൂന്നു റൌണ്ട് ശിഖരിണി ചൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു റൌണ്ട് പോലും ചൊല്ലാനാവാതെ മൂന്നു ചാന്‍സും വിട്ട അവതരണവിദഗ്ദ്ധനെ പുറത്താക്കാതെ ഗോള്‍ഡ്‌ മെഡല്‍ കൊടുക്കാന്‍ ശ്രമിച്ച ജഡ്ജിമാര്‍ ഉണ്ട്. അത്തരക്കാരെ കയറൂരി വിട്ടാല്‍ അവര്‍ അക്ഷരശ്ലോകത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.  — ഡോ.ആര്‍.രാജന്‍

ഹ , ധ , ബ , ല , മുതലായ അക്ഷരങ്ങള്‍ കിട്ടുമ്പോള്‍ മിണ്ടാതിരിക്കുകയും അ , ക , പ , ത  മുതലായ അക്ഷരങ്ങള്‍ കിട്ടുമ്പോള്‍ നല്ല ചില ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലുകയും ചെയ്യുന്നവരെ വിദഗ്ദ്ധന്‍മാരും പ്രഗല്ഭന്‍മാരും പ്രതിഭാശാലികളും ഒക്കെയായി കണക്കാക്കി സ്വര്‍ണ്ണമെഡല്‍ കൊടുക്കണം എന്നു ശഠിക്കുന്ന “കലാപ്രേമികള്‍” അക്ഷരശ്ലോക പ്രസ്ഥാനത്തിനു ശാപമാണ്. — ഡോ.ആര്‍.രാജന്‍ .

“എന്തും ചെയ്യാം ; വിജയിച്ചാല്‍ മതി” എന്നു ചിന്തിക്കുന്ന സ്വാര്‍ത്ഥന്‍മാര്‍ നിയമങ്ങളും കീഴ്വഴക്കങ്ങളും എല്ലാം തട്ടിത്തെറിപ്പിച്ചു മുന്നേറി വിജയിക്കും. വിജയിച്ചു കഴിഞ്ഞാല്‍ അവര്‍ക്കു ശിങ്കിടി പാടാന്‍ ധാരാളം അനുയായികളെയും കിട്ടും. അതുകൊണ്ടാണു വിജയത്തെപ്പോലെ വിജയിക്കുന്ന മറ്റൊന്നുമില്ല എന്നു പറയുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഒരു ഏകാധിപതി അധികാരം പിടിച്ചെടുത്തു എന്നു വിചാരിക്കുക. അപ്പോള്‍ അവനെ താഴെ ഇറക്കാന്‍ ശ്രമിക്കുന്നതിനു പകരം അവനു ശിങ്കിടി പാടുന്നതാണ് കൂടുതല്‍ ലാഭകരം എന്നു ചിന്തിക്കുന്നവര്‍ ധാരാളം ഉണ്ടായിരിക്കും. അതിനാല്‍ ഏകാധിപതികളുടെ കയ്യിലേക്ക് അധികാരം ചെന്നെത്താതിരിക്കാന്‍ നിതാന്തമായ  ജാഗ്രത വേണം. — ഡോ.ആര്‍.രാജന്‍

ഞാന്‍ ഉന്നതന്‍; നീ താഴ്ന്നവന്‍ എന്ന ചിന്താഗതി ഉള്ളവന് ഒരിക്കലും ഒരു നല്ല അക്ഷരശ്ലോകക്കാരന്‍ ആകാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ അക്ഷര ശ്ലോകം തുല്യതാസങ്കല്പത്തില്‍ അധിഷ്ഠിതം ആയ ഒരു ജനകീയ വിനോദമാണ്‌. — ഡോ.ആര്‍.രാജന്‍

ഒരു ധിക്കാരത്തിനെതിരെ പ്രതികരിക്കാതെ ഇരുന്നാല്‍ ഒന്‍പതു ധിക്കാരം പിന്നാലെ വരും. അതിനാല്‍ ധിക്കാരികളുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കാതെ പ്രതികരിക്കുക. മറ്റൊരു തരത്തിലും പ്രതികരിക്കാന്‍ ശക്തിയില്ലെങ്കില്‍ നിസ്സഹകരണത്തില്‍ കൂടിയെങ്കിലും പ്രതികരിക്കുക. — ഡോ.ആര്‍.രാജന്‍

കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതെ ഇരിക്കുന്നവരെ ജയിപ്പിക്കുന്നതില്‍ തെറ്റില്ലെങ്കില്‍ അക്ഷരനിബന്ധന എന്തിന്? — ഡോ.ആര്‍.രാജന്‍

ജരനരകള്‍ ബാധിച്ചു പല്ലു പോയുള്ളൊരീ പരമ വികൃതാംഗിയാം ശ്ലോക മുത്തശ്ശി — ചങ്ങമ്പുഴ

comment : ജനപ്രിയകവിയാകാന്‍ ഇത്രത്തോളം വേണോ?

ഒരു നിസ്സാരന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും എന്തെങ്കിലും ചില്ലറ കിട്ടിയാല്‍ അടിമയുടെ സ്വരത്തില്‍ നന്ദി പറയുകയും ചെയ്യുന്നതില്‍ എനിക്കു ലജ്ജ തോന്നിയിരുന്നു. — ആന്‍റണ്‍ ചെക്കോവ്

രാജാവിന്റെയും ദിവാന്ജിയുടെയും ആശ്രിതന്‍മാര്‍ക്കു മാത്രം നീതി ലഭിച്ചാല്‍ പോരാ ; എല്ലാവര്‍ക്കും നീതി ലഭിക്കണം. അതിന് ഏറ്റവും അനുയോജ്യം ജനാധിപത്യ ഭരണമാണ്. ജനാധിപത്യത്തിലെ തുല്യതാസങ്കല്പമാണ് നമ്മുടെ സഹായത്തിന് എത്തുന്നത്‌. — ഡോ.ആര്‍.രാജന്‍

ശഠനോടു ശാഠ്യം മാത്രമേ പറ്റുകയുള്ളൂ. — പഴഞ്ചൊല്ല്

comment : വേദം ഓതിയിട്ടു കാര്യമില്ല.

ബുദ്ധിയില്ലാത്തവരെയും അഹങ്കാരികളെയും നേര്‍വഴിക്കു നയിക്കാന്‍ കഴിയുകയില്ല. — പഞ്ചതന്ത്രം

comment : ന തു പ്രതിനിവിഷ്ട മൂര്‍ഖജനചിത്തം ആരാധയേല്‍.

അക്ഷരശ്ലോകമത്സരത്തില്‍ മാര്‍ക്കിട്ടാല്‍ ആദ്യം അതു ശ്ലോകാലാപനമത്സരമായും പിന്നീടു ശ്ലോകപ്പാട്ടു മത്സരമായും അധഃപതിക്കും. അതിനാല്‍ അക്ഷരശ്ലോകത്തെ അക്ഷരശ്ലോകമായിത്തന്നെ നിലനിര്‍ത്തണമെങ്കില്‍ മാര്‍ക്കിടരുത്. — ഡോ.ആര്‍.രാജന്‍

ബലിഷ്ഠനെത്തിടുമ്പോഴേക്കകന്നു മാറിടുന്നു ദുര്‍ബ്ബലന്‍. — സിസ്റ്റര്‍. മേരി ബെനിഞ്ഞ

comment : നീതി വേണമെങ്കില്‍ ബലം നേടാതെ രക്ഷയില്ല.

ദുര്‍ബ്ബലന്‍മാര്‍ക്കു രണ്ടു വഴികളേ ഉള്ളൂ. ഒന്ന് എല്ലാ ദുര്‍ബ്ബലന്മാരും ഒത്തൊരുമിച്ചു നിന്നു പ്രബലന്മാരുടെ കൊള്ളരുതായ്മകളെ എതിര്‍ത്തു തോല്‍പ്പിക്കുക. രണ്ട് പ്രബലന്മാര്‍ പറയുന്നതിനെല്ലാം എറാന്‍ മൂളി നിന്നുകൊണ്ട് സ്വന്തം നില ഭദ്രമാക്കുക. ഇതില്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് കൂടുതല്‍ എളുപ്പമായി പലരും കാണുന്നത്. അതുകൊണ്ടുതന്നെയാണു ലോകത്ത് ഇത്രയധികം  അനീതി കാണപ്പെടുന്നതും. — ഡോ.ആര്‍.രാജന്‍

പ്രചാരണതന്ത്രത്തിന്റെ പ്രയോഗത്തിലൂടെ നരകം സ്വര്‍ഗ്ഗമാണെന്നു തോന്നിപ്പിക്കാന്‍ കഴിയും. — അഡോള്‍ഫ്  ഹിറ്റ്ലര്‍

comment : എത്ര അദ്ധ്വാനിച്ചാലും ജയിക്കാന്‍ പറ്റാത്തതും എലിമിനേഷന്‍ എന്ന അപമാനം ഉള്ളതും ആയ അക്ഷരശ്ലോകമത്സരങ്ങള്‍ യഥാര്‍ത്ഥത്തില്‍ നരകം തന്നെ ആണ്. പക്ഷേ പണവും പ്രതാപവും സ്വര്‍ണ്ണവും മറ്റും ഉപയോഗിച്ചുള്ള പ്രചാരണ തന്ത്രത്തിന്റെ ഫലമായി അതിനെയും സ്വര്‍ഗ്ഗം എന്നു ധാരാളം മത്സരാര്‍ഥികള്‍ വിശ്വസിക്കുന്നു.

സിദ്ധി വന്ന ശ്ലോകങ്ങള്‍ മാത്രമേ വേദികളില്‍ ചൊല്ലാന്‍ പാടുള്ളൂ. — ആലക്കാട്ടൂര്‍ നാരായണന്‍ നമ്പൂതിരി

explanation : “സിദ്ധി വന്ന” ശ്ലോകങ്ങള്‍ എന്ന പദപ്രയോഗം ആലക്കാട്ടൂരിന്റെ സ്വന്തം സൃഷ്ടിയാണ്. നല്ലതുപോലെ പഠിച്ചു മനസ്സില്‍ ഉറപ്പിച്ചതും പല പ്രാവശ്യം  സ്വയം ചൊല്ലി നോക്കി തപ്പും തടവും ഇല്ലാതെ കുറ്റമറ്റ രീതിയില്‍ ചൊല്ലാന്‍ പറ്റും എന്ന് ഉറപ്പു വരുത്തിയതും ആയ ശ്ലോകങ്ങള്‍ ആണ് അവ. ഈ ഉപദേശം എല്ലാ അക്ഷരശ്ലോകക്കാരും സ്വീകരിക്കേണ്ടതാണ്.

യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ അമ്മമാര്‍ ഇക്കാലത്തു “ശ്ലോകം ചൊല്ലുക” എന്നതിനു പകരം “ശ്ലോകം പാടുക” എന്നാണു പറയാറുള്ളത്. “എന്റെ മകള്‍ നന്നായിട്ടു ശ്ലോകം പാടും. അവള്‍ക്കു ധാരാളം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്” എന്നു പറയുന്ന അമ്മമാര്‍ കേരളത്തില്‍ ഉടനീളം ഉണ്ട്. ഒരു കുട്ടി അക്ഷരശ്ലോകക്കാരി ആണെന്നു പറഞ്ഞാല്‍ ഉടനെ “ആ കുട്ടി നന്നായി പാടുമോ?” എന്നു ചോദിക്കുന്ന പൊതുജനങ്ങളും ധാരാളം ഉണ്ട്. — ഡോ.ആര്‍.രാജന്‍

ജീവിതത്തില്‍ ഒരിക്കലും ഒരു അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ആളും പങ്കെടുക്കാന്‍ പറഞ്ഞാല്‍ ഓടി ഒളിക്കുന്ന സ്വഭാവത്തിന് ഉടമയും ആയ ഒരു മാന്യ ദേഹം ഉണ്ടായിരുന്നു. അദ്ദേഹമാണ് അക്ഷര ശ്ലോകത്തിലെ മാര്‍ക്കിടല്‍ പ്രക്രിയയ്ക്ക് ഉള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയത്. പിന്നെ എങ്ങനെയാണ് മത്സരാര്‍ഥികള്‍ക്കു നീതി ലഭിക്കുക? — ഡോ.ആര്‍.രാജന്‍

comment : ഫ്രാന്‍സില്‍ റൂസോ എന്ന ഒരു മഹാന്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്‍റെ എല്ലാ സന്താനങ്ങളെയും അനാഥമന്ദിരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ഒരു പുസ്തകവും എഴുതുകയുണ്ടായി. പുസ്തകത്തിന്റെ പേരു “കുട്ടികളെ മാതൃകാപരമായി വളര്‍ത്തേണ്ടതെങ്ങനെ?” താനും റൂസോയെപ്പോലെ ഒരു മഹാനാണെന്നു നമ്മുടെ മാന്യദേഹത്തിന് അഭിമാനിക്കാം.

ശരിയായ ഒരു അക്ഷരശ്ലോകമത്സരം വേണമെങ്കില്‍ അതു യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ പരാശ്രയം കൂടാതെ സ്വയം സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരെന്നു വീമ്പിളക്കിക്കൊണ്ടു നടക്കുന്ന പൊങ്ങച്ചക്കാരായ ഉന്നതന്‍മാരുടെ ഔദാര്യം കൊണ്ട് അതു ഒരിക്കലും നടത്താന്‍ സാദ്ധ്യമല്ല. ആസ്വാദകരുടെ പണം കൊണ്ടും ശരിയായ ഒരു അക്ഷരശ്ലോകമത്സരം നടത്താന്‍ അസാദ്ധ്യമാണ്. — ഡോ.ആര്‍.രാജന്‍

ജഡ്ജിമാര്‍ നല്‍കുന്ന മാര്‍ക്കിന്റെ സഹായം കൂടാതെ ജയിക്കാന്‍ കഴിവുള്ളവനാണ്‌ യഥാര്‍ത്ഥ അക്ഷരശ്ലോക വിദഗ്ദ്ധന്‍. മാര്‍ക്കു കൊണ്ടു ജയിക്കാന്‍ സ്വരമാധുര്യം ഉള്ള ഏതു പെണ്‍കുട്ടിക്കും കഴിയും. — ഡോ.ആര്‍.രാജന്‍

ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുക്കാതെ അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ ചമഞ്ഞു ഞെളിഞ്ഞു നടക്കുന്ന അല്പജ്ഞാനികള്‍ക്കു മത്സരാര്‍ഥികളുടെ ഭാവി തീരുമാനിക്കാന്‍ യാതൊരു അവകാശവും ഇല്ല. — ഡോ.ആര്‍.രാജന്‍

എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റം ആണു സമത്വം. — അരിസ്റ്റോട്ടില്‍

comment : സ്വരമാധുര്യം ഉള്ള പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ മാര്‍ക്കു കൊടുക്കുമ്പോള്‍ സമത്വം ഇല്ലാതാകുന്നു.

മലയാളം ശരിക്ക് എഴുതാന്‍ അറിയാത്ത ഒരു കക്ഷിക്ക് പരീക്ഷകരില്‍ മൂന്നില്‍ രണ്ടു പേരും ശുപാര്‍ശ ചെയ്തതിനാല്‍ എന്റെ  വിയോജിപ്പ് അവഗണിച്ചു പി. എച്.ഡി.ബിരുദം നല്‍കിയ ഒരു സംഭവം കേരള സര്‍വ്വകലാശാലയില്‍ നടന്നു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ ഒരു സര്‍വ്വകലാശാലയിലും ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിക്കാന്‍ പോകാറില്ല. — സുകുമാര്‍ അഴീക്കോട്

comment : അര്‍ഹത ഇല്ലാത്തവരെ ജയിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിട്ടുള്ളവര്‍ എല്ലാ രംഗങ്ങളിലും ഉണ്ടായിരിക്കും. സുകുമാര്‍ അഴീക്കോടിനു പോലും അവരെ പിന്‍തിരിപ്പിക്കാന്‍ കഴിയുകയില്ല.

ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്ററെപ്പോലെ ഉള്ളവര്‍ക്കു സമ്മാനം കിട്ടണമെങ്കില്‍ ഏകാക്ഷരമത്സരങ്ങള്‍ ആവശ്യമാണ്. പക്ഷേ ഏതു നാല്‍കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാവുന്ന മത്സരം കൊണ്ടു ഗുണമില്ല. ഏകാക്ഷര മത്സരം ആയാലും സാഹിത്യമൂല്യം അളന്നു മാര്‍ക്കിടണം. — വി.എസ്.എന്‍. നമ്പൂതിരി, അമ്മാടം

comment : മാര്‍ക്കിട്ടാല്‍ ഏകാക്ഷരമത്സരം വെറും ചവറ് ആയിപ്പോകും. അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദം ആണ്. സാഹിത്യവിനോദം ആണെങ്കിലും സാഹിത്യമൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഗണനാര്‍ഹമേ അല്ല. സാഹിത്യമൂല്യം എന്നുവച്ചാല്‍ എന്താണെന്ന് അറിഞ്ഞുകൂടാത്ത പാമരന്മാര്‍ക്കു പോലും തെറ്റു കൂടാതെ ശ്ലോകം ചൊല്ലിയാല്‍ ജയിക്കാന്‍ അവകാശം ഉണ്ട്.

ശാരീരമെന്നതൊരുവന്നു ലഭിച്ചിടാഞ്ഞാല്‍ സംഗീതമാം കല അവന്നു നിഷിദ്ധമത്രേ. — എന്‍.എന്‍. നമ്പൂതിരിപ്പാട്, മഞ്ഞുമ്മല്‍

comment : മാര്‍ക്കിടല്‍ പ്രസ്ഥാനം വന്നതിനുശേഷം അക്ഷരശ്ലോകവും അക്കൂട്ടക്കാര്‍ക്കു നിഷിദ്ധമാണ്.

ശ്ലോകങ്ങള്‍ അറിയാവുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും ശബ്ദസൌകുമാര്യം ഉള്ളവരെയും ഏറ്റവും ആസ്വാദ്യമായി ചൊല്ലുന്നവരെയും ഞങ്ങള്‍ ജയിപ്പിക്കും എന്നു പറഞ്ഞാല്‍ അതു പുരോഗമനം ആവുകയില്ല; ബുദ്ധിശൂന്യമായ ധിക്കാരം മാത്രമേ ആവുകയുള്ളൂ. — ഡോ.ആര്‍.രാജന്‍

comment: ഞങ്ങളുടെ ദൃഷ്ടിയില്‍ യേശുദാസിനെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ഇല്ല എന്നു പറയുന്നതിനു തുല്യമാണത്.

അക്ഷരശ്ലോകക്കാരെ നന്നായി ചൊല്ലുന്നവര്‍ എന്നും മോശമായി ചൊല്ലുന്നവര്‍ എന്നും വിഭജിക്കുന്നത് ശരിയായ രീതിയല്ല. ചൊല്ലുന്നതു യേശുദാസ് ആയാലും ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്റര്‍ ആയാലും ഒരുപോലെ കണക്കാക്കണം. അതാണ് അക്ഷരശ്ലോകത്തിലെ തുല്യതാസങ്കല്‍പം ആവശ്യപ്പെടുന്നത്. — ഡോ.ആര്‍.രാജന്‍

നീതിക്കുവേണ്ടി പട വെട്ടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ ഒരു വലിയ പ്രശ്നം ഉണ്ട്. പട വെട്ടാതെ ഓടി ഒളിക്കുന്ന ചില വിചിത്ര സൃഷ്ടികള്‍ ഉണ്ട്. പട  വെട്ടിയാല്‍ പരാജയം, ഒറ്റപ്പെടല്‍, അപമാനം ഇങ്ങനെ പല അനന്തരഫലങ്ങളും ഉണ്ടാകുമെന്നു ഭയപ്പെടുന്ന അവര്‍ ഒരിക്കലും ശക്തന്‍മാര്‍ക്കെതിരെ പട വെട്ടുകയോ പരാതി പറയുക പോലുമോ ചെയ്യുകയില്ല. ശക്തന്മാരെ പുകഴ്ത്തി സംസാരിച്ചെന്നും വരും. പട വെട്ടുന്നതിനെക്കാള്‍ ശ്രമരഹിതവും ലാഭകരവും ആയ മാര്‍ഗ്ഗം ശക്തന്മാരുടെ പ്രീതി സമ്പാദിക്കല്‍ ആണെന്നു അവര്‍ വളരെ ആലോചിച്ച ശേഷം തീരുമാനിക്കുന്നു. എതിര്‍ വര്‍ഗ്ഗക്കാരുടെ പ്രീതി നേടാന്‍ വേണ്ടി സ്വവര്‍ഗ്ഗക്കാരെ ദ്രോഹിക്കാനും വഞ്ചിക്കാനും ഒന്നും ഇവര്‍ക്കു യാതൊരു മടിയും ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ പട വെട്ടി ജയിച്ചാല്‍ ഇവര്‍ അഭിപ്രായം മാറ്റി വിജയികളുടെ ഒപ്പം കൂടാന്‍ ഒട്ടും മടിക്കുകയുമില്ല. ബ്രഹ്മാവ് ഇത്തരം കുലദ്രോഹികളെയും അവസരവാദികളെയും വര്‍ഗ്ഗവഞ്ചകന്‍മാരെയും ധാരാളമായി സൃഷ്ടിച്ചു വിടുന്നതു കാരണം പല സമരങ്ങളും അനാവശ്യമായി നീണ്ടുപോയതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. — ഡോ.ആര്‍.രാജന്‍

ക്രിക്കറ്റിനെക്കാളും ഫുട്ബാളിനെക്കാളും നല്ല കളി ടെന്നീസ് ആണ്. എന്തുകൊണ്ടെന്നാല്‍ അവിടെ രണ്ടു പേര്‍ നേരിട്ടു മത്സരിക്കുന്നു. അതിനാല്‍ സഹ കളിക്കാരുടെ മിടുക്കിനെ ആശ്രയിക്കാതെ സ്വന്തം മിടുക്കു കൊണ്ടു ജയിക്കാന്‍ കഴിയുന്നു. — സുകുമാര്‍ അഴീക്കോട്‌

comment : ചതുരംഗത്തിനും ഈ മേന്മയുണ്ട്. ശരിയായി നടത്തിയാല്‍ അക്ഷരശ്ലോകത്തിനും ഉണ്ട്. സഹ കളിക്കാരുടെയോ റഫറിമാരുടെയോ കഴിവിനെ ആശ്രയിക്കാതെ ജയിക്കാന്‍ പറ്റുന്ന മത്സരം ആണ് ഏറ്റവും ഉത്തമം. മാര്‍ക്കിടല്‍ ഉള്ള അക്ഷരശ്ലോക മത്സരങ്ങളുടെ ഏറ്റവും വലിയ ന്യൂനത ജഡ്ജിമാരുടെ വിവരക്കേടു കാരണം മത്സരാര്‍ഥി പരാജയപ്പെടും എന്നതാണ്.

ശബ്ദമേന്മയുടെ പേരില്‍ വിദഗ്ദ്ധന്‍ ചമയുന്നവര്‍ വ്യാജവിദഗ്ദ്ധന്‍മാരാണ്. അക്ഷരശ്ലോകമത്സരം ശരിയായ രീതിയില്‍ നടത്തിയാല്‍ അത്തരക്കാര്‍ അതിവേഗം അച്ചുമൂളി പുറത്താകും. യഥാര്‍ത്ഥ വിദഗ്ദ്ധന്‍മാരെ എലിമിനേഷന്‍ എന്ന തട്ടിപ്പിലൂടെ പുറത്താക്കിയാല്‍ മാത്രമേ വ്യാജന്മാരെ ജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതു തന്നെയാണു ഇപ്പോള്‍ ചില സര്‍വ്വജ്ഞന്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നതും. — ഡോ.ആര്‍.രാജന്‍

നീതി നിഷേധിക്കുന്നവരെ ആശ്രയിച്ചു ജീവിക്കുന്നതു പോലെ ഒരു ഗതികേടു വേറെ ഇല്ല. — ഡോ.ആര്‍.രാജന്‍

പണം അടി കാണാത്ത സമുദ്രമാണ്. അഭിമാനം, സത്യം, മനസ്സാക്ഷി എന്നിവ അതില്‍ മുങ്ങിപ്പോകുന്നു. — കോസ്ലേ

കിട്ടിയ അക്ഷരത്തിലെല്ലാം ശ്ലോകം ചൊല്ലിയവര്‍ക്ക് അതിനുള്ള അംഗീകാരം കൊടുക്കുകയില്ല; പല അക്ഷരങ്ങളിലും ശ്ലോകം ചൊല്ലാതിരുന്നവര്‍ക്ക് സ്വരമാധുര്യത്തിനുള്ള അംഗീകാരം കൊടുത്തു വാനോളം ഉയര്‍ത്തി പ്രതിഷ്ഠിക്കും. ഈ നിലപാട് അന്യായമാണ്. — ഡോ.ആര്‍.രാജന്‍

ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം അളക്കാന്‍ ശ്രമിച്ചാല്‍ ഒന്നും ശരിക്ക് അളക്കാന്‍ കഴിയുകയില്ല. അച്ചു മൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവ് എന്ന ഒരേ ഒരു മേന്മ അളക്കാന്‍ വേണ്ടി സംവിധാനം ചെയ്ത ഒരു സാഹിത്യവിനോദമാണ്‌ അക്ഷരശ്ലോകം. അതില്‍ ശബ്ദമേന്മ, സംഗീതപാടവം, ആസ്വാദ്യശൈലി, ഭാവപ്രകടനസാമര്‍ത്ഥ്യം, സാഹിത്യമര്‍മ്മജ്ഞത മുതലായ അപ്രസക്ത ഗുണങ്ങള്‍ കൂടി അളക്കുകയാണു മാര്‍ക്കിട്ടു മത്സരം നടത്തുന്ന പുതുമോടിക്കാര്‍ ചെയ്യുന്നത്. ഇവിടെ പ്രധാന കാര്യം അപ്രധാന കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നു. ചന്ദ്രന്റെ കളങ്കം എന്ന ഒറ്റ ദോഷം അമൃതകിരണത്വം, താരാനായകത്വം, ഓഷധീശത്വം, ശിവജടാലങ്കാരത്വം മുതലായ ഒരു കൂട്ടം ഗുണങ്ങളില്‍ മുങ്ങിപ്പോകുന്നതായി കാളിദാസന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ നേരേ മറിച്ചാണ് സംഭവിക്കുന്നത്‌. ശ്ലോകപരിജ്ഞാനം എന്ന സര്‍വ്വപ്രധാനമായ ഗുണം മുന്‍പറഞ്ഞ എണ്ണമറ്റ അപ്രസക്തഗുണങ്ങളില്‍ മുങ്ങിപ്പോകുന്നു. യഥാര്‍ത്ഥ അക്ഷരശ്ലോക വൈദഗ്ദ്ധ്യത്തിനു ഏഴെട്ടിടങ്ങഴി ജലത്തിനടിയില്‍ മുങ്ങിപ്പോയ ആഴക്കു വറ്റിന്റെ ദുരവസ്ഥ വന്നു ചേരുന്നു. — ഡോ.ആര്‍.രാജന്‍

നല്ല അവതരണഭംഗി ഇല്ലാത്തവര്‍ വലിയ അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. പങ്കെടുത്താല്‍ അവര്‍ എലിമിനേറ്റു ചെയ്യപ്പെടും. അവര്‍ ചെറിയ ഗാര്‍ഹിക സദസ്സുകളില്‍ പങ്കെടുത്തു തൃപ്തിപ്പെട്ടു കൊള്ളണം. — എന്‍.കെ.ദേശം

comment : അക്ഷരശ്ലോകം എന്താണെന്ന് അറിയാവുന്നവര്‍ നടത്തുന്ന അക്ഷരശ്ലോക മത്സരങ്ങളില്‍ ആര്‍ക്കും പങ്കെടുക്കാം. അതിന് ആരുടെയും ഔദാര്യം ആവശ്യമില്ല. തെറ്റു കൂടാതെ ശ്ലോകം ചൊല്ലിക്കൊണ്ടിരിക്കുന്നവരെ വിവരമുള്ളവര്‍ ആരും എലിമിനേറ്റു  ചെയ്യുകയില്ല.

പണം സംസാരിക്കുമ്പോള്‍ സത്യം നിശ്ശബ്ദത പാലിക്കുന്നു. — പഴമൊഴി

comment : അക്ഷരശ്ലോകരംഗത്ത് ഇപ്പോള്‍ പണവും പ്രതാപവും ആണു സംസാരിക്കുന്നത്. സത്യം, നീതി, ധര്‍മ്മം ഇവയെല്ലാം നിശ്ശബ്ദത പാലിക്കുന്നു.

പരിഷ്കാരം എന്നത് ഉള്ളതിനെ ഇല്ലാതാക്കല്‍ എന്നായിരിക്കുന്നു. — എ.കെ. പദ്മനാഭന്‍ (സി.ഐ.ടി.യു. നേതാവ്.)

comment: അക്ഷരശ്ലോകരംഗത്തും ഇതു തന്നെ ആണു പരിഷ്കാരം. പണ്ട് ഏതു സാധാരണക്കാര്‍ക്കും അക്ഷരശ്ലോകരംഗത്തേക്കു കടന്നു വരാനും അദ്ധ്വാനിച്ചാല്‍ ജയിക്കാനും കഴിയുമായിരുന്നു. ഇപ്പോള്‍ ആ സാദ്ധ്യത പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. ഇതാണു പരിഷ്കാരം.

നമുക്കു വേണ്ടി നമ്മള്‍ തന്നെയാണു പൊരുതേണ്ടത്. നമ്മള്‍ തന്നെയാണു ശബ്ദിക്കേണ്ടത്. … മലാലാ യൂസഫ്‌സായ്

ശ്ലോകങ്ങള്‍ നിങ്ങള്‍ ചൊല്ലുന്നതിനെക്കാള്‍ ഭംഗിയായി ചൊല്ലാന്‍ കഴിവുള്ളവര്‍ നൂറുകണക്കിന് ഉണ്ടായിരിക്കും. അതുകൊണ്ടു മാത്രം അവരെല്ലാം നിങ്ങളെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍മാര്‍ ആണെന്നു വിധിക്കുന്നതു ശുദ്ധ അസംബന്ധവും വിവരക്കേടും ആണ്. — ഡോ.ആര്‍.രാജന്‍

നീതി നിഷേധിക്കപ്പെട്ടവര്‍ക്കു നീതി ലഭിക്കണമെങ്കില്‍ അതു നീതി നിഷേധകന്മാരെ ആശ്രയിച്ചുകൊണ്ട് ഒരിക്കലും സാദ്ധ്യമല്ല. അതുകൊണ്ടാണു നീതിക്കുവേണ്ടി പോരാടുന്നവര്‍ സ്വാശ്രയശീലം വളര്‍ത്തിയെടുക്കണം എന്നു മഹാത്മാ ഗാന്ധി പറഞ്ഞത്. — ഡോ.ആര്‍.രാജന്‍

അച്ചു മൂളിയവരെ ജയിപ്പിക്കാന്‍ ആരെങ്കിലും എവിടെയെങ്കിലും ധൈര്യം കാട്ടുന്നുവെങ്കില്‍ അത് അവിടെയുള്ള അക്ഷരശ്ലോകക്കാര്‍ക്കു പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടു മാത്രമാണ്. അന്തസ്സും അഭിമാനവും നട്ടെല്ലും തലച്ചോറും ഉള്ള അക്ഷരശ്ലോകക്കാര്‍ ഒരിടത്ത് ഉണ്ടെങ്കില്‍ അവിടെ ആരും ഇത്തരം ധിക്കാരം കാട്ടാന്‍ ധൈര്യപ്പെടുകയില്ല. ധിക്കാരം കാണിക്കുന്നവരുടെ മുമ്പില്‍ എറാന്‍ മൂളിയും ഓച്ഛാനിച്ചും നിന്നാല്‍ ധിക്കാരം ഒരിക്കലും അവസാനിക്കുകയില്ല. അതു കൂടിക്കൂടി വരികയേ ഉള്ളൂ. — ഡോ.ആര്‍.രാജന്‍

അടിമകള്‍ ഏകാധിപതികളുടെ ക്രൂരതയ്ക്കു വിധേയപ്പെട്ടു നില്‍ക്കുമ്പോഴും അവര്‍ക്കു സ്തോത്രം പാടും. —- ഖലീല്‍ ജിബ്രാന്‍

Comment : തൃശ്ശൂര്‍ പണ്ഡിതന്‍മാരുടെ കൊള്ളരുതായ്മയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുമ്പോഴും ചില അക്ഷരശ്ലോകക്കാര്‍ അവര്‍ക്കു സ്തോത്രം പാടിക്കൊണ്ടിരിക്കുന്നു.

ഒരു ഏകാധിപതിയെ പുറത്താക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടതു നിങ്ങളുടെ മനസ്സില്‍ അയാള്‍ക്കായി പണിത സിംഹാസനം തച്ചുടയ്ക്കുകയാണ്‌. — ഖലീല്‍ ജിബ്രാന്‍

ശരിയല്ലാത്തതിനെ അംഗീകരിക്കുകയും സഹിക്കുകയും ചെയ്യുന്നതിനെക്കാള്‍ എതിര്‍ത്തു പരാജയം വരിക്കലാണ് ആദരണീയം. — എന്‍. ശ്രീകണ്ഠന്‍ നായര്‍ (ആര്‍.എസ്.പി. നേതാവ്)

ഉയര്‍ന്ന സാമ്പത്തികനിലയില്‍ ഉള്ളവര്‍ കരുതുന്നതു തങ്ങള്‍ വളരെ ബുദ്ധിമാന്മാര്‍ ആണെന്നാണ്. ——-വെര്‍ജീനിയാ വൂള്‍ഫ്

comment : അതാണ് അവരുടെ കുഴപ്പം. അക്ഷരശ്ലോകം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അവര്‍ പണം വാരിക്കോരി കൊടുക്കും.–ശ്ലോകങ്ങള്‍ മനോഹരമായി പാടുന്നവര്‍ക്ക്.

.

One thought on “അഭിപ്രായങ്ങൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s